അങ്കമാലി :കാണാതായ യുവാവിനെ വീടിനുസമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
വലിയ വാപ്പാലശ്ശേരി ജോസ്പുരം പുതുവല്പറമ്ബില് വീട്ടില്‍ വര്‍ഗീസിന്റെ മകന് അബു എന്ന അബു വര്‍ഗീസിന്റെ (35) മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടത്തിയത്.
ചൊവ്വാഴ്ച രാവിലെ അകപ്പറമ്ബ് ആറ് സെന്റ് കോളനിക്ക് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്തിയത്. ആറ് സെന്റ് കോളനിയിലെ ഒരു വീടിന്റെ മുറ്റത്തുനിന്ന് കൈപ്പത്തി കണ്ടെത്തിയിരുന്നു. സംഭവമറിഞ്ഞ് നെടുമ്ബാശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.