NEWS

മതപഠനത്തിനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പള്ളി ഇമാം അറസ്റ്റിൽ

തൃശ്ശൂര്‍: മതപഠനത്തിനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പള്ളി ഇമാം അറസ്റ്റില്‍.
തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി ( 52 ) ആണ് അറസ്റ്റിലായത്.
20 വര്‍ഷമായി പള്ളിയിലെ ഇമാമായി  പ്രവർത്തിച്ചിരുന്ന ഇയാൾ സംഭവത്തിന് ശേഷം ഒളിവിലായിരുന്നു.പീഡനത്തിനിരയായ കുട്ടിയെ മുന്‍പും പലതവണ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായി പറയുന്നു. മറ്റു ചില കുട്ടികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പുറത്ത് പറഞ്ഞിരുന്നില്ല എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: