KeralaNEWS

സംസ്ഥാനത്തെ കണ്‍ഫേര്‍ഡ് ഐപിഎസ് സാധ്യത പട്ടിക, കൊല്ലത്തെ എന്‍.അബ്ദുള്‍ റഷീദിനെപ്പറ്റി പരാതി

കൊല്ലം: സംസ്ഥാനത്തെ കണ്‍ഫേര്‍ഡ് ഐപിഎസ് സാധ്യത പട്ടികയിൽ കൊല്ലം സ്വദേശി എന്‍.അബ്ദുള്‍ റഷീദിനെ പരിഗണിക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി.

മാധ്യമപ്രവര്‍ത്തകന്‍ വി.ബി.ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതിയായിരുന്ന എന്‍.അബ്ദുള്‍ റഷീദ് ഔദ്യോഗിക ജീവിതത്തിൽ നിരവധി ആരോപണങ്ങൾക്കു വിധേയനായ വ്യക്തിയാണ്. അതു കൊണ്ടു തന്നെ ഇദ്ദേഹത്തെ പരിഗണിക്കരുതെന്നാണ് ആവശ്യം. എന്‍.അബ്ദുള്‍ റഷീദ് ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

Signature-ad

കണ്‍ഫേര്‍ഡ് ഐ.പി.എസിന് യു പി എസ് സി സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത കേരളത്തിലെ 23 പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് എന്‍.അബ്ദുള്‍ റഷീദ്.
കൊല്ലം സ്വദേശിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജി.വിപിനനാണ് പരാതിക്കാരന്‍.
2020 മേയ് 30ന് എന്‍.അബ്ദുള്‍ റഷീദ് സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നു.

ഐപിഎസ് വിഷയത്തില്‍ തനിക്കെതിരായ പരാതി. വ്യക്തി വിദ്വേഷമെന്ന് എന്‍.അബ്ദുള്‍ റഷീദ് പറയുന്നു. നിലവില്‍ തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലില്ല. ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ മാത്രമാണ് നിലവിലുള്ളത്. അത് ഐ.പി.എസ് നല്‍കുന്നതിന് തടസ്സമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് എന്‍.അബ്ദുള്‍ റഷീദ് വ്യക്തമാക്കി.

Back to top button
error: