പത്തനംതിട്ട: ഫ്ലാറ്റില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാലു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
താമരക്കുളം ചാവടികാഞ്ഞിരവിള അന്‍സില മന്‍സില്‍ എ. അന്‍സില(25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), അടൂര്‍ പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കറ്റിക്കല്‍ വീട്ടില്‍ കെ.പി ഷൈന്‍(27), ആലപ്പുഴ തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്.
അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റില്‍നിന്നാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന രണ്ടു മുറികളില്‍നിന്നായി 30 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു.എക്സൈസ് സി.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.