NEWS

പാലക്കാട് – ഈറോഡ് മെമു 29 മുതൽ

പാലക്കാട്​: ഈറോഡ്​ ജങ്​ഷന്‍-പാലക്കാട്​ ടൗണ്‍-ഈറോഡ്​ ജങ്​​ഷന്‍ അണ്‍ റിസര്‍വ്​ഡ്​ സ്​പെഷല്‍ എക്സ്​പ്രസ്​ ജൂലൈ 29ന്​ പുനരാരംഭിക്കും.

പാലക്കാട്​ ടൗണ്‍ സ്റ്റേഷനില്‍നിന്ന്​ ഉച്ചക്ക്​​ 2.40ന്​ പു​റപ്പെടുന്ന ട്രെയിന്‍ (06818) രാത്രി 7.10ന്​ ഈറോഡിലെത്തും.30ന്​ ഈറോഡ്​ ജങ്​ഷനില്‍ നിന്ന്​ രാവിലെ 7.15നാണ്​ (ട്രെയിന്‍ നമ്ബര്‍ 06819) തിരിച്ചുള്ള യാത്ര. 11.45ന്​ ഈ ട്രെയിന്‍ പാലക്കാട്​ ടൗണിലെത്തും.

 

 

 

വ്യാഴാഴ്​ച ഒഴികെയുള്ള ദിവസങ്ങളിലാണ്​ സര്‍വിസ്​. മെമു ട്രെയിനാണ്​ സ്​പെഷല്‍ എക്സ്​പ്രസായി സര്‍വിസ്​ നടത്തുക.

Back to top button
error: