Month: June 2022
-
NEWS
അഗ്നിപഥിനെതിരായുള്ള പ്രക്ഷോഭം;മൗനത്തിലാണ്ട് ബിജെപി
ന്യൂഡൽഹി :അഗ്നിപഥിനെതിരായുള്ള പ്രക്ഷോഭത്തിൽ റെയില്‍വേ സ്റ്റേഷനുകളും പോലീസ് സ്റ്റേഷനുകളും പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്യുമ്പോൾ മൗനത്തിലാണ്ട് ബിജെപി. പ്രക്ഷോഭകര്‍ക്കെതിരെ ഗോലിമാരോ വിളികളില്ല, സമരം കഴിഞ്ഞ് തിരിച്ചുപോകുന്നതിന്റെ പിറ്റേദിവസം വീടുകളിലേക്ക് ബുള്‍ഡോസര്‍ വരുമെന്ന് ബുള്‍ഡോസര്‍ ബാബമാര്‍ ആക്രോശിക്കുന്നില്ല, സമരക്കാരെ വേഷം കണ്ടാലറിയാമെന്ന് പ്രധാനമന്ത്രി പറയുന്നതുമില്ല-എല്ലാവരും മൗനത്തിലാണ്. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള സമരം എങ്ങനെയാണ് തങ്ങളെ ബാധിക്കാന്‍ പോകുന്നതെന്ന് ബി ജെ പി നേതാക്കള്‍ക്ക് ഇപ്പോഴേ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാണ്.യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും സേന യുവത്വവത്കരിക്കാനുമെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്.അഗ്നിപഥ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ അഗ്നിവീരന്‍മാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും 17.5 മുതല്‍ 21 വരെ വയസ്സ് പ്രായമുള്ളവര്‍ക്കാണ് അഗ്നിപഥില്‍ ചേരാനുള്ള യോഗ്യതയുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇവർ സൈന്യത്തിലെ കരാര്‍ തൊഴിലാളികൾ മാത്രമാണ്. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അഗ്നിപഥ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വിരമിക്കുന്നത് വരെ, അല്ലെങ്കില്‍ 20…
Read More » -
NEWS
ഇത് പനിക്കാലം; ഒരു കാപ്പി മതി പനി മാറാൻ
തുളസിയില, പനിക്കൂർക്ക, ചുക്ക്, കുരുമുളക്…ഇതാ ഔഷധഗുണങ്ങൾ നിറഞ്ഞൊരു കാപ്പി…. ചേരുവകൾ ചുക്ക് പൊടിച്ചത് – ¾ ടീസ്പൂൺ കുരുമുളകു ചതച്ചത് – ½ ടീസ്പൂൺ ശർക്കര – 1 അച്ച് പനിക്കൂർക്ക ഇല – 2 എണ്ണം തുളസിയില – 6 -7 എണ്ണം വെള്ളം – 3 കപ്പ് കാപ്പിപ്പൊടി – ¾ ടീസ്പൂൺ… തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കുക. ശേഷം ശർക്കര, പനിക്കൂർക്ക ഇല, തുളസിയില, ചുക്കുപൊടി, കുരുമുളക് ചതച്ചത് ചതച്ചത് എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ശേഷം ചെറിയ തീയിൽ അഞ്ചുമിനിറ്റ് കൂടി കൂടി തിളപ്പിക്കാം. ശേഷം കാപ്പിപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം. ഒന്നുകൂടി തിളച്ചാൽ ചുക്കുകാപ്പി തയാർ.ശേഷം അരിച്ചെടുത്തു കുടിക്കാം. ജലദോഷം, തൊണ്ടവേദന, പനി… തുടങ്ങി എല്ലാത്തിനും വളരെ നല്ലതാണ് ഈ കാപ്പി.
Read More » -
NEWS
തിരുവനന്തപുരത്ത് യുവാവും യുവതിയും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് റബ്ബർ തോട്ടത്തിൽ
തിരുവനന്തപുരം: കല്ലറ പഴവിളയില്‍ യുവാവിനെയും യുവതിയും മരിച്ച നിലയില്‍ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി (21) സുമി (18) എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് യുവതിയുടെ വീടിനടുത്തുള്ള റബര്‍ തോട്ടത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയും യുവാവും തമ്മില്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു, യുവതിക്ക് മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
ഇനി മത്സരിക്കാനില്ല;സുരേഷ് ഗോപി ബിജെപിയുടെ സജീവപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുന്നു
തിരുവനന്തപുരം:സുരേഷ് ഗോപി ബിജെപിയുടെ സജീവപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുന്നുവെന്ന് റിപ്പോർട്ട്.കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും മുഴുവനായും പിന്‍മാറുകയാണെന്ന് നേതൃത്വത്തെ ഔദ്യോഗികമായി അദ്ദേഹം അറിയിച്ചതായാണ് വിവരം.സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനങ്ങളോടുള്ള എതിര്‍പ്പാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നു. ഇനി ഒരു തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനോ പ്രവര്‍ത്തിക്കാനോ താനുണ്ടാവില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നാണ് സൂചന.ഇത് കേന്ദ്രനേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതായും വിവരമുണ്ട്. കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിലും ഇത്തവണ തൃക്കാക്കരയിലും ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചതിൽ ക്ഷുഭിതനായിരുന്നു അദ്ദേഹം.താൻ കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിൽ തോറ്റത് കോൺഗ്രസ് സ്ഥാനാർത്ഥി കെ ബാബുവിൽ നിന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ രണ്ടു കോടി രൂപ കൈപ്പറ്റി കോൺഗ്രസ്സിന് വോട്ട് മറിച്ചതുകൊണ്ടാണെന്ന് തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥി ഡോ കെ എസ് രാധാകൃഷ്ണനും അടുത്തിടെ ആരോപിച്ചിരുന്നു. അണികളോട് സിപിഎമ്മിന്റെ ശക്തമായ ശബ്ദമായ എം സ്വരാജിനെ തോൽപ്പിക്കണം അതിന് ബാബുവിന് വോട്ട് ചെയ്യണം എന്നായിരുന്നു പക്ഷേ പറഞ്ഞിരുന്നത്.എനിക്ക്…
Read More » -
Health
ഓര്‍മ്മശക്തി വര്‍ധിപ്പിക്കാൻ ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍
പല കാര്യങ്ങളും മറന്നുപോകുന്നു, ഓര്‍മ്മ വയ്ക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍ മറ്റുള്ളത് ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവയാകാം. എന്തായാലും ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. എപ്പോഴും മറവിയുടെ പ്രശ്നം ഉണ്ടെന്ന് തോന്നുന്നുവെങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും പരീക്ഷിച്ചുനോക്കാം. ഒന്ന് മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിനെ ‘റീചാര്‍ജ്ജ്’ചെയ്യാൻ സഹായിക്കും. അതുപോലെ ‘സ്ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മശക്തി വര്‍ധിപ്പിക്കാൻ സഹായിക്കും. രണ്ട് ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ- ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക. ഉറക്കപ്രശ്നങ്ങള്‍ സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുക. മൂന്ന് ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗെയിമുകളിലേര്‍പ്പെടുന്നത് ഇത്തരത്തില്‍ ഓര്‍മ്മശക്തിയെ മെച്ചപ്പെടുത്തിയേക്കാം.…
Read More » -
Health
താരനാണോ പ്രശ്നം? എങ്കിൽ ഇതാ അകറ്റാൻ വഴിയുണ്ട്
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. മലാസെസിയ എന്ന ഫംഗസ് മൂലമുണ്ടാകുന്ന സെബോറോഹൈക് ഡെർമറ്റൈറ്റിസ് ആണ് താരൻ (dandruff) എന്ന് അറിയപ്പെടുന്നത്. തലയിലെ മുടിയിഴകളിൽ, ചെവിക്ക് പിന്നിൽ, പുരികങ്ങളിൽ, മൂക്ക് മടക്കുകളിൽ ഉണ്ടാകുന്ന വരണ്ട, ചർമ്മമായി കാണപ്പെടുന്ന അവസ്ഥയാണിത്. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് നൽകുന്നു. മുടികൊഴിച്ചിൽ പ്രശ്‌നമുള്ള 40% ആളുകളുടെയും മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് താരൻ…- ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്സർ പറയുന്നു. താരൻ അകറ്റാൻ സഹായിക്കുന്ന ചില എളുപ്പ വഴികൾ പരിചയപ്പെടാം… ഒന്ന് തൈരിലെ അസിഡിറ്റി, കണ്ടീഷനിംഗ് ഗുണങ്ങൾ കൊണ്ട് താരൻ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഒരു ചെറിയ അളവിൽ തൈര് രണ്ട് ദിവസത്തേക്ക് പുളിപ്പിക്കുക. ശേഷം ഈ തെെര് തലയിൽ തേച്ച് പിടിപ്പിക്കുക.ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് ചെയ്യുക. രണ്ട് ഒരു കപ്പ് കറ്റാർവാഴ ജെലും അതിലേക്ക്…
Read More » -
Health
കാഴ്ചയില്‍ പ്രായം കുറയ്ക്കാം; നിത്യവും ചെയ്യേണ്ട ചില കാര്യങ്ങള്‍
പ്രായം കൂടുന്നതിന് അനുസരിച്ച് അത് നമ്മുടെ ചര്‍മ്മത്തിലൂടെ തന്നെ തിരിച്ചറിയാനാകും. എന്നാല്‍ ചിലര്‍ക്ക് പ്രായം കൂടുന്നതിന് മുമ്പേ തന്നെ ചര്‍മ്മത്തില്‍ അത്തരത്തിലുള്ള സൂചനകള്‍ വരാറുണ്ട്. ചുളിവുകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രായം തോന്നിക്കുന്ന ചര്‍മ്മപ്രശ്നങ്ങളാണ്. ഇത്തരത്തില്‍ അകാലത്തില്‍ വരുന്ന പ്രായത്തിന്‍റെ അടയാളങ്ങള്‍ എങ്ങനെ ഒഴിവാക്കാം? ആദ്യം ഇതിനുള്ള കാരണങ്ങളാണ് മനസിലാക്കേണ്ടത്. ചില കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഒന്ന് പുകവലി: പുരുഷന്മാരിലായാലും സ്ത്രീകളിലായാലും പുകവലി അകാലത്തില്‍ പ്രായം തോന്നിക്കുന്നതിന് കാരണമാകാറുണ്ട്. ചര്‍മ്മത്തെ തന്നെയാണ് ഇത് ഏറെയും ബാധിക്കുന്നത്. രണ്ട് അള്‍ട്രാവയലറ്റ് കിരണങ്ങള്‍: ചര്‍മ്മസുരക്ഷ കൂടാതെ വെയിലില്‍ പതിവായി സമയം ചെലവിടുന്നവരിലാണ് ഈ പ്രശ്നം കാര്യമായും കാണപ്പെടുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവ് വീഴാനാണ് കാരണമാകുന്നത്. മൂന്ന് നിര്‍ജലീകരണം: ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ചര്‍മ്മപ്രശ്നങ്ങള്‍ കാണാം. ഇത് പ്രായം കൂടുതലായി തോന്നിക്കാം. നാല് മുഖത്തിന്‍റെ ചലനങ്ങള്‍: മുഖത്തിന്‍റെ പതിവായ ചലനങ്ങളും മുഖചര്‍മ്മത്തില്‍ ചുളിവുകളോ വരകളോ വീഴുന്നതിന് കാരണമാകാം. ഏറ്റവുമധികം…
Read More » -
Health
മുഖകാന്തി കൂട്ടാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
തിളക്കമുള്ള ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതെ സമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഉപയോഗിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ… ഒന്ന് രണ്ട് മുട്ടയുടെ വെള്ളയും മൂന്ന് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം. രണ്ട് രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക്…
Read More » -
LIFE
‘വിമർശിക്കാൻ ഏത് വിഡ്ഡിക്കും കഴിയും’; കുറിപ്പുമായി സാധിക
നിരന്തരമായി സോഷ്യല്‍ മീഡിയയിലെ മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്ന് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ രീതിയില്‍ തന്നെ താരം പലപ്പോഴായി മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ ചില ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാധിക കുറിപ്പുകളും ചേർക്കുകയാണ്. സൈബർ ഇടങ്ങളിൽ നേരിടുന്ന ആക്രമണങ്ങളെ പരിഹസിക്കുന്നതാണ് താരത്തിന്റെ കുറിപ്പ്. ഏത് വിഡ്ഡിക്കും വിമർശിക്കാൻ കഴിയും. പരാതി പറയാനും അപലപിക്കാനും കഴിയും.. അത് ഭൂരിഭാഗം വിഡ്ഡികളും ചെയ്യുന്നു. എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനും ഒരു സ്വഭാവ സവിശേഷതയും ആത്മനിയന്ത്രണവും ആവശ്യമാണ്. എന്നാണ് സാധിക ആദ്യത്തെ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. അതേസമയം മറ്റൊരു ചിത്രത്തിനൊപ്പം ഏറെ രസകരവും ചിന്തിപ്പിക്കുന്നതുമായ മറ്റൊരു കുറിപ്പും താരം പങ്കുവച്ചു. എപ്പോഴും ഓര്‍ക്കുക, ഗോസിപ്പുകൾ വെറുക്കപ്പെട്ടവരാണ് കൊണ്ടു നടക്കുന്നത്. വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുന്നു, മണ്ടന്മാര്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്നു. – എന്നായിരുന്നു ആ കുറിപ്പ്. View this post on Instagram A post…
Read More » -
India
എംഎല്‍എയ്‌ക്കെതിരേ പ്രതിശ്രുത വധു പരാതി നല്‍കി; വിവാഹം വാഗ്ദാനം ചെയ്ത് തീയതിയും കുറിച്ചു, പക്ഷേ ചടങ്ങിലെത്തിയില്ല
ഒഡീഷ: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിവാഹ തീയതിയും കുറിച്ച് ഒടുവില്‍ ചടങ്ങിലെത്താതിരുന്ന വരനെതിരെ പൊലീലീസില്‍ പരാതി നല്‍കി പ്രതിശ്രുത വധു. ഒഡീഷ എംഎൽഎ ബിജയ് ശങ്കർ ദാസിനെതിരെയാണ് പ്രതിശ്രുത വധുവായ സൊമാലിക ദാസ് പരാതി നല്‍കിയത്. ജഗത്സിംഗ്പൂരിലെ ടിർട്ടോളിൽ നിന്നുള്ള ബിജെഡി നിയമസഭാംഗമായ ബിജയ് ശങ്കർ ദാസും സൊമാലികയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ജഗത്സിംഗ്പൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ജൂണ്‍ പതിനേഴാം തീയതി ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതിനായി രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷയും നല്‍കിയിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം സൊമാലികയും അടുത്ത ബന്ധുക്കളും പതിനേഴാം തീയതി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി മണിക്കൂറുകള്‍ കാത്തിരുന്നുവെങ്കിലും എംഎല്‍എ എത്തിയില്ല. ‘ഏകദേശം മൂന്ന് മണിക്കൂറോളം കാത്തിരുന്നെങ്കിലും ബിജയ് ശങ്കര്‍ എത്തിയില്ല, തുടര്‍ന്ന് ബന്ധുക്കളെയും കൂട്ടി താന്‍ വീട്ടിലേക്ക് മടങ്ങിയെന്ന് സൊമാലിക പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ജഗത്സിംഗ്പൂർ പൊലീസ് സ്റ്റേഷനിൽ എംഎൽഎയ്ക്കും ബന്ധുക്കൾക്കുമെതിരെ സോമാലിക പരാതി നൽകി. ബിജയ് ശങ്കർ ദാസിന്‍റെ…
Read More »