NEWS

ഡല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് 2,268 ഒഴിവുകൾ

ല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ തസ്തികകളിലെ 2,268 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (SSC) അപേക്ഷകള്‍ ക്ഷണിച്ചു.

കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് വനിതകള്‍ക്കും അപേക്ഷിക്കാം.

കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍)പുരുഷന്‍മാര്‍ മാത്രം

Signature-ad

പ്രായപരിധി: 21-30 വയസ്സ്. (01.07.2022 പ്രകാരം) (02.07.1992നും 01.07.2001നും ഇടയില്‍ ജനിച്ചവര്‍). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും മൂന്നും വര്‍ഷ ഇളവ് ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം.

യോഗ്യത: 10+2 (സീനിയര്‍ സെക്കന്‍ഡറി) വിജയം/ തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. വാഹന അറ്റകുറ്റപ്പണികളില്‍ പരിജ്ഞാനം.

ശമ്ബളം: 21,700-69,100 രൂപ

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിലായിരിക്കും കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ. ജനറല്‍ അവയര്‍നെസ് (20 മാര്‍ക്ക്), ജനറല്‍ ഇന്റലിജന്‍സ് (20 മാര്‍ക്ക്), ന്യൂമറിക്കല്‍ എബിലിറ്റി (10 മാര്‍ക്ക്), ഡ്രൈവിങ്/ വാഹന പരിചയം (50 മാര്‍ക്ക്) എന്നിവയാണ് എഴുത്തുപരീക്ഷയിലെ വിഷയങ്ങള്‍. ആകെ 100 മാര്‍ക്ക്. സമയം: 90 മിനിറ്റ്. കേരളത്തില്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ എഴുത്തുപരീക്ഷാ കേന്ദ്രങ്ങളാണ്.(). ശാരീരിക പരിശോധനകള്‍ (PE &MT), ട്രേഡ് ടെസ്റ്റ് എന്നിവ നടക്കുക ഡല്‍ഹിയിലായിരിക്കും.


ഹെഡ് കോണ്‍സ്റ്റബിള്‍ അസിസ്റ്റന്റ് വയര്‍ലെസ് ഓപ്പറേറ്റര്‍(AWO)/ ടെലി പ്രിന്റര്‍ ഓപ്പറേറ്റര്‍ (TPO)

പ്രായപരിധി: 1827 വയസ്സ് (01.07.2022 പ്രകാരം) (02.07.1995നും 01.07.2004നും ഇടയില്‍ ജനിച്ചവര്‍). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും മൂന്നും വര്‍ഷ ഇളവ് ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം.

യോഗ്യത: സയന്‍സ്, കണക്ക് വിഷയങ്ങള്‍ പഠിച്ച്‌ 10+2 (സീനിയര്‍ സെക്കന്‍ഡറി) ജയം അല്ലെങ്കില്‍ മെക്കാനിക്കം ഓപ്പറേറ്റര്‍ ഇലക്‌ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റം ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (NTC). കംപ്യൂട്ടര്‍ പരിജ്ഞാനവും ടൈപ്പിങ് പരിജ്ഞാനവും ഉണ്ടായിരിക്കണം.
ശമ്ബളം: 25,500-81,100 രൂപ.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിലായിരിക്കും കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ. ജനറല്‍ അവയര്‍നെസ് (20 മാര്‍ക്ക്), ജനറല്‍ സയന്‍സ് (25 വയസ്സ്), മാത്തമാറ്റിക്സ് (25 മാര്‍ക്ക്), റീസണിങ് (20 മാര്‍ക്ക്) കംപ്യൂട്ടര്‍ പരിജ്ഞാനം (10 മാര്‍ക്ക്) എന്നിവയാണ് എഴുത്തുപരീക്ഷയിലെ വിഷയങ്ങള്‍. ആകെ 100 മാര്‍ക്ക്. സമയം: 90 മിനിറ്റ്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ എഴുത്തുപരീക്ഷാ കേന്ദ്രങ്ങളാണ്.(www.ssckkr.kar.nic.in). ശാരീരികപരിശോധനകള്‍ (PE &MT), ട്രേഡ് ടെസ്റ്റ് എന്നിവ നടക്കുക ഡല്‍ഹിയിലായിരിക്കും.

അപേക്ഷാ ഫീസ്: 100 രൂപ. എസ്.സി./ എസ്.ടി. വിഭാഗക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം. നിര്‍ദേശങ്ങള്‍ എസ്.എസ്.സി. വെബ്സൈറ്റില്‍ ലഭിക്കും.

 

 

 

അപേക്ഷ: www.ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയശേഷമാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 29.

Back to top button
error: