CrimeNEWS

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് പതിനേഴുകാരന്‍ മരിച്ചു

അയര്‍ക്കുന്നം: നിയന്ത്രണം വിട്ട ബൈക്ക്  മതിലില്‍ ഇടിച്ച് പതിനേഴുകാരന്‍ മരിച്ചു. അയര്‍ക്കുന്നം പുന്നമറ്റത്തില്‍ ഷാജിയുടെ മകന്‍ ദീപക് ഷാജി (17)യാണ് മരിച്ചത്.

ബൈക്ക്ഓടിച്ചിരുന്ന സുഹൃത്ത് അഖിലിനെ പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ മണര്‍കാട് -കിടങ്ങൂര്‍ റോഡില്‍ ഒറവയ്ക്കല്‍ ചിറപ്പാലത്തിന് സമീപമായിരുന്നു അപകടം.

അയര്‍ക്കുന്നത്തുനിന്ന് ഒറവയ്ക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദീപക്കിനെ രക്ഷിക്കാനായില്ല.

പ്ലസ്ടു പഠനത്തിന് ശേഷം, ഉപരിപഠനത്തിനായുളള തയാറെടുപ്പിലായിരുന്നു ദീപക്. മൃതദേഹം മോര്‍ച്ചറിയില്‍. മാതാവ് ബിന്ദു. സഹോദരി: ദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ്.

 

Back to top button
error: