കാലാവസ്ഥാ പ്രവചനത്തിൽ കേരളത്തിൽ ഏറ്റവും വിശ്വസിനീയ നാമമാണ് ക്യാപ്റ്റൻ നോബിൾ പെരേര. കേന്ദ്ര- കേരള കാലാവസ്ഥാ നിരീക്ഷണങ്ങൾ പലപ്പോഴും തെറ്റിപ്പോകുന്നു. അപ്രതിക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളാണ് കാരണം. പക്ഷേ പ്രകൃതിയുടെ ഗതിവിഗതികൾ നിരീക്ഷിച്ചു കൊണ്ടുള്ള ക്യാപ്റ്റൻ നോബിൾ പെരേരയുടെ കാലാവസ്ഥാ പ്രവചനം ആധികാരികമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ഇന്നത്തെ കാലാവസ്ഥയെക്കുറിച്ച് അറിയാം:
കണ്ണൂർ കാസർഗോഡ് ജില്ലകൾ: ഇടവിട്ട ശക്തമായ മഴ
വയനാട്: ഇടവിട്ട ശരാശരി മഴ, വൈകുന്നേരം കല്പറ്റ വടുവഞ്ചാൽ മേഖലകളിൽ ശക്തമായ മഴ.
കോഴിക്കോട്, മലപ്പുറം, പാലക്കാടു ജില്ലകളിൽ ഇടവിട്ട ചാറ്റൽ/ശരാശരി മഴ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നീണ്ടു നിൽക്കാത്ത ശക്തമായ മഴ
എറണാകുളം, തൃശൂർ, കോട്ടയം ആലപ്പുഴ ജില്ലകളിൽ ഇടവിട്ട ചാറ്റൽ മഴ. വൈകുന്നേരം ശരാശരി മഴ. കോട്ടയം ഹൈറേഞ്ചിൽ വൈകുന്നേരം ഒറ്റപ്പെട്ട ശക്തമായ മഴ.
ഇടുക്കി: ഇടവിട്ട ചാറ്റൽ/ശരാശരി മഴ, പൈനാവ്, പഴയരിക്കണ്ടം, മൂന്നാർ, ഇടമലക്കുടി മേഖലകളിൽ വൈകിട്ട് ഇടവിട്ടു ശക്തമായ മഴ.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇടവിട്ട ചാറ്റൽ മഴ / ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശരാശരി മഴ. രാത്രിയിൽ ശരാശരി മുതൽ ഇടവിട്ട ശക്തമായ മഴ.
കാറ്റിന്റെ വേഗത: പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ നിന്നും ശരാശരി മുപ്പതു കിലോമീറ്റർ വേഗത, കൊല്ലം, തിരുവനന്തപുരം തീരങ്ങളിൽ വേഗത മണിക്കൂറിൽ മുപ്പത്തഞ്ചു കിലോമീറ്റർ.
തിരകൾ പടിഞ്ഞാറു നിന്നും രണ്ടു മീറ്റർ ഉയരത്തിൽ വരുന്നു.
ഓളങ്ങൾ പടിഞ്ഞാറു നിന്നും രണ്ടു കിലോമീറ്റർ ഉയരം, കണ്ണൂർ കാസർഗോഡ് തീരങ്ങളിൽ രണ്ടര മീറ്റർ ഉയരം.
ഒഴുക്ക് തെക്കോട്ടു പോകുന്നു കാസർഗോഡ് മുതൽ എറണാകുളം വരെ മണിക്കൂറിൽ ഒന്നു മുതൽ ഒന്നര കിലോമീറ്റർ വേഗത .
ആലപ്പുഴ മുതൽ നാഗർ കോവിൽ വരെ മണിക്കൂറിൽ രണ്ടു മുതൽ രണ്ടര കിലോമീറ്റർ വേഗത