NEWS

കണ്ണൂർ കണ്ണപുരത്ത് പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണപുരത്ത് പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു.കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ​ഗുരുതരമാണ്.റോഡ് സൈഡില്‍ നിന്നവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: