തെക്കന്‍ കാശി എന്നറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രത്തില്‍ കര്‍ക്കിടക ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ രണ്ട് തവണയും കോവിഡ് സാഹചര്യത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. പിതൃമോക്ഷപൂജകളും മറ്റ് വഴിപാടുകളും മാത്രം നടത്തിയാല്‍ മതിയെന്നും ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്നും ക്ഷേത്രം അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ പരമേശ്വരന് പറഞ്ഞു.
ത്രിമൂര്‍ത്തികളുടെ സംഗമസ്ഥാനം എന്നറിയപ്പെടുന്ന മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം സംസ്ഥാനത്തെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. പതിനായിരക്കണക്കിന് ആളുകള്‍ അവരുടെ പിതൃതര്‍പ്പണത്തിനായി ഇവിടെ എത്തുന്നു. നിളയോട് ചേര്‍ന്നുള്ള നാവാമുകുന്ദ ക്ഷേത്രത്തിലാണ് ഭൂരിഭാഗം ആളുകളും യാഗങ്ങള്‍ ബലിയര്‍പ്പിക്കാനായി എത്തുന്നത്.
ക്ഷേത്രത്തിൽ തലേദിവസം എത്തുന്ന ഭക്തർക്കായുള്ള താമസ സൗകര്യങ്ങളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഗ്രൗണ്ടുകളും ഒരുക്കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. ഇത്തവണ കുറഞ്ഞത് എഴുപതിനായിരത്തോളം പേരെങ്കിലും ബലിതർപ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷ എന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് ,അഗ്നിശമന സേനങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഭാരതപുഴയിൽ വെള്ളം കൂടിയ സാഹചര്യത്തിൽ പ്രത്യേക തോണിയും മുങ്ങൽ വിദഗ്ദരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ സംഘവും ക്ഷേത്ര
ത്തിൽ ക്യാമ്പ് ചെയ്യും. വാവുബലിക്കെത്തുന്നവര്‍ക്കായി കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകളും ഏർപ്പെടുത്തിയതായി ക്ഷേത്രംഅധികൃതർ അറിയിച്ചു.