Month: August 2022
-
NEWS
മാസം 16 ലക്ഷം ശമ്പളത്തോടെ ജ്യോത്സ്യൻ;ഇന്ത്യന്‍ ഫുട്ബാളിന്റെ ഭാവിയെന്താകും ?
ന്യൂഡൽഹി : രണ്ടു മാസം മുൻപാണ് 16 ലക്ഷം രൂപ മാസ വേതനത്തിൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഒരു ജ്യോത്സ്യനെ നിയമിച്ചത്.ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലെ കളിക്കാരെ പ്രചോദിപ്പിക്കാനും തടസ്സങ്ങൾ മുൻകൂട്ടി കണ്ട് പരിഹാരക്രിയയ്ക്കും വേണ്ടിയായിരുന്നു അത്. പക്ഷെ ആ ജ്യോത്സ്യനും ഫുട്ബോൾ ഫെഡറേഷന്റെ മുകളിൽ ബാധിച്ചിരുന്ന ഗ്രഹണി കണ്ടുപിടിക്കാനായില്ല.അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ വിലക്ക് ഇന്നലെയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കൈപ്പറ്റിയത്.ഇതോടെ ഇന്ത്യന്‍ ഫുട്ബാളിന്റെ ഭാവിയെന്താകും എന്ന ചോദ്യം മാത്രം ബാക്കി. ഫിഫയുടെ വിലക്ക് വന്നതോടെ ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ലോക ഫുട്ബാള്‍ ഭരണസമിതി ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.അഴിമതിയെ തുടർന്ന് ഭരണസമിതിയെ പിരിച്ചുവിടാനും നിയമനടപടികൾ സ്വീകരിക്കാനുമുള്ള സുപ്രീം കോടതിയുടെ ഉത്തരവാണ് വിലക്കിന് കാരണം. ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിത ലോകകപ്പ് വരെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് വനിത ലോകകപ്പ് നടക്കുന്നത്. 2020ല്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന…
Read More » -
NEWS
കോൺഗ്രസിൽ നിന്നും 6 എംഎൽഎമാർ കൂടി ബിജെപിയിലേക്ക്
അഹമ്മദാബാദ്:കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന പ്രചാരണം ശക്തമായതോടെ കൂടുതൽ എംഎൽഎമാർ ബിജെപിയിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിലാണ് സംഭവം.ഭാവേഷ് കത്താര, ചിരാഗ് കല്‍ഗരിയ, ലളിത് വസോയ, സഞ്ജയ് സോളങ്കി, മഹേഷ് പട്ടേല്‍, ഹര്‍ഷദ് റിബാദിയ എന്നിവരാണ് ബിജെപിയില്‍ ചേരാന്‍ പോകുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഇവര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീലുമായി ചര്‍ച്ച നടത്തി. രാജി വെക്കുന്ന ആറില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാരും പട്ടേല്‍ സമുദായക്കാരാണ്. ഗുജറാത്തിലെ വോട്ടര്‍മാരില്‍ വലിയൊരു സംഘടിത വിഭാഗമാണ് പട്ടേലര്‍മാര്‍. ഇതില്‍ നിന്ന് നാലു പേര്‍ മറുചേരിയില്‍ ചേരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. ബിജെപിക്ക് വലിയൊരു ആശ്വാസവുമാകും. പട്ടേല്‍ സമുദായത്തിലുള്ളവരെ ബിജെപിയിലെത്തിക്കാന്‍ പ്രത്യേക പദ്ധതി പാര്‍ട്ടി ഒരുക്കിയിരുന്നു. ഈ വര്‍ഷം അവസാനത്തിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗ്രാമീണ മേഖലയില്‍ സംസ്ഥാനത്ത് ഇപ്പോഴും കോണ്‍ഗ്രസിന് തന്നെയാണ് മേല്‍ക്കൈ. എന്നാല്‍ നഗരമേഖല ബിജെപിയുടെ നിയന്ത്രണത്തിലാണ്. ശക്തമായ മുന്നൊരുക്കത്തോടെ ഗ്രാമീണ മേഖലയിലെ നേതാക്കളെ കൂടെ നിര്‍ത്താനുള്ള…
Read More » -
NEWS
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് നാളെ തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ ‘കേരള സവാരി’ നാളെ പ്രവര്‍ത്തനം ആരംഭിക്കും. യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് ഈ സേവനത്തിന് തുടക്കമിടുന്നത്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും.നാളെ ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്. സര്‍വീസ് ചാര്‍ജായി ലഭിക്കുന്ന തുക ഈ പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌സ് നല്‍കാനും മറ്റുമായി…
Read More » -
Kerala
കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്‍പ്പെടെ വലിയ ചെലവാണ്. അവയവ മാറ്റിവയ്ക്കയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള ബ്രഹത്തായ സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തെ ആദ്യ സംരഭമാകും. ജനങ്ങള്‍ക്ക് നല്ല ചികിത്സയും പിന്തുണയും നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. അതിനാലാണ് ആരോഗ്യ മേഖലയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തുന്നത്. നവകേരള സൃഷ്ടിയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ രംഗത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആശുപത്രികളില്‍ ചികിത്സിക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നു. സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവരും പൊതു ആരോഗ്യ സംവിധാനത്തിലെത്തുന്നു. ആവശ്യമായ ശേഷി ഖജനാവിനില്ലാത്തതാണ് കിഫ്ബിയിലൂടെ പണം കണ്ടെത്തിയത്. കിഫ്ബി വഴി 2021 ആയപ്പോയേക്കും ലക്ഷ്യം വച്ചതിനെക്കാള്‍ കൂടുതല്‍ കൈവരിക്കാനായി. 50,000 കോടി രൂപ ലക്ഷ്യം വച്ചതിനേക്കാള്‍ 62,000 കോടി രൂപയുടെ പദ്ധതികള്‍ പശ്ചാത്തല വികസനത്തിന്റെ…
Read More » -
Kerala
രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായ നീതി നിഷേധിക്കപ്പെടുന്നുവെന്ന് സി പി ഐ (എം )
ആധുനിക കാലത്ത് ഒരു സ്വതന്ത്ര രാഷ്ട്രം കൈവരിച്ച പുരോഗതി വിലയിരുത്താൻ ഏഴര പതിറ്റാണ്ടുകൾ മതിയായ സമയമാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം നാം ആഘോഷിക്കുമ്പോൾ, രാജ്യം ഇന്ന് എവിടെ നിൽക്കുന്നുവെന്നും നാം എങ്ങോട്ടാണ് പോകുന്നതെന്നും വിലയിരുത്താനുള്ള ഒരു അവസരമായിരിക്കണം അത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആരംഭിച്ച അപകോളനീകരണ പ്രക്രിയയിലെ ആദ്യത്തെ ചരിത്ര നാഴികക്കല്ലായിരുന്നു 1947-ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം. കൊടിയ ദാരിദ്ര്യവും രോഗങ്ങളും നിരക്ഷരതയും അലട്ടിയിരുന്ന ജനങ്ങളുള്ള രാജ്യത്ത് ഒരു ആധുനിക മുതലാളിത്ത വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് സ്വതന്ത്ര ഇന്ത്യയിലെ ഭരണവർഗങ്ങൾ ശ്രമിച്ചത്. രണ്ട് നൂറ്റാണ്ടുകാലത്തെ കൊളോണിയൽ ഭരണം രാജ്യത്തിൻറെ വളർച്ചയെ മുരടിപ്പിക്കുകയും പിന്നോട്ടടിക്കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുള്ള അരനൂറ്റാണ്ടിൽ കാർഷിക ജനസംഖ്യയുടെ ആളോഹരി വരുമാനം സമ്പൂർണമായി കുറഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രധാനാനപ്പെട്ട ഒരു നേട്ടം പാർലമെന്ററി ജനാധിപത്യ സംവിധാനവും ഭരണഘടനയും അംഗീകരിച്ചതാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങൾക്ക് അഭിവൃദ്ധിയും പ്രയോജനവും നൽകുന്ന, ജനങ്ങളുടെ നന്മ ലക്ഷ്യംവച്ചുള്ളതായിരിക്കണം നമ്മൾ മുന്നോട്ട് വയ്ക്കാൻ…
