NEWS

പാലാ മീനച്ചിലാറിൽ ലോട്ടറി വിൽപ്പനക്കാരന്റെ മൃതദേഹം കണ്ടെത്തി

പാലാ: മീനച്ചിലാറ്റിൽ ലോട്ടറി വിൽപ്പനക്കാരന്റെ മൃതദേഹം കണ്ടെത്തി.പാലാ കിടങ്ങൂർ കറുത്തേടത്തു കടവിലാണ് മൃതദേഹം കണ്ടെത്തിയത്.
പന്തളം സ്വദേശി ലക്ഷ്മണൻ (55) ആണ് മരിച്ചത്.പാലായിൽ ലോട്ടറി വിൽപ്പനക്കാരനായിരുന്നു മരിച്ച ലക്ഷ്‌മണൻ.
  ഞായറാഴ്ച രാവിലെ ചേർപ്പുങ്കൽ ഭാഗത്ത് നിന്ന് ആറ്റിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ട് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ചെമ്പിളാവ് കറുത്തേടത്ത് കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.തുടർന്നു പാലായിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു.
മരണകാരണം വ്യക്തമല്ല.പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: