Month: July 2022

  • Kerala

    കുട്ടികൾക്ക് ഓൺലൈനുകളിലെ കരുതൽ “കൂട്ട്” പദ്ധതിക്ക് 26 ന് മുഖ്യമന്ത്രി തുടക്കം കുറിയ്ക്കും

    തിരുവനന്തപുരം; വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും , ഓൺലൈനിലൂടെ കുട്ടികൾകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരിക്കുകയും, സംരക്ഷിക്കുന്നതിലേയ്ക്കുമായി കേരള പോലീസ് പോലീസ് സൈബർ ഡോമും, സിസിഎസ്ഇ, ദേശീയ എൻ.ജി ഒ സംഘടനയായ ബച്ചപൻ ബച്ചാവോ ആന്ദോളൻ (ബിബിഎ), ചൈൽഡ്‌ലൈൻ, മെറ്റാ (ഫെയ്സബുക്ക്), ഇൻകെർ റോബോട്ടിക്‌സ്, മക്‌ലാബ്‌സ്, ഐഎംഎ, ബോധിനി എന്നീ സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ബോധവത്കണ പരിപാടിയായ കൂട്ട് 2022 ഈ മാസം 26 ന് തുടക്കമാകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 09.30ന് കോട്ടൺഹിൽ സ്കൂളിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ്, സൈബർ ഡോം നോഡൽ ഓഫീസറും, വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം ഐപിഎസ്, ബിബിഎ സിഇഒ രഞ്ചി സേഖരി സിബൽ ( റിട്ട. ഐഎഎസ്), സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐഎഎസ്, വാർഡ് കൗൺസിലർ രാഖി രവികുമാർ, മെറ്റയുടെ ട്രസ്റ്റ്…

    Read More »
  • Kerala

    മന്ത്രിമാരുടെ വെബ്സൈറ്റുകൾ നവീകരിച്ചു. മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

      മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വിലാസം : പിണറായി വിജയൻ : keralacm.gov.in മന്ത്രിമാരും വെബ്സൈറ്റ് വിലാസവും :- കെ. രാജൻ: minister-revenue.kerala.gov.in ∙ റോഷി അഗസ്റ്റിൻ: minister-waterresources.kerala.gov.in കെ. കൃഷ്ണൻകുട്ടി: minister-electricity.kerala.gov.in ∙ എ.കെ. ശശീന്ദ്രൻ: minister-forest.kerala.gov.in അഹമ്മദ് ദേവർകോവിൽ: minister-ports.kerala.gov.in ∙ ആന്റണി രാജു: minister-transport.kerala.gov.in വി.അബ്ദുറഹ്‌മാൻ: minister-sports.kerala.gov.in ∙ ജി.ആർ.അനിൽ: minister-food.kerala.gov.in കെ.എൻ.ബാലഗോപാൽ: minister-finance.kerala.gov.in ∙ ആർ.ബിന്ദു: minister-highereducation.kerala.gov.in ജെ.ചിഞ്ചുറാണി: minister-ahd.kerala.gov.in ∙ എം.വി.ഗോവിന്ദൻ: minister-lsg.kerala.gov.in പി.എ.മുഹമ്മദ് റിയാസ്: minister-pwd.kerala.gov.in ∙ പി.പ്രസാദ്: minister-agriculture.kerala.gov.in കെ.രാധാകൃഷ്ണൻ: minister-scst.kerala.gov.in പി.രാജീവ്: minister-industries.kerala.gov.in വി.ശിവൻകുട്ടി- minister-education.kerala.gov.in വി.എൻ.വാസവൻ: minister-cooperation.kerala.gov.in വീണാ ജോർജ്: minister-health.kerala.gov.in

    Read More »
  • NEWS

    ഗതാഗത മന്ത്രിക്കെതിരായ വാർത്ത പ്രസിദ്ധീകരിച്ചില്ല; മനോരമയിൽ നിന്നും ലേഖകൻ രാജിവെച്ചു

    കോട്ടയം:  അടിവസ്ത്ര തിരിമറി കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ വാർത്ത നൽകാൻ മടിച്ച മലയാള മനോരമയിൽ നിന്നും ലേഖകന്‍ രാജിവെച്ചു. മനോരമ ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ അനില്‍ ഇമ്മാനുവേലാണ് രാജിവെച്ചത്. മനോരമ ന്യൂസിലെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ താന്‍ സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി ഇന്നു പുലര്‍ച്ചെയാണ് കുറിപ്പിട്ടത്. മന്ത്രിയായ ആന്റണി രാജു കോടതിയില്‍ നിന്ന് തൊണ്ടി മുതൽ എടുത്ത് കൃത്രിമം കാട്ടിയെന്ന വാർത്ത തെളിവുകളോടെ അനിലിനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.എന്നാൽ താൻ ജോലി നോക്കുന്ന മനോരമ ഇത് കൊടുക്കാൻ തയ്യാറായില്ല. ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് അദേഹം ഇക്കാര്യങ്ങള്‍ എല്ലാം കണ്ടെത്തുന്നത്. മന്ത്രിസഭയെ തന്നെ പ്രതിരോധത്തിലാക്കുന്ന ഈ തെളിവുകള്‍ അടക്കം അദേഹം വാര്‍ത്ത തയാറാക്കി നല്‍കി. എന്നാല്‍, മനോരമ ന്യൂസ് അധികൃതര്‍ തെളിവുകള്‍ അടക്കമുള്ള വാര്‍ത്ത പൂഴ്ത്തുകയായിരുന്നു. അതോടെ എല്ലാ തെളിവുകളുമടക്കം ലേഖകന്‍ വാര്‍ത്ത ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു. ഇതെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് വലിയ വാര്‍ത്തയാക്കുകയും ചെയ്തു. എന്നിട്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മനോരമ…

    Read More »
  • NEWS

    പാലാ മീനച്ചിലാറിൽ ലോട്ടറി വിൽപ്പനക്കാരന്റെ മൃതദേഹം കണ്ടെത്തി

    പാലാ: മീനച്ചിലാറ്റിൽ ലോട്ടറി വിൽപ്പനക്കാരന്റെ മൃതദേഹം കണ്ടെത്തി.പാലാ കിടങ്ങൂർ കറുത്തേടത്തു കടവിലാണ് മൃതദേഹം കണ്ടെത്തിയത്. പന്തളം സ്വദേശി ലക്ഷ്മണൻ (55) ആണ് മരിച്ചത്.പാലായിൽ ലോട്ടറി വിൽപ്പനക്കാരനായിരുന്നു മരിച്ച ലക്ഷ്‌മണൻ.   ഞായറാഴ്ച രാവിലെ ചേർപ്പുങ്കൽ ഭാഗത്ത് നിന്ന് ആറ്റിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ചെമ്പിളാവ് കറുത്തേടത്ത് കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.തുടർന്നു പാലായിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല.പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

    Read More »
  • Feature

    ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരും, ദുരുഹത നിറച്ച് നിണം ട്രയിലർ …..

    മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . ധർമ്മത്തിനു ച്യുതി വരുത്തുമ്പോൾ ഹിംസ പാപമല്ലാതായിത്തീരും . ദുരൂഹതയും സസ്പെൻസും നിറച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – മൂവി ടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന –…

    Read More »
  • Kerala

    ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയന്റെ പ്രതിഷേധം

      മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ വിചാരണ നേരിടുന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു. കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമൻ . അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു . ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്. കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ് . അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ . കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ…

    Read More »
  • Pravasi

    കൊവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍

    ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍. 2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആകെ 4,23,559 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇവരില്‍ 1,52,126 പേര്‍ യുഇഎയില്‍ നിന്നും 1,18,064 പേര്‍ സൗദി അറേബ്യയില്‍ നിന്നും 51,206 പേര്‍ കുവൈത്തില്‍ നിന്നും 46,003 പേര്‍ ഒമാനില്‍ നിന്നും 32,361 പേര്‍ ഖത്തറില്‍ നിന്നുമാണ് തിരിച്ചെത്തിയത്. ജൂണ്‍ 2020 മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് 1,41,172 ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോയതായും മന്ത്രി അറിയിച്ചു. ഖത്തറിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത്- 51,496 പേര്‍. യുഎഇയിലേക്ക് ഈ കാലയളവില്‍ 13,567 പേര്‍…

    Read More »
  • NEWS

    യുഎഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

    അബുദാബി: യുഎഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യുമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രോഗത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക, ഫോളോ അപ്, പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യ മേഖല സജ്ജമാണെന്ന് ഉറപ്പാക്കുക എന്നീ നടപടികള്‍ നിരന്തരം സ്വീകരിക്കുന്നുണ്ട്. മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സുസ്ഥിരമായ പ്രതിരോധവും സംരക്ഷണവും ലക്ഷ്യമിട്ട് രാജ്യത്ത് ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ച് അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം ഒരു പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരെ പൂര്‍ണമായും സുഖപ്പെടുന്നതുവരെ ആശുപത്രികളില്‍ തന്നെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് 21 ദിവസത്തില്‍ കുറയാത്ത ഭവന…

    Read More »
  • India

    ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനായ ഐപിഎസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; പ്രഥമ ശുശ്രൂഷ നൽകി തെലങ്കാന ഗവര്‍ണര്‍

    അമരാവതി : ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നൽകി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജൻ. ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ വച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ആരോഗ്യപ്രശ്നം നേരിട്ടത്. ഉടൻ തന്നെ ഡോക്ടര്‍ കൂടിയായ സൗന്ദര്‍രാജൻ സഹായത്തിനെത്തുകയായിരുന്നു. https://twitter.com/iammrcn/status/1550614073124933633?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1550614073124933633%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fiammrcn%2Fstatus%2F1550614073124933633%3Fref_src%3Dtwsrc5Etfw ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിൽ ഡോക്ടര്‍മാരുണ്ടോ എന്ന് എയര്‍ഹോസ്റ്റസ് അന്വേഷിച്ചു. ഉടൻ ഗവര്‍ണര്‍ സഹായസന്നദ്ധയായി എത്തുകയായിരുന്നു. ഗവര്‍ണറുടെ കൃത്യസമയത്തുള്ള ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് ഉജേല വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിമാനം ഇറങ്ങിയ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധനയിൽ ഐപിഎസ് ഉദ്യോഗസ്ഥന് ഡെങ്കിപ്പനിയാണെന്ന് കണ്ടെത്തി. ഗവര്‍ണര്‍ വിമാനത്തിലുണ്ടായിരുന്നില്ലെങ്കിൽ തനിക്ക് ജീവൻ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എഡിജിപിയാണ് കൃപാനന്ദ് ത്രിപാഠി ഉജേല.

    Read More »
  • NEWS

    ഐഎസ്‌സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

    ന്യൂഡല്‍ഹി: ഐഎസ്‌സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഐഎസ്‌സി രണ്ടാം സെമസ്റ്റര്‍ ഫലമാണ് പ്രഖ്യാപിച്ചത്. www.cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം. എസ്‌എംഎസ് വഴി ഫലം അറിയാന്‍ ഐഎസ്‌സി എന്നെഴുതി സ്‌പേസ് ഇട്ട ശേഷം യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്ബറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാര്‍ക്ക് ലഭിക്കും.     ആദ്യ സെമസ്റ്റര്‍ ഫലം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യമായിരുന്നതിനാല്‍, 2021-22 അധ്യയന വര്‍ഷം രണ്ടു സെമസ്റ്ററുകളിലായാണ് ഐഎസ്‌സി പരീക്ഷകള്‍ നടത്തിയത്. ആദ്യ സെമസ്റ്റര്‍ 2021 നവംബര്‍-ഡിസംബര്‍ മാസങ്ങളിലും രണ്ടാം സെമസ്റ്റര്‍ 2022 ഏപ്രില്‍മേയ് മാസങ്ങളിലുമാണ് നടന്നത്.

    Read More »
Back to top button
error: