NEWS

കെ കരുണാകരനെതിരെ പ്രവര്‍ത്തിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിനകത്ത് കെ കരുണാകരനെതിരെ പ്രവര്‍ത്തിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സത്യസന്ധനായ രാഷ്ട്രീയ നേതാവിയിരുന്നു കെ കരുണാകരനെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഏറ്റ് പറയുന്നു.

 

Signature-ad

 

 

അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് ജി കാര്‍ത്തികേയനും എം ഐ ഷാനവാസിനുമൊപ്പം കരുണാകരനെതിരെ നീങ്ങാന്‍ നിര്‍ബന്ധിതനാക്കിയത്. സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരന്‍. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ലീഡറുടെ പാത പിന്തുടര്‍ന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂര്‍ ദര്‍ശനം തുടങ്ങിയത്. കരുണാകരനെതിരായ ചെയ്തികളില്‍ ആത്മാര്‍ഥമായി ഇന്ന് പശ്ചാത്തപിക്കുന്നുവെന്നും ചെന്നിത്തല അഭിമുഖത്തില്‍ പ്രതികരിച്ചു.

Back to top button
error: