NEWS

തിരുവനന്തപുരത്ത് യുവാവും യുവതിയും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് റബ്ബർ തോട്ടത്തിൽ

തിരുവനന്തപുരം: കല്ലറ പഴവിളയില്‍ യുവാവിനെയും യുവതിയും മരിച്ച നിലയില്‍ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി (21) സുമി (18) എന്നിവരാണ് മരിച്ചത്.

യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് യുവതിയുടെ വീടിനടുത്തുള്ള റബര്‍ തോട്ടത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

 

Signature-ad

 

 

മരിച്ച യുവതിയും യുവാവും തമ്മില്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു, യുവതിക്ക് മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: