Month: August 2022

  • Kerala

    കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയാന്‍ കൃഷിദര്‍ശന്‍ പരിപാടി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

    തിരുവനന്തപുരം: ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് വിവിധ കാര്‍ഷിക മേഖലകളില്‍ കര്‍ഷകരോട് സംവദിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി ‘കൃഷിദര്‍ശന്‍’ പരിപാടി നടത്തും. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് ‘കൃഷിദര്‍ശന്‍’ പരിപാടി നടത്തുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 28 ബ്ലോക്കുകളിലായിരിക്കും പരിപാടി നടത്തുക. ഒരു ജില്ലയില്‍ ഒന്ന് എന്ന ക്രമത്തില്‍ ജില്ലാതല പരിപാടിയായി ഒന്നാം ഘട്ടവും ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ബ്ലോക്ക് തല പരിപാടിയായി രണ്ടാം ഘട്ടവും ഈ വര്‍ഷം നടക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയായാണ് കൃഷിദര്‍ശന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷിദര്‍ശന്‍ വിളംബരജാഥ ചിങ്ങം ഒന്നിന് എല്ലാ കൃഷിഭവനുകളും കേന്ദ്രീകരിച്ച് നടത്തും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന…

    Read More »
  • NEWS

    അവയവദാനം കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ; ഏതു വൃക്കയും ‘ഒ’ ഗ്രൂപ്പിലേക്ക് മാറ്റാനുള്ള സാങ്കേതിക വിദ്യയുമായി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍

    ലണ്ടന്‍: ഏതു രക്തഗ്രൂപ്പിലുള്ളവരുടെയും വൃക്കകള്‍ ഒ ഗ്രൂപ്പിലേക്കു മാറ്റാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍. രക്ത ഗ്രൂപ്പിന്റെ പേരില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു കാത്തുനില്‍ക്കുന്നവര്‍ക്കു പ്രതീക്ഷയേകുന്നതാണ് പുത്തന്‍ പരീക്ഷണവിജയം. പ്രഫ. മൈക്ക് നിക്കോള്‍സന്റെ നേതൃത്വത്തിലുള്ള ഗവേഷണമാണു വിജയത്തിലേക്കു നീങ്ങുന്നത്. വൃക്കയ്ക്കുള്ളിലെ ബ്ലഡ് ടൈപ്പ് മാര്‍ക്കേഴ്‌സിനെ പ്രത്യേക മാംസ്യം ഉപയോഗിച്ചു നീക്കം ചെയ്താണ് ഒ ഗ്രൂപ്പിലേക്കു മാറ്റുന്നത്. പുതിയ പരീക്ഷണത്തിലൂടെ ബി രക്ത ഗ്രൂപ്പുള്ള വൃക്കയുടെ കോശങ്ങളെ മണിക്കൂറുകള്‍ക്കുള്ളില്‍ ഒ ഗ്രൂപ്പിലേക്കു മാറ്റാനായി. വൃക്കകോശങ്ങളില്‍ പ്രത്യേക മാംസ്യം കടത്തിവിട്ടപ്പോള്‍ രക്തഗ്രൂപ്പുകള്‍ക്കു കാരണമായ ആന്റിജനുകള്‍ നീക്കംചെയ്യപ്പെട്ടു. ഇതു പൂര്‍ണവളര്‍ച്ചയെത്തിയ വൃക്കകളില്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണു തങ്ങളെന്നു ഗവേഷകര്‍ പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഇതുവരെ സ്വീകര്‍ത്താവിന്റെയും ദാതാവിന്റെയും രക്തഗ്രൂപ്പുകള്‍ ഒന്നാകണമായിരുന്നു. പരീക്ഷണം പൂര്‍ണതോതില്‍ വിജയിക്കുന്നതോടെ അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകും. വൃക്കകള്‍ക്കു പുറമേ മറ്റ് അവയവങ്ങളും രക്ത ഗ്രൂപ്പിന് അതീതമായി മാറ്റിവയ്ക്കാനുള്ള ഗവേഷണം പുരോഗമിക്കുയാണെന്നാണ് റിപ്പോര്‍ട്ട്.  