Read More » -
NEWS
കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ബിജെപിയെ കൂട്ടുപിടിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ബിജെപിയെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് മന്ത്രി എ മുഹമ്മദ് റിയാസ്. ഇതുകാരണം ദിവസത്തിനുദിവസം കോണ്‍ഗ്രസിന് സീറ്റുകള്‍ കുറയുകയും ബിജെപിക്ക് വര്‍ധിക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ‘കോണ്‍ഗ്രസില്‍ നിന്നുള്ള ഒഴുക്കാണ് ബിജെപിയെ രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയത്. ആര്‍. എസ്. എസ് താല്‍പര്യം സംരക്ഷിക്കുന്ന ബിജെപിയെ അധികാരത്തിലേറാന്‍ സഹായിച്ചതും ഭരണം തുടരാൻ ഇപ്പോഴും അവരെ സഹായിക്കുന്നതും കോണ്‍ഗ്രസാണ്’-റിയാസ് കുറ്റപ്പെടുത്തി. സ്വതന്ത്ര്യ ഇന്ത്യയുടെ ദേശീയ പതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആര്‍. എസ്. എസ്. ഇവര്‍ക്ക് കൊടി പിടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെതെന്നും റിയാസ് പറഞ്ഞു.ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ജില്ലാതല പരിപാടിയില്‍ സി. പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, ഡോ.ടി.ശിവദാസന്‍ എംപി, കെ.വി സുമേഷ് എംഎല്‍എ, ടി.വി രാജേഷ്, എം. പ്രകാശന്‍, പി.കെ ശ്യാമള,ഡി. വൈ. എഫ്. ഐ നേതാക്കളായ മുഹമ്മദ് അഫ്സല്‍, സരിന്‍ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
Read More » -
NEWS
സൗദി അറേബ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. റിയാദിന് സമീപം തുമാമയില്‍ ചൊവ്വാഴ്‍ച രാവിലെയായിരുന്നു അപകടം. തുമാമ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ചൊവ്വാഴ്‍ച രാവിലെ തുമാമ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്നു വീണെന്നും പൈലറ്റ് മരണപ്പെട്ടതായും’ സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞു. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സൗദി ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അറിയിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് 29 കിലോമീറ്റര്‍ വടക്കാണ് തുമാമ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ റണ്‍വേകളിലൊന്നാണ് ഇവിടെയുള്ളത്. സൗദി ഏവിയേഷന്‍ ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായായി ഉപയോഗിക്കുന്ന വിമാനത്താവളമാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More » -
NEWS
വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കോട്ടയം: വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കണയങ്കവയല്‍ മതമ്ബ കപ്പലുമാക്കല്‍ വീട്ടില്‍ വിശാഖ് (21) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്. പ്രതി നേരത്തെ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ വീട്ടില്‍ ചെന്നെങ്കിലും പെൺകുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു. ഇതിലുള്ള വിരോധം മൂലം വിശാഖ് കഴിഞ്ഞ ദിവസം വെളുപ്പിനെ പെണ്‍കുട്ടിയുടെ വീടിന് പുറകുവശത്ത് പതുങ്ങിയിരുന്ന് അമ്മ പുറത്തിറങ്ങുന്ന തക്കം നോക്കി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഓടിക്കൂടുകയും ഇയാളെ പിടിച്ചുവച്ച് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
Read More » -
Business
എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ്: മാസത്തില്‍ മൂന്ന് തവണ സൗജന്യമായി ലഭിക്കുന്ന സേവനങ്ങള്‍ ഇതാ…
രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാതില്‍പ്പടി ബാങ്കിംഗ് സേവനം നല്കാന്‍ ഒരുങ്ങുന്നു. വാതില്‍പ്പടി സേവനങ്ങള്‍ എസ്ബിഐ ആരംഭിച്ചത് വര്‍ഷങ്ങ്ള്‍ക്ക് മുന്‍പ് ആണെങ്കിലും കോവിഡ്-19 മഹാമാരിയുടെ കാലത്താണ് ഇത് കൂടുതല്‍ പ്രയോജനകരമായത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇതേ സംവിധാനം ഉപഭോക്താക്കള്‍ക്ക് നല്കാന്‍ ഒരുങ്ങുകയാണ് ബാങ്ക്. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അംഗീകൃത വിട്ടുമാറാത്ത രോഗങ്ങള്‍, കാഴ്ച വൈകല്യമുള്ളവര്‍, കെവൈസി രജിസ്‌ട്രേഷനുള്ള അക്കൗണ്ട് ഉടമകള്‍, സിംഗിള്‍/ജോയിന്റ് അക്കൗണ്ട് ഉടമകള്‍, ഹോം ബ്രാഞ്ചിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ആയിരിക്കും വാതില്‍പ്പടി ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ മൂന്ന് തവണ സൗജന്യ എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ മൂന്ന് തവണ സൗജന്യമായി ലഭ്യമാകുന്ന എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ഇതാ: പണം നിക്ഷേപിക്കാം പണം പിന്‍വലിക്കാം ബാലന്‍സ് പരിശോധിക്കുക ചെക്ക് സ്ലിപ്പ് നല്‍കാം ഫോം 15…
Read More » -
NEWS
നീരിറക്കം; അറിയേണ്ടതെല്ലാം
നീരിറക്കവും നീര്‍ക്കെട്ടും ഒഴിവാക്കാം നീരിറക്കം, തലനീരിറങ്ങുക എന്ന അവസ്ഥയെക്കുറിച്ച് പലപ്പോഴും പലരും പരാതിപ്പെടുന്നതു കാണാം. ശരീരത്തിന് അസ്വസ്ഥതയും ശരീര ഭാഗങ്ങളില്‍ വേദനയുമുണ്ടാക്കുന്ന പ്രത്യേക അവസ്ഥയാണിത്. ആയുര്‍വേദ പ്രകാരം കഫദോഷമാണ് നീര്‍ക്കെട്ടിന് പ്രധാനമായും കാരണമാകുന്നത്. നീര്‍ക്കെട്ട് ഏതു ഭാഗത്താണോ ഉണ്ടാകുന്നത്, ആ ഭാഗത്ത് രോഗമുണ്ടാകുന്നു. കാരണം നീര്‍ക്കെട്ടുണ്ടാകുമ്പോള്‍ ആ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്. ശിരസില്‍ നിന്നും താഴേയ്ക്കാണ് നീര്‍സഞ്ചാരമുണ്ടാകുന്നത്. ശരീരത്തിന്റെ പല ഭാഗത്തുമുണ്ടാകുന്ന നീര്‍ക്കെട്ടുകള്‍ പല തരം പ്രശ്‌നങ്ങളാണ് വരുത്തുന്നത്. ശിരസിലാണ് നീര്‍ക്കെട്ടെങ്കില്‍ ശിരസിലാണ് നീര്‍ക്കെട്ടെങ്കില്‍ തലവേദന, തലചുറ്റല്‍, കണ്ണിന് രോഗം, അട്രോഫി, ബ്രെയിന്‍ ട്യൂമര്‍, ഡിമെന്‍ഷ്യ തുടങ്ങിയ പല രോഗങ്ങളുമുണ്ടാകാം. ഇത് ബ്രെയിനിലാണെങ്കില്‍ മോട്ടോര്‍ ന്യൂറോണ്‍ഡിസീസ്, കോര്‍ട്ടിക്കല്‍ അട്രോഫി, ഡിമെന്‍ഷ്യ, ട്യമര്‍ തുടങ്ങിയ അവസ്ഥകളുണ്ടാകാം. ഇത് തൊണ്ടയിലെങ്കില്‍ തൈറോയ്ഡ്, ഫാരിന്‍ജൈറ്റിസ്, ലാരിന്‍ജൈറ്റിസ്, ടോണ്‍സിലൈറ്റിസ്, കൂര്‍ക്കംവലി, ശ്വാസ തടസം തുടങ്ങിയ അവസ്ഥകളുണ്ടാകാം. രക്തത്തിലാണ് നീര്‍ക്കെട്ടെങ്കില്‍ രക്തത്തിലാണ് നീര്‍ക്കെട്ടെങ്കില്‍ ചുട്ടുപുകച്ചില്‍, ചര്‍മരോഗം, ഉറക്കക്കുറവ്, മാനസിക സുഖക്കുറവ്, കരുവാളിപ്പ് തുടങ്ങിയ അസ്വസ്ഥതകളുണ്ടാകാം.…
Read More »