ഓട്ടത്തിനിടയിൽ തീവണ്ടിയുടെ സ്ഥാനം അറിയുന്ന ‘റെഡ് റെയില്‍’ എന്ന ഓപ്ഷന് അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്.
കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യത്തിലും കൃത്യമായി വണ്ടിയുടെ സ്ഥാനവും മറ്റ് വിവരങ്ങളും അറിയാനാകുമെന്ന പ്രത്യേകതയാണിത്.ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബസ് ബുക്കിങ് ആപ്പായ റെഡ് റെയില്‍ ആണ് വാട്സ് ആപ്പില്‍ പുതിയ സവിശേഷത അവതരിപ്പിക്കുന്നത്.
തികച്ചും സൗജന്യമായി റെഡ് റെയിലിന്റെ സൗകര്യം പ്രയോജനപ്പെടുത്താമെന്നും ഫോണില്‍ പുതിയതായി ഒന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടി വരില്ലെന്നും റെഡ് റെയിലിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പരീക്ഷിത് ചൗധരി അറിയിച്ചു.രാജ്യത്തെ ഏത് സ്ഥലത്തെയും ട്രെയിനുകളെ കുറിച്ചുള്ള വിവരം വാട്സ് ആപ്പിലൂടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.