Month: July 2022

  • India

    അനധികൃത ബാർ നടത്തിപ്പ് ആരോപണം: കോണ്ഗ്രസ് നേതാക്കൾക്ക് സ്മൃതി ഇറാനിയുടെ വക്കീൽ നോട്ടീസ്

    ദില്ലി: തൻ്റെ മകൾക്കെതിരായ അനധികൃത ബാർ നടത്തിപ്പ് ആരോപണത്തിൽ കോണ്ഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ അനധികൃത ബാർ ഹോട്ടല്‍ ആരോപണത്തില്‍ വിവാദം മുറുകുന്നതിനിടെയാണ് നിയമനടപടികളിലേക്ക് കൂടി കാര്യങ്ങൾ കടക്കുന്നത്. പവൻ ഖേര , ജയ്റാം രമേശ് , നെട്ട ഡിസൂസ എന്നീ കോണ്ഗ്രസ് നേതാക്കൾക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പതിനെട്ടുകാരിയായ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാർത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. സ്മൃതി ഇറാനി മുൻപ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയും ആണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്ബ്ലോഗ്ഗർ ഹോട്ടലില്‍ വച്ച്…

    Read More »
  • India

    വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നിയമഭേദഗതിക്കെതിരായ ഹർജി നാളെ പരിഗണിക്കും

    ദില്ലി: ആധാറും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന നിർബന്ധമാക്കി കൊണ്ട് കേന്ദ്രസർക്കാർ കൊണ്ടു വന്ന നിയമത്തിനെതിരെ  കോൺഗ്രസ് നേതാവ് രൺദ്ദീപ് സുർജ്ജേവാലാ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും മോദി സർക്കാർ കൊണ്ടു വന്ന പുതിയ നിയമം  ഭരണഘടനാ വിരുദ്ധമാണെന്നും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും സുർജേവാല തൻ്റെ ഹർജിയിൽ ആരോപിച്ചിക്കുന്നു. തെരഞ്ഞെടുപ്പ് പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് വിവരങ്ങളുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വോട്ടർ ഐഡി കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കമിട്ടത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവരിൽ നിന്നും തെരെഞ്ഞടുപ്പ് കമ്മീഷന് ആധാർ വിവരങ്ങൾ തേടാൻ അധികാരം നൽകുന്നതായിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ. ഒന്നിലധികം സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ ആളുകൾ പേര് രജിസ്റ്റർ ചെയ്യുന്നത് തടയാനും വ്യാജ വോട്ടർമാരെ നീക്കം ചെയ്യാനുമാണ് ഇതിലൂടെ…

    Read More »
  • India

    പോസ്റ്ററിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ; പരിപാടി ബഹിഷ്കരിച്ച് കെജ്രിവാൾ

    ദില്ലി: പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെ‌ടുത്തിയതിൽ പ്രതിഷേധിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ട്. പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും കെജ്രിവാളിനൊപ്പം വിട്ടുനിന്നു.  ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയും പരിപാടിയിൽ പങ്കെടുത്തിരുന്നു.  ദില്ലി സർക്കാറിന്റെ പരിപാടി രാഷ്ട്രീയവൽക്കരിക്കപ്പെട്ടതിനെ തുടർന്നാണ് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ​എഎപി മന്ത്രി പറഞ്ഞു. പരിപാടിയുടെ ബാനറിലും പോസ്റ്ററുകളിലും ​ഗവർണറുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം വേദിയിലെ ബാനറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ഉൾപ്പെടുത്തി. ദില്ലി സർക്കാറിന്റെ പരിസ്ഥിതി, വനം വകുപ്പാണ് വന്മഹോത്സവം സംഘടിപ്പിച്ചത്.  ലെഫ്. ​ഗവർണർ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. വേദി ഹൈജാക്ക് ചെയ്യാനും എൽഇഡി സ്‌ക്രീൻ ബാനർ കൊണ്ട് മറയ്ക്കാനും പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച ബാനർ സ്ഥാപിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ദില്ലി പൊലീസ് ഉദ്യോഗസ്ഥരെ അയച്ചെന്ന് റായ് പത്രസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയും ലെഫ്. ​ഗവർണറുമാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ സർക്കാർ പരിപാടിയിൽ,…

    Read More »
  • NEWS

    നമുക്കിടയിലുമുണ്ട് ഹീറോ; അഞ്ചുനിലക്കെട്ടിടത്തില്‍ നിന്ന് താഴെവീണ രണ്ടുവയസുകാരിക്ക് രക്ഷകനായി യുവാവ്

    ബെയ്ജിങ്: അഞ്ചുനിലക്കെട്ടിടത്തില്‍നിന്ന് വീണ രണ്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാവ്. ചൈനയിലെ ഷെയ്ജിംഗ് പ്രവിശ്യയിലുള്ള ടോങ്ക്‌സിയാംഗില്‍ ആണ് സംഭവം. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ ജനാലയ്ക്കരികിലിരുന്ന കുഞ്ഞ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ജനാലയിലൂടെയാണ് കുഞ്ഞ് അബദ്ധവശാല്‍ താഴേക്ക് വീണത്. നാല് നിലകള്‍ കടന്ന് ഏറ്റവും താഴത്തുള്ള നിലയുടെ ടെറസിലെ സ്റ്റീല്‍ മേല്‍ക്കൂരയിലേക്ക് കുഞ്ഞ് പതിച്ചു. ഈ ശബ്ദം കേട്ട് റോഡരികില്‍ സുഹൃത്തിനൊപ്പം നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഷെന്‍ ഡോങ് എന്ന യുവാവ് പെട്ടെന്ന് തിരിഞ്ഞപ്പോഴാണ് കുഞ്ഞ് വീഴുന്നത് കണ്ടത്. സ്റ്റീല്‍ മേല്‍ക്കൂരയിലും കുഞ്ഞ് തടഞ്ഞുകിടന്നില്ല. അവിടെ നിന്നും വൈകാതെ താഴേക്ക് വീഴുകയായിരുന്നു. ഇത് മനസിലാക്കിയ ഷെന്‍ കൈയിലുണ്ടായിരുന്ന ഫോണ്‍ വലിച്ചെറിഞ്ഞ് കുഞ്ഞിനെ പിടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് വിദേശകാര്യമന്ത്രാലയ പ്രതിനിധി സാവോ ലിജിയന്‍ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഞങ്ങളുടെ കൂട്ടത്തിലെ ഹീറോ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. Heroes among us. pic.twitter.com/PumEDocVvC — Lijian Zhao 赵立坚 (@zlj517)…

    Read More »
  • NEWS

    കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എഐഎഡിഎംകെ

    ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിയെ വെട്ടിലാക്കി എഐഎഡിഎംകെ.എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായതിന് പിന്നാലെ പാര്‍ട്ടി കോൺഗ്രസുമായി അടുക്കുന്നതായാണ് സൂചന. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. ബിജെപിയുമായിട്ടാണ് നിലവില്‍ എഐഎഡിഎംകെ സഖ്യമുള്ളത്. എന്നാല്‍ ബിജെപിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളില്‍ എഐഎഡിഎംകെ നേതൃത്വത്തിന് ആശങ്കയുണ്ട്. തങ്ങളെ പിന്തള്ളി ബിജെപി മുന്നേറുമോ എന്നാണ് ഒരു ആശങ്ക. മറ്റൊന്ന് ബിജെപിക്കൊപ്പം നിന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും പാര്‍ട്ടിക്ക് കിട്ടാതാകുമോ എന്നതാണ്. കെ അണ്ണാമലൈ സംസ്ഥാന അധ്യക്ഷനായ ശേഷം തികഞ്ഞ ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ് ബിജെപി തമിഴ്‌നാട്ടില്‍ നടത്തുന്നത്. ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ തങ്ങള്‍ക്ക് കൂടി തിരിച്ചടിയാകുമെന്ന് എഐഎഡിഎംകെ ഭയപ്പെടുന്നു. ഈ വേളയിലാണ് ബിജെപിയെ വിട്ട് കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ എഐഎഡിഎംകെ ആലോചിക്കുന്നതെന്നാണ് സൂചന.     സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ ബൃഹദ് പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ട് പോകുകയാണ്. ഈ വേളയില്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാന്‍ സാധിച്ചില്ലെങ്കില്‍ എഐഎഡിഎംകെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അപ്രസകക്തമാകും. ബിജെപി പ്രതിപക്ഷ റോളിലേക്ക് വരികയും…

    Read More »
  • Kerala

    ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

    തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിധവ വിവാദത്തിൽ എംഎം മണിയെ വിമർശിച്ച സിപിഐ ദേശീയ നേതാവ് ആനിരാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് കാനം പറഞ്ഞു. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. സംസ്ഥാന നേതൃത്വവുമായ ചർച്ച ചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോൾ പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. അതേസമയം സമ്മേളനത്തിൽ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് കാനം മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിക്ക് ഇടത് മുഖമില്ലെന്നും ഇടതു സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാൻഡ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജില്ലാ സമ്മേളനത്തിൽ ആക്ഷേപം ഉയർന്നിരുന്നു. ആഭ്യന്തര വകുപ്പിൻ്റെ പ്രവർത്തനത്തെക്കുറിച്ചും ഗുരുതര വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്.…

    Read More »
  • NEWS

    കേന്ദ്രസര്‍ക്കാറിന്റെ എല്‍.പി.ജി സബ്സിഡിയില്‍ വന്‍ കുറവ്

    ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ എല്‍.പി.ജി സബ്സിഡിയില്‍ വന്‍ കുറവ്. സബ്സിഡി 2021 സാമ്ബത്തിക വര്‍ഷത്തില്‍ 11896 കോടി രൂപയില്‍ നിന്ന് 2022 സാമ്ബത്തിക വര്‍ഷത്തില്‍ 242 കോടി രൂപയായി കുറഞ്ഞു.കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ലോക്സഭയില്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്. എല്‍പിജി സബ്സിഡി 2018ല്‍ 23,464 കോടി രൂപയില്‍ നിന്ന് 2019ല്‍ 37,209 കോടി രൂപയായി ഉയര്‍ന്നിരുന്നു.അതേസമയം 2020ല്‍ സബ്സിഡി തുക 24,172 കോടി രൂപയായിരുന്നു. 2020 ജൂണ്‍ മുതല്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവര്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ഇതോടെ സര്‍ക്കാരിന്റെ സബ്സിഡി ചെലവ് ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും ഗാര്‍ഹിക പാചക വാതകത്തിന്‍റെ വില ഗണ്യമായി വര്‍ദ്ധിക്കുകയാണ്.കഴിഞ്ഞ മാസം സിലിണ്ടറിന് 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.

    Read More »
  • Kerala

    ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ്‌ ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്: പി വി അൻവർ

    മലപ്പുറം: ചിന്തൻ ശിബിരത്തെ പരിഹസിച്ച് പി വി അൻവർ എംഎൽഎ. ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ്‌ ബോഡിയാണ് ഇന്നത്തെ കോൺഗ്രസെന്ന് പി വി അൻവർ പരിഹസിച്ചു. ചത്ത്‌ കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നും അൻവർ കുറ്റപ്പെടുത്തി. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോകുന്നവരെ തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്‌, എന്നിട്ട്‌ ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്കെന്നും പി വി അൻവർ ഫേസ്ബുക്കില്‍ കുറിച്ചു. പി വി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം “ഇടതുമുന്നണി വിട്ട്‌ വരുന്നവരേ സ്വീകരിക്കും” ചിന്തൻ ശിവിറിലെ തീരുമാനങ്ങളിൽ ഒന്നാണിത്‌.ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ്‌ ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്‌.ചത്ത്‌ കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്. കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്‌.ദേശീയ തലത്തിൽ,ദിവസവും മുതിർന്ന നേതാക്കളുൾപ്പെടെ ബിജെപിയിൽ ചേരുന്നുണ്ട്‌.ഗോവയിൽ സത്യം ചെയ്യിപ്പിക്കാൻ നേതൃത്വം കൊടുത്ത നേതാവ്‌ പോലും ഇന്ന് ബിജെപിയിലാണ്.!! ആദ്യം നിങ്ങളുടെ ആളുകൾ ബിജെപിയിൽ പോകുന്നത്‌ തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്‌.എന്നിട്ട്‌ ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്ക്‌.. 

    Read More »
  • Crime

    പോൾ മുത്തൂറ്റ് വധക്കേസ്: ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതില്‍

    ദില്ലി: പോൾ മുത്തൂറ്റ് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് മുത്തൂറ്റ് കുടുംബത്തിന്‍റെ ഹർജി. ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരായ അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബഞ്ചാകും ഹർജി പരിഗണിക്കുക. യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെവിട്ടത്.  എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ…

    Read More »
  • Crime

    അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാൾ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ആശുപത്രി വാസത്തിനെതിരെ ഇഡി

    കൊൽക്കത്ത: സ്കൂള്‍ നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ആശുപത്രി വാസത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്ന വാദവുമായി ഇ ഡി സമർപ്പിച്ച ഹർജി കൊല്‍ക്കത്ത ഹൈക്കോടതി പരിഗണനയ്ക്കെടുത്തു. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇ ഡി അറിയിച്ചു. പാര്‍ത്ഥ ചാറ്റര്‍ജി ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്ന് നേരത്തെ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. ഇതിനിടെ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിക്ക് ശേഷം നാളെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി…

    Read More »
Back to top button
error: