NEWS

പുതിയ മന്ത്രി; തീരുമാനം ഇന്ന്

തിരുവനന്തപുരം: സജി ചെറിയാന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തില്‍ സിപിഎം ഇന്ന് തീരുമാനമെടുത്തേക്കും.
സജി ചെറിയാന്‍റെ ഭരണഘടനാനിന്ദ പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് നേതൃത്വം രാജി ആവശ്യപ്പെട്ടത്. മന്ത്രി രാജിവെച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ വന്ന ഒഴിവ് നികത്തണമോ എന്ന കാര്യത്തില്‍ നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടായേക്കും. നിലവില്‍ പുതിയ മന്ത്രി വേണ്ട എന്ന ധാരണയാണ് നേതൃതലത്തില്‍ ഉള്ളത്.
സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരിക,സിനിമ വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്.പുതിയ മന്ത്രി വേണ്ട എന്ന തീരുമാനം എടുത്താല്‍ മറ്റ് സിപിഎം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ച്‌ നല്‍കിയേക്കും.കോടതിയില്‍ നിന്ന് സജി ചെറിയാന് അനുകൂല നിലപാട് ഉണ്ടായാല്‍ തിരിച്ച്‌ വരാനുള്ള സാധ്യത കൂടി സിപിഎം തുറന്നിടുന്നുണ്ട്.എന്നാല്‍ നിയമപരമായി തിരിച്ചടി നേരിട്ടാല്‍ അപ്പോള്‍ പുതിയ മന്ത്രിയെ കുറിച്ച്‌ ആലോചിക്കാം എന്നതാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.അതേസമയം സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് സിപിഐഎം നിലപാട്.

Back to top button
error: