KeralaNEWS

അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോയ ഭാര്യയോട് വാഹനപരിശോധനയ്ക്കിടെ മോശമായി പെരുമാറി; എസ്‌ഐക്കെതിരേ പരാതിയുമായി ഡിഐജി

ആലപ്പുഴ: ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ എസ്പിക്ക് പരാതി നല്‍കി ജയില്‍ ഡിഐജി. വാഹന പരിശോധനയ്ക്കിടെ എസ്‌ഐ ഭാര്യയോട് മോശമായി പെരുമാറിയെന്നുകാട്ടി ഡിഐജി എം.കെ. വിനോദ്കുമാര്‍ ആണ് പരാതി നല്‍കിയത്. ആലപ്പുഴ നോര്‍ത്ത് എസ്‌ഐ മനോജിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടെന്നും പിന്നീട് ഹാജരാക്കാം എന്ന് പറഞ്ഞപ്പോള്‍ എസ്‌ഐ തട്ടിക്കയറിയെന്നുമാണ് പരാതി. അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോകുന്നതിനിടയിലാണ് സംഭവം.

Signature-ad

തന്നോട് ഫോണില്‍ സംസാരിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ കൂട്ടാക്കിയില്ല എന്നും ഡിഐജി എം.കെ. വിനോദ്കുമാര്‍ പരാതിയില്‍ പറയുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ സ്ത്രീ എന്ന പരിഗണന നല്‍കാതെ മോശമായി പെരുമാറിയെന്നും എസ്പിക്ക് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

Back to top button
error: