Month: August 2022

  • Crime

    പിറന്നാള്‍ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ബോധരഹിതയാക്കി കൂട്ടബലാത്സംഗം; 19കാരിയെ ആക്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

    ഗാസിയാബാദ്: ഗാസിയാബാദ് ജില്ലയിലെ മോദി നഗര്‍ പട്ടണത്തില്‍ പിറന്നാള്‍ പാര്‍ട്ടിക്ക് ശേഷം 19 കാരിയെ മൂന്ന് യുവാക്കള്‍ ബലാത്സംഗം ചെയ്തതായി പൊലീസ്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സ്ത്രീ ഞായറാഴ്ച പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ അവര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയെന്ന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പറഞ്ഞു. പിന്നീട് ഒരാള്‍ അവളെ മുറിയിലേക്ക് കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവര്‍ മാറിമാറി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. അല്‍പ്പം ബോധം തിരിച്ച് കിട്ടിയതോടെ പെണ്‍കുട്ടി അവരെ എതിര്‍ക്കാന്‍ ആരംഭിച്ചു. ഇതോടെ പ്രതികള്‍ അവളെ ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പിന്നീട് വീട്ടിലെത്തി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച്ച പെണ്‍കുട്ടി പിതാവിനൊപ്പം മോദി നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് കേസ്…

    Read More »
  • Tech

    പാര്‍സലുകള്‍ പറന്നെത്തും; ഫ്‌ലിപ്കാര്‍ട്ട് ഡ്രോണ്‍ ഡെലിവറിക്കൊപ്പം കൈ കോര്‍ക്കുന്നു

    ഡ്രോൺ ഡെലിവറി പ്ലാറ്റ്ഫോമായ സ്കൈ എയറും ഫ്ലിപ്കാർട്ടും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉപസ്ഥാപനമായ ഫ്ലിപ്കാർട്ട് ഹെൽത്തുമായാണ് സ്കൈ എയർ ഒരുമിച്ചു പ്രവർത്തിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് അവർ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വഴി ഡെലിവറി ചെയ്യും. പശ്ചിമബംഗാളിൽ ആണ് പദ്ധതിയുടെ തുടക്കം. കൊൽക്കത്തയിലും സബർബൻ നഗരങ്ങളിലും ആയി മരുന്നുകൾ ഡ്രോൺ വഴി വേഗത്തിൽ എത്തിക്കാനാണ് ശ്രമം. അഞ്ച് കിലോ തൂക്കം വരുന്ന ഉൽപ്പന്ന ലോഡുമായി 20 ഡ്രോൺ സർവീസ് ആണ് ഓരോ ദിവസവും നടക്കുക. ആകാശത്ത് 16 കിലോമീറ്റർ റേഡിയസ് ദൂരത്ത് ഉൽപ്പനങ്ങൾ എത്തിക്കാൻ ഡ്രോണുകൾക്ക് കഴിയും. 2022 സെപ്റ്റംബർ 8 മുതൽ ഇതിന്റെ പരീക്ഷണഘട്ടം തുടങ്ങും.

    Read More »
  • Crime

    മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോ പ്രചരിക്കുന്നവെന്ന് യുവതിയുടെ പരാതി; അന്വേഷണത്തില്‍ ഫോണിലെ ‘കെണി’ കണ്ടെത്തിയ പോലീസും ഞെട്ടി

    തിരുവനന്തപുരം: മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നുവെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.  പരാതിക്കാരിയുടെ മൊബൈൽഫോൺ വിശദമായ പരിശോധിച്ചതിൽ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ, ഏതോ ഒരു വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയാണ് വാട്സ് ആപ്പിൽ പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഓഫീസിലെ വിശേഷ ദിവസത്തോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയതിനാൽ വിവിധ ഗ്രൂപ്പുകളിലും ഫോട്ടോകൾ ഷെയർ ചെയ്തിരുന്നു. സഹപ്രവർത്തകനായ ഒരു യുവാവും ചിത്രത്തിൽ ഉണ്ടായിരുന്നു. സംശയം തോന്നിയതിനാൽ ഫോട്ടോയിൽ കാണപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി. അയാളുടെ മൊബൈൽ ഫോണും പരിശോധനക്ക് വിധേയമാക്കി. ഇത്തരത്തിൽ, ഒരു ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കത്തക്കതായ യാതൊരു കാരണവും തനിക്കില്ലെന്നും അയാൾ വ്യക്തമാക്കി. തുടർന്ന് പൊലീസ് ഇരുവരുടേയും മൊബൈൽ ഫോണുകൾ വീണ്ടും വിശദമായി പരിശോധിച്ചു. അപ്പോഴാണ് യുവാവിന്റെ മൊബൈൽ ഫോണിൽ ഒരു ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ ലോൺ ആപ്പ് വഴി രണ്ടു പ്രാവശ്യമായി പതിനായിരം…

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു; അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

    കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദൃശ്യങ്ങൾ ഉള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. എന്നാൽ, വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. ഇതിനിടെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണ കോടതി അതിരൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും…

    Read More »
  • Crime

    പെണ്‍കുട്ടിയെ ശല്യം ചെയ്തു, ഉത്സവപ്പറമ്പില്‍ കൂട്ടത്തല്ല്; മൂന്നുപേര്‍ കസ്റ്റഡിയില്‍, ആറ് പേര്‍ക്കെതിരേ പോക്‌സോ കേസും

    ചെന്നൈ: ഉത്സവം കാണാനായി ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെ ചെറുപ്പക്കാര്‍ ശല്യം ചെയ്തതിന് പിന്നാലെ കൂട്ടയടി. അമ്മയോടൊപ്പം സീര്‍കാഴി മത്താനം എന്ന ഗ്രാമത്തിലെ അരുള്‍മികു മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയ 17 വയസുള്ള കുട്ടിയെയാണ് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ചെറുപ്പക്കാര്‍ ശല്യം ചെയ്തത്. പെണ്‍കുട്ടിയെ കളിയാക്കുകയും വസ്ത്രത്തില്‍ വെള്ളം തളിക്കുകയും ചെയ്‌തെന്നാണ് ആരോപണം. കുട്ടിയുടെ അമ്മ ഗ്രാമവാസികളോട് പരാതി പറഞ്ഞതിനെത്തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷത്തില്‍ ജനക്കൂട്ടം പക്ഷം ചേര്‍ന്നതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. ഉത്സവപ്പറമ്പിലെ രണ്ട് കടകള്‍ അടിച്ചുതകര്‍ത്തു. കട തകര്‍ന്നയാളുടെ സംഘം പിന്നാലെയെത്തി എതിര്‍വിഭാഗത്തെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമത്തിന് നേതൃത്വം നല്‍കിയതായി കരുതുന്ന വെങ്കിടേശ്വരന്‍, സൂര്യമൂര്‍ത്തി, മുരുകന്‍ എന്നിവരെ പുതുപ്പട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ശല്യം ചെയ്തതായി പരാതി ഉയര്‍ന്ന ആറ് പേര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഒളിവില്‍ പോയവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.  

    Read More »
  • Breaking News

    തിരൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, രണ്ടു മണിക്കൂർ മുമ്പാണ് അപകടം നടന്നത്

    മലപ്പുറം ജില്ലയിലെ തിരൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ഇന്ന് രാത്രി പത്തര മണിയോടെയാണ് അപകടം നടന്നത്. ആലത്തിയൂർ- തിരൂർ റൂട്ടിൽ കുട്ടിച്ചാത്ത പടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ കൈനിക്കര സ്വദേശി ഇബ്രാഹിം ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

    Read More »
  • NEWS

    കഞ്ചാവ് ഉപയോഗം ക്രിമിനൽ കുറ്റമല്ല, മാത്രമോ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഞ്ചാവ് കഫേയും!

    കഞ്ചാവ് ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ആദ്യത്തെ സൗത്ത് ഏഷ്യൻ രാജ്യമായി തായ്‌ലൻഡ് മാറിയിരുന്നു. ഇപ്പോഴിതാ അതിന് തൊട്ടുപിന്നാലെ ബാങ്കോക്കിൽ ഒരു കഞ്ചാവ് കഫേയും തുറന്നു കഴിഞ്ഞു.  2018ൽ മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യത്തെ ദക്ഷിണേഷ്യൻ രാജ്യമായി തായ്‌ലൻഡ് മാറി. 2022 ജൂണിൽ, ഔദ്യോഗികമായി കഞ്ചാവ് ക്രിമിനൽ കുറ്റമല്ലാതാക്കി രാജ്യം. RG420 എന്ന് പേരിട്ടിരിക്കുന്ന കഞ്ചാവ് കഫേ ബാങ്കോക്കിലെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട പ്രദേശമായ ഖാവോ സാനിലാണ് ആരംഭിച്ചിരിക്കുന്നത്. നൂറുകണക്കിന് വിദേശികളും പ്രാദേശിക ഉപഭോക്താക്കളും ഇതിനകം തന്നെ ഇങ്ങോട്ട് ഒഴുകുകയാണ്. അതേസമയം തായ്‌ലൻഡ് ഗവൺമെന്റ് കഞ്ചാവ് മെഡിക്കൽ ഉപയോഗത്തിന് വേണ്ടി മാത്രം പ്രോത്സാഹിപ്പിക്കുന്നു എന്ന് അപ്പോഴും എടുത്ത് പറയുന്നുണ്ട്. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് ഇപ്പോഴും ഒരു കുറ്റമായാണ് കണക്കാക്കുക. അത് മൂന്ന് മാസത്തെ തടവിനും $780 പിഴയ്ക്കും ഉള്ള കാരണമായി കണക്കാക്കും.

    Read More »
  • Kerala

    ലൈഫ് ഭവന പദ്ധതി- അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു, വീടിന് അർഹരായത് 4,62,611 കുടുംബങ്ങൾ

    കേരളത്തിലെ എല്ലാ മനുഷ്യർക്കും സ്വന്തം വീട്ടിൽ അഭിമാനത്തോടെ കഴിയാൻ സൗകര്യമൊരുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചു കൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ പരിശോധനകൾക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാർഡ് സഭകൾ ചർച്ചചെയ്ത് പുതുക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. ഈ പ്രക്രിയ പൂർത്തിയാക്കിയ 863 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്തൃ പട്ടികയാണ് പുറത്തിറങ്ങിയത്. മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം 171 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാമ/വാര്‍ഡ് സഭകള്‍ പൂര്‍ത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. നടപടി പൂര്‍ത്തായാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 151 പഞ്ചായത്തുകളും, 19 മുൻസിപ്പാലിറ്റികളും, ഒരു കോര്‍പറേഷനും ഉള്‍പ്പെടുന്നു. ഇവ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഗുണഭോക്തൃ പട്ടിക പൂര്‍ണതോതില്‍ ലഭ്യമാകും. ബാക്കിയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും…

    Read More »
  • NEWS

    ഇന്ത്യയുടെ പേര് ഭാരത് അഥവാ ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണമെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി യുടെ മുൻ ഭാര്യ ഹസിന്‍ ജഹാൻ

    ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് ഭാരത് അഥവാ ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി യുടെ ഭാര്യ ഹസിന്‍ ജഹാന്‍. ദേശ് മേര രംഗീല എന്ന പ്രമുഖ ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. “നമ്മുടെ രാജ്യമാണ് നമ്മുടെ അഭിമാനം. ഞാന്‍ ഭാരതത്തെ ഇഷ്ടപ്പെടുന്നു. നമ്മുടെ രാജ്യത്തിന്‍റെ പേര് ഹിന്ദുസ്ഥാന്‍ എന്നോ ഭാരത് എന്നോ മാത്രമായിരിക്കണം. ലോകം മുഴുവന്‍ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാന്‍ എന്നോ ഭാരത് എന്നോ വിളിക്കുന്ന രീതിയില്‍ ഇന്ത്യയുടെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”- പോസ്റ്റില്‍ ഹസിന്‍ ജഹാന്‍ പറയുന്നു. 2014-ൽ വിവാഹിതരായ ഇവർ 2018-ൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു.

    Read More »
  • NEWS

    സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം

    തിരുവനന്തപുരം:കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള 2021ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആണ്. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെ നാമനിര്‍ദേശം ചെയ്യാവുന്നതാണ്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളില്‍നിന്നും ഓരോ വ്യക്തിക്കു വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. പുരസ്‌ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000/- രൂപയും പ്രശസ്തി പത്രവും നല്‍കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000/- രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും…

    Read More »
Back to top button
error: