തൊടുപുഴ: വീട് വെയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലായിരുന്ന കുടുംബത്തിന് ആശ്വാസവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി.
ഹോട്ടല്‍ ഉടമയായ വെട്ടിമറ്റം തടിയില്‍ അനൂപിനാണ് കഴിഞ്ഞ ദിവസത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്.
ഹോട്ടലിലെ പാചകക്കാരനായാണ് അനൂപിന്റെ തുടക്കം.പിന്നീട് ഹോട്ടല്‍ ഏറ്റെടുത്ത് നടത്തിയെങ്കിലും കോവിഡ് പ്രതിസന്ധിയില്‍ നഷ്ടമുണ്ടായി. ഇതിനിടെ വീടുപണിക്കായി 12 ലക്ഷം രൂപ ബാങ്കില്‍നിന്ന് കടമെടുത്തിരുന്നു. അതിന്റെ തിരിച്ചടവ് മുടങ്ങി. പലിശ സഹിതം 17 ലക്ഷമായി ഇപ്പോള്‍ ജപ്തിയുടെ വക്കിലായിരുന്നു.ഭാര്യയും മകളുമായി വീടുവിട്ടിറങ്ങേണ്ടി വന്ന അവസ്ഥയിലാണ് ‘പി.വൈ. 156579’ എന്ന നമ്ബരിലുള്ള ലോട്ടറി ടിക്കറ്റിന്റെ രൂപത്തില്‍ ഭാഗ്യം തേടിയെത്തിയത്.
കടയിൽ പതിവായിവരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മേത്തൊട്ടി സ്വദേശി ശശിധരന്‍ നായരില്‍നിന്നാണ് അനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.