KeralaNEWS

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പുറത്തിറങ്ങി

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോജയിലിൽ നിന്ന് പുറത്തിറങ്ങി. ഇന്ന് രാവിലെയാണ് ആർഷോക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. പരീക്ഷ എഴുതാനായാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 3 വരെയാണ് ഇടക്കാല ജാമ്യം. 50000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. നിയമ പരമായി പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന് ഇപ്പോൾ കോടതി നോക്കുന്നില്ല. എറണാകുളം ജില്ലയിൽ പരീക്ഷ എഴുതാൻ മാത്രമേ  പ്രവേശിക്കാൻ പാടുള്ളൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.

Back to top button
error: