ഒരു സ്ത്രീ റോഡു സൈഡിലെ മുട്ട വിൽപ്പനക്കാരനെ സമീപിച്ചു ചോദിച്ചു,
” മുട്ടയ്ക്ക് എങ്ങനെയാണ് വില?”
” 5 രൂപ.”
വൃദ്ധനായ വിൽപനക്കാരൻ പറഞ്ഞു.
അവർ പറഞ്ഞു, “12 മുട്ട വേണം.50 രൂപയ്ക്ക് തരാമെങ്കിൽ എടുത്തോളാം.”
വൃദ്ധനായ വിൽപനക്കാരൻ മറുപടി ഒന്നും പറയാതെ 12 മുട്ട അവർക്ക് പൊതിഞ്ഞു കൊടുത്തു.
10 രൂപ ലാഭത്തിൽ സാധനം വാങ്ങിയ സന്തോഷത്തോടെ അവർ കാറിൽ കയറി ഓടിച്ചുപോയി.
വൈകുന്നേരം നേരത്തെ നിശ്ചയിച്ച പ്രകാരം അവർ തന്റെ സുഹൃത്തിനെയും കൂട്ടി അടുത്തുള്ള റെസ്റ്റോറന്റിനിലേക്ക് പോയി.
അവളും സുഹൃത്തും അവിടെ ചെന്നിരുന്നിട്ട് അവർക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്തു. ഓർഡർ ചെയ്തതിൽ അവർ കുറച്ചുമാത്രം കഴിക്കുകയും, അധികവും ബാക്കി വെക്കുകയും ചെയ്തു.
എന്നിട്ട് ബിൽ അടയ്ക്കാൻ പോയി. ബില്ലിൽ 1,200 രൂപയായിരുന്നു. 1,300 / – രൂപ നൽകിയിട്ട് അവർ തിരിഞ്ഞു പോലും നോക്കാതെ റസ്റ്റോറന്റിൽ നിന്ന് ഇറങ്ങി.
എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പാവങ്ങളിൽ നിന്നും ആവശ്യക്കാരിൽ നിന്നും വാങ്ങുമ്പോൾ നാം ശക്തി (അധികാരം) ഉണ്ടെന്ന് കാണിക്കുന്നതും നമ്മുടെ ഔദാര്യം ആവശ്യമില്ലാത്തവരോട് നാം ദയാപരമായി പെരുമാറുന്നതും ?.
കത്തുന്ന വേനലിൽ, വഴിയരികിൽ പൊടിപടലങ്ങളും ശ്വസിച്ച് #ഊൺ_റെഡി എന്ന ബോർഡും പിടിച്ച്, നമ്മളെ ക്ഷണിക്കാൻ നിൽക്കുന്ന ചില മുഖങ്ങളുണ്ട്. നിസ്സഹായതയാണോ ജീവിതത്തോടുള്ള വാശിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ചില #മുഖങ്ങൾ. എന്നും നേരം തെറ്റി ആഹാരം കഴിക്കുന്ന ചില ജന്മങ്ങൾ…
നിറഞ്ഞ വയറുമായി ടിഷ്യൂ കൊണ്ട് മുഖം തുടച്ച് നാം ഇറങ്ങി വരുമ്പോൾ ഒരു പത്തുരൂപയുടെ നോട്ട് ആ കയ്യിലൊന്ന് കൊടുത്തുനോക്കൂ,,,,
#അകത്ത് കൊടുക്കുന്നതിനേക്കാൾ ഗുണവും സന്തോഷവും കിട്ടും.
കൊടുക്കുന്നവർക്കും – അത് ലഭിക്കുന്നവർക്കും..!!!