NEWS

ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തി

ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തി

പാട്‌ന: ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തി.
മധേപുര സ്വദേശിയായ ബിപിന്‍ കുമാര്‍ സിംഗ് (59) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ഗോല്‍പ്പാറ-ഷഹ്പൂര്‍ റോഡിലാണ് സംഭവം നടന്നത്.
ഷഹപൂരില്‍ നിന്നും കാറില്‍ വീട്ടിലേക്ക് വരികയായിരുന്ന  ബിപിന്‍ കുമാറിനെ ഇരു ചക്രവാഹനത്തില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തല്‍ക്ഷണം മരണപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

Back to top button
error: