KeralaNEWS

കുടുംബത്തിനൊപ്പം പറക്കാന്‍ സ്വന്തമായി വിമാനം നിര്‍മ്മിച്ച് മലയാളി

കുടുംബത്തിനൊപ്പം പറക്കാന്‍ സ്വന്തമായി വിമാനം നിര്‍മ്മിച്ച് ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ എവി താമരാക്ഷന്റെ മകന്‍ അശോക്. യുകെയില്‍ സ്ഥിരതാമസക്കാരനായ അശോക് ലോക്ക്ഡൗണ്‍ സമയത്താണ് വിമാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലക്കാട് എഞ്ചിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ അശോക് 2006ലാണ് യുകെയിലേക്ക് ചേക്കേറിയത്. പിന്നീട് പൈലറ്റ് ലൈസന്‍സും സ്വന്തമാക്കി.യുകെയില്‍ എത്തിയതിന് ശേഷം സ്വന്തമായി വിമാനം വാങ്ങണമെന്ന് വലിയ ആഗ്രഹിമായിരുന്നെന്ന് അശോക് പറഞ്ഞു. എന്നാല്‍ 6 കോടിയോളം തുക ചെലവു വരും എന്നതാണ് സ്വന്തമായി ഒന്ന് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. യുകെയിലും തൊട്ടടുത്ത രാജ്യങ്ങളിലും സ്വന്തമായി ഒട്ടേറെ പേര്‍ വിമാനം നിര്‍മ്മിക്കാറുണ്ട്. അതുകൊണ്ട് തന്നെ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമായി. സൗത്ത് ആഫ്രിക്കയില്‍ നിന്നാണ് അശോക് നിര്‍മാണത്തിനായുള്ള വസ്തുക്കള്‍ വാങ്ങിയത്.

 

ലോക്ക്ഡൗണില്‍ ജോലി ചെയ്യുന്ന കമ്പനി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചതും വിമാന നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ സഹായകമായി. രണ്ട് സീറ്റുകളുള്ള വിമാനം നിര്‍മ്മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് കുട്ടികള്‍ക്ക് കൂടി യാത്ര ചെയ്യാന്‍ സൗകര്യപ്രദമായ രീതിയില്‍ നാല് സീറ്റുകളുള്ള വിമാനം നിര്‍മ്മിച്ചു. 2020 ലാണ് നിർമ്മാണം ആരംഭിച്ചത്.യുകെ ഏവിയേഷന്‍ അതോറിറ്റി നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും സൂക്ഷമായി നിരീക്ഷിച്ചിരുന്നെന്ന് അശോക് പറഞ്ഞു. മൂന്ന് മാസം ഫഌയിഗ് ടെസ്റ്റ് നടത്തിയതിന് ശേഷം ഫെബ്രുവരിയിലാണ് അനുമതി നല്‍കിയത്. 1.8 കോടി രൂപയായിരുന്നു നിര്‍മ്മാണ ചെലവ്. 1,500 മണിക്കൂറുകള്‍ ചെലവിട്ടാണ് വിമാനം നിര്‍മ്മിച്ചത്. 520 കിലോ ഭാരം വരുന്ന വിമാനത്തിന് 950 കിലോ ഭാരം വരം വഹിക്കാനാകും. മണിക്കൂറിന്‍ 250 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും.ജി ദിയ എന്നാണ് അശോക് വിമാനത്തിന് നല്‍കിയ പേര്. അനുമതി ലഭിച്ച ശേഷം അശോകും കുടുംബവും ഫ്രാന്‍സ്, ജര്‍മ്മിനി, ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളില്‍ ഇതിനോടകം സന്ദര്‍ശനം നടത്തി. ഇന്‍ഡോര്‍ സ്വദേശിയായ അഭിലാഷ ദുബെയാണ് അശോകിന്റെ ഭാര്യ. താര, ദിയ എന്നിവര്‍ മക്കളും.

Back to top button
error: