പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സി. ഇന്ത്യ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി എന്‍ജിനീയര്‍മാരുടെ 109 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ബി.ഇ./ബി.ടെക് ബിരുദധാരികള്‍ക്ക് 102 ഉം എം.എസ്്‌സി/എം.ടെക് ബിരുദാനന്തര ബിരുദധാരികള്‍ക്ക് അഞ്ചും ഒഴിവാണുള്ളത്. ഓഗസ്റ്റ് 19 വരെ ഓണ്‍െലെനായി അപേക്ഷ സ്വീകരിക്കാം.
വിഷയം തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ.
ബിരുദധാരികള്‍: സിവില്‍- 33, ഇലക്ട്രിക്കല്‍-38, മെക്കാനിക്കല്‍-31.
ബിരുദാനന്തര ബിരുദധാരികള്‍: എന്‍വയോണ്‍മെന്റല്‍-3, സിവില്‍ (ഫ്‌ള്യൂയിഡ് മെക്കാനിക്കല്‍)-1, ഇലക്ട്രിക്കല്‍ (പവര്‍ ഇലക്‌ട്രോണിക്‌സ്)- 1, ഇലക്ട്രിക്കല്‍ (ഇലക്ട്രിക്കല്‍ മെഷീന്‍സ്)- 1, ഇലക്ട്രിക്കല്‍ (കണ്‍ട്രോള്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍)- 1.
യോഗ്യത ഫുള്‍െടെം കോഴ്‌സായി നേടിയതായിരിക്കണം. മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌െസെറ്റിലെ വിജ്ഞാപനം കാണുക.
പ്രായപരിധി: 32 വയസ്. (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ബാധകം)
60,000 രൂപയാണ് കുറഞ്ഞ ശമ്പളം. ഉയര്‍ന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് കൂടുതല്‍ തുക ലഭിക്കും.
അപേക്ഷാഫീസ്: 600 രൂപ. (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ബാധകമല്ല) ഓണ്‍െലെനായാണ് ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷയും ഓണ്‍െലെനായി സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ www.thdc.co.in എന്ന വെബ്‌െസെറ്റില്‍.