കൊല്ലം: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വിനോദസഞ്ചാരി ഒഴുകിപ്പോയി.ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു.
മധുര സ്വദേശിയാണ് മരിച്ചത്.പരിക്കേറ്റ മറ്റൊരു വിനോദസഞ്ചാരിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ മറ്റ് അഞ്ചുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അച്ചന്‍കോവില്‍ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ചെങ്കോട്ട- അച്ചന്‍കോവില്‍ റൂട്ടിലാണ് വെള്ളച്ചാട്ടം. ഒരു മാസം മുന്‍പാണ് ഇത് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുത്തത്. കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഇവിടെ സന്ദര്‍ശിക്കുന്നത്.
തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് കനത്തമഴ പെയ്തതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ രണ്ടുപേരില്‍ ഒരാളാണ് മരിച്ചത്.