ഗാന്ധിനഗർ :ഗുജറാത്തില്‍ 2500 ലിറ്റർ വ്യാജപാല്‍ പിടികൂടി.സള്‍ഫേറ്റ്, ഫോസ്‌ഫേറ്റ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്‍ത്താണ് പാല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ആര്‍എംസി) ആരോഗ്യ വിഭാഗമാണ് വന്‍ റാക്കറ്റിനെ പിടികൂടിയത്. ശനിയാഴ്ചയാണ് സംഭവം.
പകുതി രൂപയ്ക്കാണ് സംഘം വ്യാജ പാല്‍ വില്‍പ്പന നടത്തിയിരുന്നത്.രാജ്‌കോട്ട് നഗരത്തില്‍ കഴിഞ്ഞ നാലുമാസമായി സംഘം ഈ പ്രവര്‍ത്തി ചെയ്യുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അമുൽ ഉൾപ്പെടെയുള്ള പാലുത്പന്നങ്ങൾക്ക് ഇവിടെ വിലവർദ്ധിച്ചിരുന്നു.ഇത് മുതലെടുത്താണ് വ്യാജ പാൽ സംഘം കൂടുതൽ സജീവമായിരിക്കുന്നത്.