    Read More »
  • Business

    എല്‍ഐസിജീവന്‍ ഉമാംഗ് പോളിസി: ദിവസം 45 രൂപ മുടക്കിയാല്‍ 36000 രൂപ പെന്‍ഷന്‍

    സുരക്ഷിതവും അതേസമയം നല്ല വരുമാനവും നേടിത്തരുന്ന പോളിസികളാണ് എല്ലാ കാലത്തും എല്‍ഐസി അവതരിപ്പിക്കുന്നത്. പോളിസി എടുത്തവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്ന മാര്‍ഗ്ഗമാണ് ഇന്‍ഷുറന്‍സ്. കേന്ദ്ര ഗവണ്‍മെന്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വ്യത്യസ്ത പ്രായത്തിലും അവരവരുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് നിരവധി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് എല്‍ഐസിയുടെ ജീവന്‍ ഉമാംഗ് പോളിസി. പോളിസി എടുത്തവര്‍ക്ക് മാത്രമല്ല, പോളിസി ഉടമയുടെ കുടുംബത്തിനും വരുമാനവും പരിരക്ഷയും നല്‍കുന്ന ഒരു പോളിസിയാണ് ജീവന്‍ ഉമാംഗ്. പ്രീമിയം അടയ്ക്കുന്ന കാലയളവിന്റെ അവസാനം മുതല്‍ മെച്യൂരിറ്റി വരെ ലഭിക്കുന്ന വാര്‍ഷിക അതിജീവന ആനുകൂല്യങ്ങള്‍ മാത്രമല്ല, കാലാവധി പൂര്‍ത്തിയാകുമ്പോഴോ പോളിസി ഉടമയുടെ ജീവിതത്തിലുടനീളം പെന്‍ഷനായോ ഇത് തിരികെ ലഭിക്കുന്നതുമാണ്. ഇന്‍ഷ്വര്‍ ചെയ്തയാളുടെ കുടുംബത്തിന് വരുമാനവും പരിരക്ഷയും നല്‍കുന്ന നോണ്‍-ലിങ്ക്ഡ് അഷ്വറന്‍സ് പദ്ധതിയാണിത്. പ്രതിദിനം 45 രൂപ നിക്ഷേപിച്ചാല്‍ 36,000 രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉദാഹരണത്തിന്, 4.5 ലക്ഷം രൂപയുടെ…

    Read More »
  • Kerala

    പ്രസവിച്ചയുടന്‍ വീപ്പയില്‍മുക്കി ശിശുവിനെ കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍

    തൊടുപുഴ: പ്രസവിച്ചയുടന്‍തന്നെ ശിശുവിനെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഉടുമ്പന്നൂര്‍ മങ്കുഴി ചരളയില്‍ സുജിതയെയാ(26)ണു അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയെ ഇന്നലെ രാവിലെ കരിമണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉച്ചയോടെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 10ന് രാത്രിയിലാണ് ഉടുമ്പന്നൂരില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ ശുചിമുറിയില്‍ സുജിത പ്രസവിച്ചത്. ഉടന്‍ തന്നെ കുഞ്ഞിനെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പിന്നാലെ അമിത രക്തസ്രാവത്തെത്തുടര്‍ന്ന് അര്‍ധരാത്രിയോടെ സുജിത തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണു പ്രസവവും ശിശുവിന്റെ കൊലപാതകവും പുറത്തറിഞ്ഞത്. സുജിത ഗര്‍ഭിണിയായിരുന്ന കാര്യവും പ്രസവിച്ചതും ഭര്‍ത്താവും ആശുപത്രിയില്‍ എത്തിയ ശേഷമാണ് അറിഞ്ഞതെന്നു പോലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവിനെയും ഏഴും എട്ടും വയസുള്ള രണ്ടു മക്കളേയും ഉപേക്ഷിച്ചു സുജിത മറ്റൊരു യുവാവിനൊപ്പം തമിഴ്‌നാട്ടിലേക്കു പോയിരുന്നു. പിന്നീട് ബന്ധുക്കള്‍…

    Read More »
  • TRENDING

    രാമച്ചം കൃഷിയിലൂടെ മികച്ച വരുമാനവും നേടാം

    വെറ്റിവേര്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന രാമച്ചത്തിന്റെ ശാസ്ത്രീയനാമം ക്രൈസോപോഗോന്‍ സൈസാനിയോയിഡെസ് എന്നാണ്. രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ കൂട്ടായി വളരുന്ന ചെടികളാണ് രാമച്ചം. ഇവയുടെ വേരുകള്‍ മൂന്നു മീറ്റര്‍ വരെ ആഴത്തില്‍ വളരും. പ്രളയകാലത്ത് മണ്ണിടിഞ്ഞും മണ്ണൊലിച്ചുപോയും കൃഷിഭൂമി താറുമാറായി പോയിട്ടുണ്ടെങ്കില്‍ കരുതലിന്റെ ജൈവവേലിയായി രാമച്ചം ഉപയോഗിക്കാം. കര്‍ഷകര്‍ക്ക് കൃഷിഭൂമി സംരക്ഷിക്കുന്നതിനൊപ്പം മികച്ച വരുമാനം നേടാനും രാമച്ചം സഹായിക്കും. മണ്ണിടിയുമെന്നു ഭയക്കുന്ന മലഞ്ചരിവുകളിലും തട്ടുതട്ടുകളായുള്ള കൃഷിഭൂമിയിലും കൃഷിഭൂമിയുടെ തട്ടിന്റെ അറ്റത്ത് അല്ലെങ്കില്‍ അതിന്റെ വരമ്പത്താണ് രാമച്ചം പിടിപ്പിക്കേണ്ടത്. അല്ലെങ്കില്‍ കൃഷിഭൂമിയുടെ അതിരു തിരിക്കാനുള്ള വേലിയായി വച്ചു പിടിപ്പിക്കണം. ഒരാള്‍പ്പൊക്കത്തിലേറെ ഉയരത്തില്‍ അടുത്തടുത്തു വളരുന്നതിനാല്‍ ഇത് നല്ല വേലിയായി നിലകൊള്ളും. ചെടികളുടെ കമ്പുകള്‍ ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇതിനിടയില്‍കൂടി അകത്തു കടക്കുന്നതും നൂഴ്ന്നു കടക്കുന്നതും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മികച്ച സംരക്ഷണ ഭിത്തിയായും ജൈവവേലിയായും ഇതു നിലനില്‍ക്കും. സാധാരണ പുല്‍ച്ചെടികളുടെ വേരുകള്‍ അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മേല്‍പ്പരപ്പില്‍ മാത്രം പടരുമ്പോള്‍ രാമച്ചത്തിന്റെ വേരുകള്‍ മൂന്നുമീറ്റര്‍ വരെ ആഴത്തിലേക്ക്…

    Read More »
  • Careers

    ഡല്‍ഹി പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറാകാം; വനിതകള്‍ക്കും അവസരം, 4300 ഒഴിവുകള്‍

    ഡല്‍ഹി പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 4300 സബ് ഇന്‍സ്‌പെക്ടര്‍ (ദില്ലി പൊലീസ് ആന്റ് സിഎപിഎഫ്) ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in. അപേക്ഷ സമര്‍പ്പിക്കാം. ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30. ഓഗസ്റ്റ് 10 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒഴിവുകളുടെ വിശദവിവരങ്ങള്‍ തസ്തിക – സബ് ഇന്‍സ്‌പെക്ടര്‍ (ജിഡി) സിഎപിഎഫ് ഒഴിവുകളുടെ എണ്ണം – 3960 തസ്തിക – സബ് ഇന്‍സ്‌പെക്ടര്‍ (എക്‌സിക്യൂട്ടീവ്) – (സ്ത്രീ – പുരുഷന്‍) ദില്ലി പൊലീസ് ഒഴിവുകളുടെ എണ്ണം – 228 പുരുഷന്‍മാര്‍, 112 സ്ത്രീകള്‍ പേ ഓഫ് സ്‌കെയില്‍ – 35400 – 112400/ലെവല്‍ 6 വിദ്യാഭ്യാസ യോഗ്യത: അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമുണ്ടായിരിക്കണം. പ്രായപരിധി: 20-25 ആണ് പ്രായപരിധി. അപേക്ഷ ഫീസ്: ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്,…

    Read More »
  • Business

    പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ റിബേറ്റിലൂടെ കൂടുതല്‍ ലാഭം കിട്ടാനുള്ള വഴികള്‍

    പോസ്റ്റ് ഓഫീസിന്റെ എല്ലാ പദ്ധതികളും ജനപ്രീതി നേടിയ പദ്ധതികളാണ്. പ്രത്യേകിച്ചും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങള്‍ (ആര്‍.ഡി). പ്രതിമാസം 100 രൂപ മുതല്‍ പരിധിയില്ലാതെ ഇതില്‍ നിക്ഷേപിക്കാം. അഞ്ച് വര്‍ഷം കഴിഞ്ഞുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ നിക്ഷേപമാണിത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ പലിശ വരുമാനത്തിന് അനുസരിച്ചാണ് ആദായം ലഭിക്കുക. എന്നാല്‍ പലിശയ്ക്കപ്പുറം ലാഭം നേടാന്‍ സഹായിക്കുന്ന ഒരു വഴിയെ കുറിച്ചാണ് വിശദമാക്കുന്നത്. 18 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും 10-18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും നിക്ഷേപം നടത്താം. പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ആദ്യ നിക്ഷേപം നടത്തി എളുപ്പത്തില്‍ പദ്ധതിയില്‍ ചേരാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പദ്ധതിയില്‍ ചേരുന്നതിനൊപ്പമോ പിന്നീടോ നോമിനിയെ ചേര്‍ക്കാനും സാധിക്കും. 100 രൂപയില്‍ നിക്ഷേപം തുടങ്ങാം. 10ന്റെ ഗുണിതങ്ങളായി നിക്ഷേപം എത്ര തുക വരെയും ഉയര്‍ത്താം. തിരഞ്ഞെടുക്കുന്ന തുക അഞ്ച് വര്‍ഷ കാലം മുടങ്ങാതെ നിക്ഷേപിക്കണം. 5 വര്‍ഷത്തിന്റെ അധിക…

    Read More »
  • Crime

    ഷാജഹാന്‍ കൊലക്കേസ്: കൊലക്ക് ശേഷം പ്രതികളെത്തിയത് ബാറില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

    പാലക്കാട് : പാലക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കൊലയ്ക്ക് ശേഷം പ്രതികൾ എത്തിയത് ചന്ദ്ര നഗറിലെ ബാറിലായിരുന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 9:50 നാണ് പ്രതികളിലെ മൂന്ന് പേർ ബാറിൽ എത്തിയത്. 10:20 വരെ ബാറിൽ തുടർന്നു. ബൈക്കിലാണ് പ്രതികളെത്തിയതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിൻ്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ബാർ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. പാലക്കാടിനെ നടുക്കി ഓഗസ്റ്റ് 14 നാണ് ക്രൂര കൊലപാതകമുണ്ടായത്. കേസിലെ എല്ലാ പ്രതികളും 48 മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിലായി. ഒളിവിലായിരുന്ന 6 പ്രതികളാണ് ഇന്നലെ പിടിയിലായത്. മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രണ്ട് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇതോടെ ഷാജഹാൻ കൊലക്കേസിൽ 8 പ്രതികളും പിടിയിലായി. പ്രതികളുടെ അറസ്റ്റ് ഇന്ന്‌ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്,…

    Read More »
  • Crime

    ഭര്‍ത്താവുമായി വഴക്ക്; രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി

    മീററ്റ് (ഉത്തര്‍പ്രദേശ്) : ഭര്‍ത്താവുമായുണ്ടായ വഴക്കിൽ മനംനൊന്ത് രണ്ട് പെൺമക്കളെയും കൊന്ന് 22 കാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഗോവിന്ദപുരി ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ നാല് മാസവും രണ്ട് വയസ്സുമുള്ള പെൺമക്കളെ കൊന്ന ശേഷം ആയിഷ വീടിന് സമീപത്തെ ഒരു മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആയിഷയും ഭര്‍ത്താവും തമ്മിൽ വഴക്കുണ്ടായതായും പൊലീസ് പറഞ്ഞു. ആയിഷയുടെ മൃതദേഹം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വൈകീട്ടോടെയാണ് കണ്ടതെന്ന് സര്‍ക്കിൾ ഇൻസ്പെക്ടര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇതേ സ്ഥലത്തുതന്നെ രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങളും കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് ആയിഷയുടെ സഹോദരൻ ട്രക്ക് ഡ്രൈവറായ മുസ്താക് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

    Read More »
  • Pravasi

    കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

    കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം, രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സ് അഫയേഴ്‍സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഓണ്‍ലൈനായി വിസ്‍ക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാരെയും യൂറോപ്യന്‍ പൗരന്മാരെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ഫാമിലി വിസകള്‍ അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമാവുകയില്ല. വിസ അനുവദിക്കുന്നതിന് പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയായ ശേഷം അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
Back to top button
error: