IndiaNEWS

ഉള്ളി വില കൂടില്ല; അടുത്ത മാസം മുതൽ ‘ബഫർ സ്റ്റോക്ക്’ വിപണിയിലേക്ക്

ദില്ലി: ബഫർ സ്റ്റോക്ക് ഉള്ളി വിപണിയിലേക്ക്. രാജ്യത്തെ ഉള്ളിവില പിടിച്ചുനിർത്താൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നും ഉള്ളി വിപണിയിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ. ഓഗസ്റ്റ് മുതൽ കരുതൽ ശേഖരത്തിൽ നിന്നും ഉള്ളി എത്തുന്നതോടെ വിപണിയിൽ ഉള്ളി വില നിയന്ത്രിക്കാൻ കഴിയും എന്ന് ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു.

2022 – 23 വർഷത്തെ വിളവെടുപ്പിൽ സർക്കാർ 2.50 ലക്ഷം മെട്രിക് ടൺ ഉള്ളി കരുതൽ ശേഖരമായി സൂക്ഷിച്ചിട്ടുണ്ടെന്നും അതിനാൽ വില ഉയരുന്ന സാഹചര്യത്തിൽ കരുതൽ ശേഖരത്തിലെ ഉള്ളി വിപണിയിലേക്ക് എത്തിച്ചാൽ വില നിയന്ത്രിക്കാൻ കഴിയുമെന്നും അശ്വിനി കുമാർ പറഞ്ഞു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയായിരിക്കും സാധാരണ നിലയിൽ ഉള്ളിവില ഉയരാറുള്ളത്. ഈ സമയങ്ങളിൽ ആയതിനാൽ അത് മുൻകൂട്ടി കണ്ട ഓഗസ്റ്റിൽ തന്നെ സർക്കാർ കൂടുതൽ ചരക്ക് വിപണിയിലേക്ക് എത്തിക്കുന്നത്. ഇന്ത്യൻ ഭക്ഷണ രീതിയിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒന്ന് തന്നെയാണ് ഉള്ളി. അതിനാൽ പലപ്പോഴും ഉള്ളി വില ഉയരുന്നത് രാജ്യത്തെ സാധാരണക്കാർ അടക്കമുള്ളവരെ വലയ്ക്കാറുണ്ട്.

Signature-ad

രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം സെൻട്രൽ ബാങ്കിന്റെ ടോളറൻസ് ബാന്ഡിന് മുകളിലാണ് ഇപ്പോഴും. ഡിസംബർ വരെ അത് തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇന്ത്യയുടെ മൊത്തവില ഭക്ഷ്യവിലപ്പെരുപ്പം മെയ് മാസത്തിലെ 10.89 ശതമാനത്തിൽ നിന്ന് ജൂണിൽ 12.41 ശതമാനമായി ഉയർന്നു,

Back to top button
error: