Month: July 2022
-
Crime
അങ്കണവാടി അധ്യാപിക കഴുത്തറുത്ത് മരിച്ച നിലയില്‍
കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാ മണി(60)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയാണ് മഹിളാ മണി.കാപ്പിയുണ്ടാക്കുന്നതിനായി രാവിലെ ആറോടെയാണ് മഹിളാ മണി അടുക്കളയിലേക്ക് പോയതെന്ന് ഭര്‍ത്താവ് ശശി പറയുന്നു. ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ച് അടുക്കളയില്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ശശി ഉടന്‍ സമീപത്തെ ബന്ധുവീട്ടില്‍ വിവരം അറിയിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. മഹിളാ മണിക്ക് മൂന്നാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു, ഇതിന് ശേഷം ഇവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Read More » -
NEWS
ലോട്ടറി അടിച്ചാൽ നികുതിക്ക് പുറമെ സർചാർജ്ജും നൽകണം
ഒരു കോടി ലോട്ടറിയടിച്ചാൽ ജീവിതം സുരക്ഷിതമായെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.എന്നാൽ ഒരു കോടി(കഴിഞ്ഞ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി) സമ്മാനം ലഭിച്ച പാലാ സ്വദേശിനി അന്നമ്മയുടെ കാര്യം അങ്ങനെയല്ല. സർചാർജ് തുക 4 ലക്ഷം രൂപയാണ് അന്നമ്മയ്ക്ക് വീണ്ടും അടക്കേണ്ടി വന്നത്.ഇക്കാര്യം അധികൃതർ തന്നെ അറിയിച്ചില്ലെന്നാണ് വീട്ടമ്മയുടെ പരാതി. കോടിക്കണക്കിന് രൂപയാണ് ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളൊക്കെ നടത്തുന്ന ഗെയിം ഷോകള്‍ക്ക് മുതല്‍ ലോട്ടറി നറുക്കെടുപ്പില്‍ വരെ സമ്മാനമായിട്ട് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബറിന് ഇത്തവണ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന ഷോകളില്‍ പോലും ലക്ഷങ്ങളും കോടികളും വാരിക്കൂട്ടിയാണ് മത്സരാര്‍ത്ഥികള്‍ മടങ്ങാറുള്ളത്.എന്നാല്‍ ഇതില്‍ എത്ര രൂപ ഇവര്‍ക്ക് കൈയ്യില്‍ കിട്ടുമെന്ന് ആലോചിച്ചിട്ടുണ്ടോ? പരിപാടിയില്‍ വെച്ച് അവതാരകര്‍ എഴിതിക്കൊടുക്കുന്ന ചെക്ക് അങ്ങനെ തന്നെ പണമാക്കി മാറ്റാന്‍ അവര്‍ക്ക് കഴിയുമോ? ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടിയാല്‍ നികുതി…
Read More » -
Sports
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് :പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നേട്ടത്തോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ അത്‌ലറ്റാവുകയാണ് നീരജ് ചോപ്ര. 88.13 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് വെള്ളി സ്വന്തമാക്കിയത്. 90.46 മീറ്റര്‍ ദൂരം പിന്നിട്ട ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണ്‍ സ്വര്‍ണം നിലനിര്‍ത്തി.
Read More » -
Kerala
ചിന്തന്‍ ഷിബിരില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കുന്നതിനോടും ആരെയും മാറ്റി നിര്‍ത്തുന്നതിനോടും തനിക്ക് യോജിപ്പില്ലെന്ന് കെ മുരളീധരന്‍
ചിന്തന്‍ ഷിബിരില്‍ നിന്ന് നേതാക്കള്‍ മാറി നില്‍ക്കുന്നതിനോടും ആരെയും മാറ്റി നിര്‍ത്തുന്നതിനോടും തനിക്ക് യോജിപ്പില്ലെന്ന് കെ മുരളീധരന്‍. അഭിപ്രായങ്ങള്‍ നിര്‍ഭയമായി പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് അത്തരമൊരു വേദി വിനിയോഗിക്കേണ്ടതാണെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. ചിലരുടെ ഇഷ്ടത്തിന് അനുസരിച്ച് ആരും വേണ്ടെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ മുരളീധരന്റെ വാക്കുകൾ : ”ആരെയും മാറ്റി നിര്‍ത്തരുതെന്ന അഭിപ്രായക്കാരനാണ് ഞാന്‍. പാര്‍ട്ടിയുടെ പ്രധാനപരിപാടി നടക്കുമ്പോള്‍ മാറി നില്‍ക്കുന്നത് ശരിയല്ല. കാരണം പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ മാറി നില്‍ക്കുന്ന രീതിയോട് യോജിപ്പില്ല. എന്നാല്‍ അഭിപ്രായം നിര്‍ഭയമായി പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് അത്തരമൊരു വേദി വിനിയോഗിക്കേണ്ടതാണ്.” മുന്നണി വിട്ടവരെ തിരികെ കൊണ്ടു വരണമെന്നും മുന്നണിയില്‍ നിന്ന് പോയവര്‍ക്ക് നോ എന്‍ട്രി ബോര്‍ഡ് വയ്ക്കരുതെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.”ചിലരുടെ ഇഷ്ടത്തിന് അനുസരിച്ച് ആരും വേണ്ടെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ല. മുന്നണിയില്‍ നിന്ന് വിട്ടുപോയവരെല്ലാം തിരിച്ചുവരണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അന്നും ഇന്നും ഞാന്‍…
Read More » -
NEWS
വീല്‍ സ്ലിപ്പിങ്;പാലക്കാട് – നിലമ്ബൂര്‍ പാസഞ്ചര്‍ ഓട്ടത്തിനിടയിൽ നിന്നു
ഷൊർണൂർ: ഓടിക്കൊണ്ടിരിക്കെ സാങ്കേതികത്തകരാറിനെ തുടര്‍ന്ന് പാലക്കാട് – നിലമ്ബൂര്‍ പാസഞ്ചര്‍ ചെറുകര സ്റ്റേഷനുസമീപം നിന്നു. ശനിയാഴ്ച രാവിലെ 7.40ന് ചെറുകര സ്റ്റേഷന്‍ വിട്ടയുടനെയായിരുന്നു സംഭവം.വീല്‍ സ്ലിപ്പിങ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും ചാറ്റല്‍മഴയത്ത് ഈ റൂട്ടിലെ ചെറുകര, പട്ടിക്കാട്, മേലാറ്റൂര്‍ ഭാഗങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതേത്തുടർന്ന് ചെറുകര ഗേറ്റ് അടച്ചിട്ടതിനാല്‍ ഏകദേശം 8.05 വരെ പട്ടാമ്ബി— പെരിന്തല്‍മണ്ണ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.
Read More » -
NEWS
ഒഴിവുകളിലേക്ക് ഇന്ത്യൻ ആര്‍മി അപേക്ഷ ക്ഷണിച്ചു;സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി എസ്‌എസ്‌സി (ടെക്), എസ്‌എസ്‌സിഡബ്ല്യു (ടെക്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.എസ്‌എസ്‌സി (ടെക്) 60, പുരുഷന്മാര്‍ക്കും എസ്‌എസ്‌സിഡബ്ല്യു (ടെക്) 31, സ്ത്രീകള്‍ക്കുമാണ് അപേക്ഷിക്കാന്‍ സാധിക്കുക. 2023 ഏപ്രിലില്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കും. അപേക്ഷാ നടപടികള്‍ ജൂലൈ 26-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 24 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം.
Read More » -
NEWS
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നാളെ വരെ
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ വൈകിട്ട് അഞ്ചുമണി വരെ. സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകളുടെ റിസൾട്ട് വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്.
Read More » -
NEWS
അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല: കുറ്റപ്പുഴയില്‍ അംഗന്‍വാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് സ്വദേശി കുറ്റപ്പുഴ പുതുപ്പറമ്ബില്‍ വീട്ടില്‍ മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ വീടിന്റെ പിന്‍വശത്തെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരഞ്ഞപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. ഭര്‍ത്താവ് ഉടന്‍ തന്നെ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് സി.ഐ പി.എസ് വിനോദ് പറഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Kerala
കാരുണ്യ പ്ലസ് ഒന്നാംസമ്മാനം എണ്‍പതുലക്ഷം പെരളശേരിയിലെ ഹോട്ടല്‍ ഉടമയായ വീട്ടമ്മയ്ക്ക്
തലശ്ശേരി: കാരുണ്യ പ്ലസ് ഒന്നാംസമ്മാനം പെരളശേരിയിലെ ഹോട്ടല്‍ ഉടമയായ വീട്ടമ്മയ്ക്ക്. ജൂലൈ 21 വ്യാഴാഴ്ചയാണ് കാരുണ്യ പ്ലസ് കേരള ലോടറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാന തുകയായ എണ്‍പതുലക്ഷത്തിന്റെ ആ ഭാഗ്യശാലി പെരളശ്ശേരി പാരിസ് ഹോട്ടലുടമ ഷൈലജ കല്ലാട്ട് ആണ്. ആറു വര്‍ഷമായി പെരളശ്ശേരിയില്‍ ഹോട്ടല്‍ നടത്തിവരുന്ന ഷൈലജ ഹോട്ടലില്‍ വരുന്ന ഏജന്റുമാരില്‍ നിന്നും ലോട്ടറി എടുക്കുക പതിവായിരുന്നു. ഇതിനു മുമ്പ് 5000 രൂപ വരെ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഹോട്ടലില്‍ വന്ന ഏജന്റ് ഹസനില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്. സമ്മാനത്തിന് അര്‍ഹമായ പി ഡി 962218 നമ്പര്‍ ടിക്കറ്റ് പെരളശേരി കാനറ ബാങ്കില്‍ ഹാജരാക്കിയതായി ഷൈലജ പറഞ്ഞു. പെരളശേരി പുതിയ കാവിന് സമീപം പുതുതായി നിര്‍മിച്ച സസ്തി ഹൗസിലാണ് ഇവരുടെ താമസം. ഷംജിത്, ഷംന എന്നിവര്‍ മക്കളാണ്. വീടു നിർമ്മിച്ച വകയില്‍ കുറച്ച് കട ബാധ്യതകള്‍ ഉണ്ടെന്നും അത് ആദ്യം തീര്‍ക്കണമെന്നും ഷൈലജ പറഞ്ഞു.
Read More » -
India
‘മാധ്യമങ്ങളിലെ കംഗാരു കോടതികൾ രാജ്യത്തെ പിന്നോട്ട് കൊണ്ടു പോകുന്നു’ മാധ്യമങ്ങളെ കടന്നാക്രമിച്ച് ചീഫ് ജസ്റ്റിസ് എൻ.വി രമണ
മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. മാധ്യമങ്ങൾ കംഗാരു കോടതികളായി വിചാരണ നടത്തുകയാണെന്നും മാധ്യമങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ ജനാധിപത്യത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ടെന്നും എൻ.വി.രമണ കുറ്റപ്പെടുത്തി. നിശ്ചിത അജണ്ടകളോടെ മാധ്യമങ്ങൾ നടത്തുന്ന ചര്‍ച്ചകൾ മുതിര്‍ന്ന ന്യായാധിപൻമാരെ പോലും സമ്മര്‍ദ്ദത്തിലാക്കുന്നു എന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു. റാഞ്ചി ഹൈക്കോടതിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോളായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിമര്‍ശനം. രാജ്യത്ത് ജഡ്ജിമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്നും ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കൊപ്പം സുരക്ഷിതത്വം ഇല്ലാതെ ജഡ്ജിമാർക്കും കഴിയേണ്ടി വരുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും വിരമിച്ച ശേഷവും സുരക്ഷ നൽകുന്നുണ്ട്. എന്നാൽ ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കാൻ യാതൊരു സംവിധാനവും ഇല്ലായെന്നും എൻ.വി രമണ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിൻറെ പ്രസംഗം: “ടി.വിയിലേയും സോഷ്യൽ മീഡിയയിലേയും കംഗാരു കോടതികൾ രാജ്യത്തെ പിന്നോട്ട് കൊണ്ടു പോകുന്ന അവസ്ഥയാണുള്ളത്. ജഡ്ജിമാർക്കെതിരെ സോഷ്യൽ മീഡിയയിൽ സംഘടിതമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ ജഡ്ജിമാർ പ്രതികരിക്കാതിരിക്കുന്നത് അവര്‍ ദുര്‍ബലരോ നിസ്സഹായരോ…
Read More »