കണ്ണൂര്‍: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ അണ്‍പാര്‍ലമെന്ററി വാക്കുകളായി പ്രഖ്യാപിച്ചവ മോദിയെന്ന പേരിന്റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ എംപി.മോദി, ബിജെപി എന്നീ വാക്കുകളാണ് ജനങ്ങളുടെ മനസില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്നതെന് നും സുധാകരന് പറഞ്ഞു.
സഭ്യതയ്ക്ക് നിരക്കാത്ത ചെയ്തികളാണ് കുറേ വര്‍ഷങ്ങളായി ഇവര്‍ കാട്ടിക്കൂട്ടുന്നത്. എതിര്‍ശബ്ദങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുമുള്ള തുഗ്ലക് പരിഷ്കാരമാണ് ഇതിലൂടെ സഭയില്‍ നടപ്പാക്കാന്‍ പോകുന്നത്. മോദി അര്‍ഹിക്കുന്ന പദപ്രയോഗം സഭയ്ക്കകത്തും പുറത്തും തുടരാനാണ് താനാഗ്രഹിക്കുന്നതെന്നും സുധാകരന് പറഞ്ഞു.