ക്ഷീണത്തിനും ദാഹത്തിനുമെല്ലാം നാം എപ്പോഴും കുടിക്കുന്ന ഒന്നാണ് നാരങ്ങാവെള്ളം.തേന്‍ ചേര്‍ത്തും, ഉപ്പു ചേര്‍ത്തും, പഞ്ചസാര ചേര്‍ത്തും, ഇഞ്ചിനീരും നറുനീണ്ടിസത്തും ചേര്‍ത്തും നാം ഇങ്ങനെ നാരങ്ങാവെള്ളം കുടിക്കാറുണ്ട്.
പലരും പഞ്ചസാരയേക്കാള്‍ നല്ലത് ഉപ്പാണെന്നു കരുതിയാണ് നാരങ്ങാവെള്ളത്തില്‍ ഉപ്പു ചേര്‍ക്കുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
ഉപ്പ് വളരെക്കുറച്ച് അളവില്‍ മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ.അതുകൊണ്ടാണ് മൂത്രത്തിലൂടെയും വിയര്പ്പിലൂടെയുമെല്ലാം ശരീരം ഉപ്പ് പുറന്തള്ളുന്നത്. വസ്ത്രങ്ങളിലെ നിറം ഇളകാതിരിയ്ക്കാന്‍ സോപ്പുവെള്ളത്തില്‍ ഉപ്പു കലര്‍ത്തി വയ്ക്കാറുണ്ട്. ഇതേ രീതിയില്‍ തന്നെയാണ് ശരീരത്തിലും ഉപ്പു പ്രവര്‍ത്തിയ്ക്കുന്നത്. അതായത് ശരീരത്തിലെ മുഴുവന്‍ വിഷാംശവും പോകാതെ തടഞ്ഞു നിര്‍ത്തുകയാണ് ഉപ്പു ചെയ്യുന്നത്. ഇതുകൊണ്ടുതന്നെയാണ് ഡോക്ടര്‍മാര്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ പറയുന്നത്.
അമിത ഉപ്പിന്റെ സാന്നിധ്യത്തില്‍ ഒരു ഭക്ഷണവും ശരീരത്തിനു വേണ്ട ഗുണം നല്കുകയില്ല. വിഷജന്തുക്കള്‍ കടിച്ചാല്‍ ഉപ്പു ചേര്‍ക്കാതെ ഭക്ഷണം കൊടുക്കാന്‍ പറയുന്നതിന്റെ കാരണവും ഇതാണ്. ഉപ്പുണ്ടെങ്കില്‍ ശരീരത്തിലെ വിഷം പൂര്‍ണമായും ഇറങ്ങിപ്പോകില്ല.