Month: June 2022

  • Kerala

    കെഎസ്ആർടിസിയിൽ ഇന്നുമുതൽ പ്രതിഷേധം ശക്തമാകും; ശമ്പള പ്രതിസന്ധിയിലടക്കം ശാശ്വത പരിഹാരം വേണമെന്ന്‌

    തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ ഇന്നു മുതൽ സമരം ശക്തമാക്കാൻ തൊഴിലാളി സംഘടനകളുടെ തീരുമാനം. സി ഐ ടി യു നേതൃത്വത്തിൽ ഇന്നു ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കാണാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട് . ചീഫ് ഓഫീസ് വളയൽ സമരം സി ഐ ടി യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ശമ്പള പ്രതിസന്ധി അടക്കം കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധർണാസമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് സമരം ശക്തമാക്കുന്നത്. എന്നാൽ സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഐ എൻ ടി യു സി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സി ഐ ടി യു ഒഴികെയുള്ള…

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് ഹ‍ർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് ഹ‍ർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കോടതിയുടെ കസ്റ്റഡിയിൽ ഉള്ള മെമ്മറി കാർഡ് ചോർന്നതിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജിയാണ് ഒന്ന്. ഈ ഹ‍ർജിയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ അനന്തരഫലമെന്തെന്ന് ബോധ്യപ്പെടുത്തണം എന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണമുന്നണിയിലെ ഉന്നതരുടെ സ്വാധീനത്താൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് കാട്ടി അതിജീവിത നൽകിയ ഹർജിയാണ് മറ്റൊന്ന്. ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ദിലീപ് ഇന്ന് കക്ഷി ചേരാൻ അനുമതി തേടുന്നുണ്ടെന്നതാണ് മറ്റൊരു പ്രധാനകാര്യം. നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിൽ ഉള്ള മെമ്മറി കാർഡ് ചോർന്നതിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ അനന്തരഫലമെന്തെന്ന് ബോധ്യപ്പെടുത്തണം എന്ന് പ്രോസിക്യൂഷനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അതേ സമയം ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ദിലീപ്…

    Read More »
  • India

    രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

    ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ നാലാം നാളിലെ ചോദ്യം ചെയ്യൽ നി‍ർണായകമാകുമോ എന്നത് കണ്ടറിയണം. അതേ സമയം ഇഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. എ ഐ സി സിയില്‍ നിന്ന് പ്രതിഷേധ മാര്‍ച്ച് അനുവദിക്കില്ലെന്നതിനാൽ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. രാവിലെ 10 മണി മുതലാണ് പ്രതിഷേധം. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ…

    Read More »
  • India

    അഗ്നിപഥ് പ്രതിഷേധം: രാത്രി വൈകി എ എ റഹീമിനെ വിട്ടയച്ചു, ഡിവൈഎഫ്ഐ പ്രവർത്തകരെ ദില്ലി പൊലീസ് വിട്ടില്ല

    ദില്ലി: രാജ്യതലസ്ഥാനത്ത് അഗ്നിപഥ് പ്രതിഷേധത്തിന്‍റെ ഭാഗമായ ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷൻ എ എ റഹീം എം പിയെ രാത്രി വൈകി വിട്ടയച്ചു. എന്നാൽ റഹീമിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ ഇനിയും ദില്ലി പൊലീസ് വിട്ടയച്ചില്ല. ഇവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് ഒടുവിൽ എ എ റഹിം ഉൾപ്പെടെയുള്ളവരുടെ മെഡിക്കൽ പരിശോധന നേരത്തെ പൊലീസ് പൂർത്തിയാക്കി. ബാക്കിയുള്ള പ്രവ‍ർത്തകരെ എപ്പോ വിട്ടയക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. അതേസമയം എ എ റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് കയ്യേറ്റത്തിന് എതിരെ സി പി എം എംപിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാതെ ദില്ലി പൊലീസ് സ്വീകരിച്ചത് ഹീനമായ നടപടിയാണ്. എംപിയെയും വനിതാ പ്രവർത്തകരെയും മർദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിൽ എംപിമാര്‍ ആവശ്യപ്പെട്ടു. ദില്ലിയിൽ അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐ ഉച്ചയോടെ നടത്തിയ പാർലമെന്‍റ് മാർച്ച് സംഘർഷഭരിതമായിരുന്നു. ജന്ധർമന്ദിൽ…

    Read More »
  • India

    അഗ്‌നിപഥ് കരട് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്ന് ഉദ്യോഗാര്‍ത്ഥികളുടെ ‘ഭാരത് ബന്ദ്’

    ദില്ലി: അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാ‍ർ ഇന്ന് കരസേനയിലെ കരട് വിജ്ഞാപനം പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം ഇന്ന് ഇറങ്ങുമ്പോൾ റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ അനിൽ പുരി അറിയിച്ചിട്ടുണ്ട്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. അതേസമയം വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ അഗ്നിപഥിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമായേക്കും. ഇന്ന് ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നടക്കും. പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമാകാനുള്ള സാധ്യതയാണുള്ളത്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍…

    Read More »
  • NEWS

    അഗ്‌നിപഥിനെതിരായ പ്രതിഷേധം; പ്ലാറ്റ്ഫോം ടിക്കറ്റ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി റെയില്‍വേ

    തിരുവനന്തപുരം: അഗ്‌നിപഥിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി പ്ലാറ്റ്ഫോം ടിക്കറ്റ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് റെയില്‍വേ. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം, തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ എന്നിവയുള്‍പ്പെടെ പ്രധാന സ്റ്റേഷനുകളിലാണു പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിയത്. ജൂണ്‍ 20 തിങ്കളാഴ്ച വൈകിട്ട് 6 മണി വരെയാണു പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരോധനം.തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന്, അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു നടപടി.

    Read More »
  • NEWS

    ഗോപാൽസ്വാമി ബേട്ട ക്ഷേത്രം

    വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതം കഴിഞ്ഞാൽ മൈസൂരിലേക്കുള്ള യാത്രകളിൽ ആദ്യം വരവേൽക്കുന്ന തനിനാടൻ കന്നഡ ഗ്രാമമാണ് ഗുണ്ടൽപേട്ട്.ഓരോ കാലത്തും ഇവിടുത്തെ ആകാശത്തിനെന്നപോലെ കൃഷിയിടത്തിനും പല നിറമാണ്.സൂര്യകാന്തിയും കടുകും വിളയുമ്പോൾ മഞ്ഞപ്പാടം.നിലക്കടല വിളയുമ്പോൾ ചാരനിറം, പച്ചപുതയ്ക്കുന്ന പച്ചക്കറിപാടങ്ങൾ ഇതിന്റെ ഇടവേളകളിലെല്ലാം ചുവന്ന മണ്ണിന്റെ വലിയ ക്യാൻവാസും അതിനിടയിൽ മേഞ്ഞു നടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും.  സൂര്യകാന്തിയും ചെണ്ടുമല്ലിയും വിളയുന്ന പാടങ്ങൾ പൂത്തുലയുന്നതോടെ ഇവിടെ സഞ്ചാരികളെ കൊണ്ട് നിറയും.ഒപ്പം കർഷകരുടെ മനസ്സും.കൃഷിത്തോട്ടങ്ങളിൽ പോസ് ചെയ്തു നിന്ന് ഫോട്ടോയെടുക്കാൻ മത്സരിക്കുന്ന സഞ്ചാരികൾ നൽകുന്ന തുട്ടുകളാണ് അവരുടെ എന്നത്തേയും ബോണസ്.നേരം വെളുത്ത തുടങ്ങിയാൽ പിന്നെ ഇരുൾ വീഴുന്നതുവരെയും കന്നുകലികളെയും കൊണ്ട് നിലം ഉഴുതുമറിക്കുന്ന കർഷകർക്ക് പൂപ്പാടങ്ങൾ ഒരുക്കാനുള്ള വിത്തുകൾ നൽകുന്നത് കുത്തക കമ്പനികളാണ്.പകരം പൂവ് നൽകണമെന്നാണ് കരാർ.വിലയെല്ലാം സാധാരണ പോലെ തന്നെ.ഒരു കിലോയ്ക്ക് മൂന്നുരൂപ.നഗരത്തിലെത്തിച്ചാൽ കമ്പനിക്ക് കിട്ടും മുന്നൂറു രൂപ.ഇതൊന്നും ഇവരറിയേണ്ട.സ്വന്തം ഭൂമിയിൽ അഭയാർത്ഥിയായി മാറിപ്പോയവർക്ക് ചോദ്യമുയർത്താനുള്ള നാവും എന്നോ നഷ്ടമായതാണ്. ഒരു വിള കൃഷി കഴിഞ്ഞാൽ മറ്റൊരു കൃഷിക്ക് ചെറിയൊരു ഇടവേളയുണ്ടാകും.…

    Read More »
  • NEWS

    ആലപ്പുഴയിലെ പള്ളികൾ

    കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കാഴ്ചകള്‍ കൊണ്ട് എന്നും സഞ്ചാരികളെ അതിശയിപ്പിക്കുന്ന നാടാണ്.കായൽ കാഴ്ചകളും ബോട്ട് യാത്രയും കനാലുകളും തനി നാടൻ രുചികളും ഒക്കെയായി എന്നും എപ്പോഴും എല്ലാവരെയും ആകർഷിക്കുന്ന ഒരിടം. ആലപ്പുഴയുടെ കായൽക്കാഴ്ചകൾ തേടി സഞ്ചാരികൾ പോകുമ്പോൾ അറിയാതെയാണെങ്കിലും വിട്ടു പോകുന്ന ഒന്നാണ് ഇവിടുത്തെ ദേവാലയങ്ങൾ. പുണ്യപുരാതനമായ അർത്തുങ്കൽ പള്ളി മുതൽ എടത്വാ പള്ളിയും പള്ളിപ്പുറം പള്ളിയും പഴയ സുറിയാനി പള്ളിയും ഒക്കെ തുറന്നിടുന്ന ചരിത്രവാതിലുകൾ ഒരിക്കലെങ്കിലും കയറി കാണേണ്ടവ തന്നെയാണ്.ഹനുമാന്റെ രൂപം തറയിൽ കൊത്തിയിരിക്കുന്ന ദേവാലയവും ആലപ്പുഴയുടെ മാത്രം പ്രത്യേകതയാണ്. ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ചില ക്രിസ്ത്യൻ ദേവാലയങ്ങളെ പരിചയപ്പെടാം… ആലപ്പുഴയിലെ എന്നല്ല, കേരളത്തിലെ ദേവാലയങ്ങളുടെ പട്ടിക എടുത്താൽ അതിൽ തന്നെ ഒന്നാമത് നിൽക്കുന്ന ദേവാലയമാണ് അർത്തുങ്കൽ പള്ളി. സെന്റ് ആന്‍ഡ്രൂസ് ബസലിക്ക് എന്നാണ് യഥാർഥ നാമമെങ്കിലും അർത്തുങ്കൽ പള്ളി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെയും ബസലിക്ക കൂടിയാണ് അർത്തുങ്കൽ പള്ളി. ഇറ്റലിയിലെ മിലാനിൽ…

    Read More »
  • NEWS

    യേശുദാസ് പാടിയതിൽ ഏറ്റവും മികച്ച ഗാനം ഏതാണ്?

    യേശുദാസ് പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഗാനം ഏതാണ്..? ഈ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ ഒരു മലയാളിക്കും കഴിഞ്ഞുവെന്നുവരില്ല.കാരണം അവരുടെ മനസു നിറയെ യേശുദാസ് പാടിയ എണ്ണമറ്റ ഗാനങ്ങളുടെ ഈണങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.ഹിന്ദി സിനിമയായ ചിറ്റ് ചോറിലെ ഓ…കൊരിയാരേ,തമിഴിലെ കണ്ണേ കലൈമാനേ… തുടങ്ങി ഭാഷയ്ക്കതീതമായ എത്രയെത്ര പാട്ടുകളാണ് അദ്ദേഹം പാടിയിട്ടുള്ളത്.അല്ലെങ്കിൽ, യേശുദാസ് തന്നെ ഒരായിരം പാട്ടുകളാണല്ലോ !! അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ കെ.ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌.ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.ഏറ്റവും കൂടുതൽ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റെക്കോർഡും ഈ ഗായകന് തന്നെയാണ്. ‘ജാതി ഭേദം മതദ്വേഷം ..’ എന്നാരംഭിക്കുന്ന എക്കാലവും പ്രസക്തമായ ഗുരുവചനം പാടിക്കൊണ്ടാണ് യേശുദാസ് തന്റെ സിനിമാ സംഗീത യാത്ര ആരംഭിക്കുന്നത്.പ്രണയവും വിരഹവും ഭക്തിയുമടക്കം ഏത് ഭാവവും പൂർണതയോടെ ഒഴുകിയെത്തുന്ന…

    Read More »
  • NEWS

    കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസി യിൽ

    കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി.മെട്രോയും ലുലു മാളും ഒക്കെ വന്നതോടെ കൊച്ചി ഇപ്പോൾ വേറെ ലെവലായി മാറിയിരിക്കുകയാണ്. ഒരു മെട്രോ നഗരത്തോട് കിടപിടിക്കുന്ന ഈ കൊച്ചിയിൽ ഒരു ദിവസം താമസിക്കുവാൻ റൂമിന് എത്ര രൂപ വാടക കൊടുക്കേണ്ടി വരും? അത് എസി റൂം ആണെങ്കിലോ? പിന്നെ പറയുകയേ വേണ്ട. എന്നാൽ ഇപ്പോൾ കൊച്ചിയിൽ എത്തുന്നവർക്ക് അധികം പണച്ചെലവില്ലാതെ സുരക്ഷിതമായി വൃത്തിയോടെ തങ്ങുവാൻ ഒരു സംവിധാനം വന്നിരിക്കുകയാണ്. വാടക കേട്ടാൽ അന്തം വിട്ടു പോകും. വെറും 395 രൂപ.. അതും എസിയിൽ കിടക്കുവാൻ. എന്താ അത്ഭുതം തോന്നുന്നില്ലേ? ഇത് എവിടെയാണെന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്. പറഞ്ഞുതരാം. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഡോർമിറ്ററി തുടങ്ങിയിരിക്കുന്നത്. പീറ്റേഴ്‌സ് ഇൻ എന്ന പേരിലാണു ഡോർമെട്രിയുടെ പ്രവർത്തനം. ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുണ്ട് ട്രയിന്‍ കമ്പാര്‍ട്ട്‌മെമെന്റിന്റെ മാതൃകയിലുള്ള ഈ എ സി ഡോര്‍മെട്രിയില്‍. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം.…

    Read More »
Back to top button
error: