Month: June 2022

  • Crime

    കുവൈത്തിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണം കൂടുതല്‍ യുവതികളിലേക്ക്, കേസ് എന്‍.ഐ.എ. ഏറ്റെടുത്തേക്കും

    കൊച്ചി: കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ പേരില്‍ നടന്ന തട്ടിപ്പ് എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള നീക്കത്തിനു വേഗം കൂടി. റിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരേ മനുഷ്യക്കടത്ത് കുറ്റം കൂടി ചേര്‍ത്തതോടെയാണ് കേസ് എന്‍്‌ഐ.എയുടെ പരിധിയിലേക്ക് നീങ്ങുന്നത്. തട്ടിപ്പില്‍ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതിനൊപ്പം കൂടുതല്‍ യുവതികളിലേക്ക് അന്വേഷണം നീളും. കൊച്ചി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് പുതിയ വകുപ്പ് ചേര്‍ത്തത്. ഈ യുവതിയുടെ പരാതിയില്‍ കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു യുവതികള്‍ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു. ഇവരടക്കം കൂടുതല്‍ പേര്‍ മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. പുതിയ വകുപ്പ് ചേര്‍ത്തതോടെ കേസ് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള നീക്കത്തിനു വേഗം കൂടി. നേരത്തേ പോലീസ് മനുഷ്യക്കടത്തു കുറ്റങ്ങള്‍ക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്താതിരുന്നതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്നതില്‍ എന്‍.ഐ.എ.ക്ക് തടസ്സമുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദ്, ഇയാളുടെ ഏജന്റായ എറണാകുളം സ്വദേശി അജുമോന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍…

    Read More »
  • Crime

    വ്യാജവാറ്റ്: പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച 300 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

    കോഴിക്കോട്: പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച വാഷ് എക്‌സൈസ് പിടികൂടി നശിപ്പിച്ചു. സംഭവത്തിലെ പ്രതിയാരാണെന്ന് വ്യക്തമല്ല. താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി താമരശ്ശേരി താലൂക്കിലെ കട്ടിപ്പാറ ചമല്‍ പൂവന്‍മല റോഡ് അവസാനിക്കുന്ന നീര്‍ച്ചാലിലുള്ള പാറക്കൂട്ടങ്ങള്‍ക്കു സമീപത്താണ് 300 ലിറ്റര്‍ എക്‌സൈസ് സംഘം കണ്ടെത്തിയത്. വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ചിരുന്ന വാഷ് എക്‌സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ വീണ്ടും വ്യാജവാറ്റ് സജീവമാകുന്നെന്ന സൂചനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.കെ. വസന്തനും പാര്‍ട്ടിയും ചേര്‍ന്നാണ് വാഷ് കണ്ടെത്തിയത്. കേസ് റിക്കാര്‍ഡുകളും സാമ്പിള്‍ബോട്ടിലും, തൊണ്ടിമുതലും താമരശ്ശേരി എക്‌സൈസ് റെയ്ഞ്ചില്‍ ഹാജരാക്കിയിട്ടുണ്ട്. എക്‌സൈസ് പാര്‍ട്ടിയില്‍ സിഇഒ പ്രസാദ് .കെ, നൗഷീര്‍; റബിന്‍ ആര്‍.ജി, ഡബ്‌ള്യു.സിഇഒ ഷിംല, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

    Read More »
  • NEWS

    ഇടതുപക്ഷ നീക്കം വിജയത്തിലേക്ക്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് തിരിച്ചടി

    പാരീസ്:  ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും ശക്തമായ നീക്കത്തില്‍ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നഷ്ടമായി. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് മാക്രോണിന് ഞെട്ടിപ്പിക്കുന്ന തിരിച്ചടി നേരിട്ടിരിക്കുന്നത്. 577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. മുതിര്‍ ഇടതുപക്ഷന നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണിന്റെ പിന്നില്‍ ഐക്യപ്പെട്ട വിശാല ഇടതുപക്ഷ സഖ്യം ഏറ്റവും പ്രമുഖ പ്രതിപക്ഷമായി മാറും. 89 നിയമസഭാംഗങ്ങള്‍ അവര്‍ക്കുണ്ട്. മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടി 200 മുതല്‍ 260 സീറ്റുകളില്‍ ഒതുങ്ങുമെന്നണ് റിപ്പോര്‍ട്ടുകള്‍. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ മാക്രോണിന് സാധിച്ചില്ലെങ്കില്‍ അധികാരം നഷ്ടപ്പെട്ടേക്കും. ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍ ഈ ഫലത്തെ ‘ഡെമോക്രാറ്റിക് ഷോക്ക്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

    Read More »
  • India

    വ്യഭിചാരശാലയില്‍ പോയി എന്നുകരുതി ഒരാള്‍ ശിക്ഷാര്‍ഹനാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി

    ചെന്നൈ: വ്യഭിചാരശാല നടത്തുന്നതു മാത്രമാണ് കുറ്റമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അവിടെ ഇടപാടുകാരനായി പോയയാള്‍ അതിന്റെ മാത്രംപേരില്‍ ശിക്ഷാര്‍ഹനാവുന്നില്ലെന്നും മദ്രാസ് ഹൈക്കോടതി. റെയ്ഡ് നടക്കുന്ന വേളയില്‍ വ്യഭിചാരശാലയില്‍ ഉണ്ടായിരുന്നുവെന്നതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ല. റെയ്ഡിനിടയില്‍ ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. വ്യഭിചാരശാലയെന്ന് ആരോപിക്കപ്പെട്ട മസാജ് പാര്‍ലറില്‍ നടന്ന റെയ്ഡിനിടെ അറസ്റ്റു ചെയ്യപ്പെട്ട ഉദയകുമാര്‍ എന്നയാള്‍ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറിന്റെ വിധി. മസാജ് പാര്‍ലറില്‍ റെയ്ഡിനിടെ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം പിടിക്കപ്പെട്ട ഉദയകുമാറിനെതിരേ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പ്രേരണയോ നിര്‍ബന്ധമോ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലിലേര്‍പ്പെടുന്നത് കുറ്റമല്ലെന്നും വ്യഭിചാരശാല സന്ദര്‍ശിച്ചതിന്റെപേരില്‍ തനിക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ഉദയകുമാര്‍ ബോധിപ്പിച്ചു. ഈ വാദം ശരിവെച്ച കോടതി ഉദയകുമാര്‍ ആരെയെങ്കിലും ലൈംഗികത്തൊഴിലിന് പ്രരിപ്പിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്തതായി പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വമേധയാ ലൈംഗികവൃത്തിയിലേര്‍പ്പെടുന്നത് കുറ്റമല്ല. റെയ്ഡിന്റെ പേരില്‍…

    Read More »
  • Kerala

    സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ വന്‍ തട്ടിപ്പെന്ന് സര്‍ക്കാര്‍ കണ്ടെത്തല്‍

        സംസ്ഥാനത്തെ സാമ്പത്തികാവസ്ഥയുടെ നട്ടെല്ലൊടിക്കുന്നത് പെൻഷൻ പദ്ധതികളാണ്. പെൻഷനും ആശ്രിത പെൻഷനും മറ്റുമായി 55 തരം പെൻഷനുകൾക്കായി സംസ്ഥാനം പ്രതിമാസം ചെലവിടുന്നത് 1500 കോടി രൂപയാണ്. കടക്കെണിയിൽ നട്ടം തിരിയുന്ന കേരളത്തിൽ ഏതെങ്കിലുമൊരു വിഭാഗത്തിൽ പെട്ട് പെൻഷൻ ലഭിക്കാത്ത ആളുകൾ കുറവാണ്. പക്ഷേ ദരിദ്രരും പാവപ്പെട്ടവരുമായ വലിയൊരു വിഭാഗത്തിൻ്റെ ജീവിതം പുലരുന്നത് സർക്കാർ നൽകുന്ന ക്ഷേമപെന്‍ഷനുകളിലൂടെയാണ്. എന്നാൽ ഈ ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നു. ഈ തട്ടിപ്പ് തടയുന്നതിനായി ബയോ മെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് ധനവകുപ്പ്. സര്‍ക്കാര്‍ ജീവനക്കാരന്‍ വികലാംഗ പെന്‍ഷന്‍ വാങ്ങുന്നത് അടക്കമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നതും മരിച്ചവരുടെ പെന്‍ഷന്‍ ഏജന്‍റ് തട്ടിയെടുക്കുന്നതുമടക്കമുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാമൂഹ്യസുരക്ഷാ – ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുമ്പോള്‍ ബയോ മെട്രിക് അടയാളം എടുക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്. നാലായിരത്തോളം അനര്‍ഹര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നെന്നാണ് കണ്ടെത്തിയത്. ഇവരില്‍ രണ്ടും മൂന്നും പെന്‍ഷന്‍…

    Read More »
  • Crime

    അത്താഴം വിളമ്പാൻ വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി

    അത്താഴം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം തന്നെ ഉറങ്ങിയ ഭര്‍ത്താവ് വിനോദ് കുമാര്‍ ദുബെ ഉണര്‍ന്നതിന് ശേഷമാണ് ഭാര്യ മരിച്ചതായി മനസ്സിലാക്കിയത്. കുറ്റകൃത്യം ചെയ്ത ശേഷം പ്രതി വീട്ടിലുണ്ടായിരുന്ന 40,000ലധികം രൂപയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. ദില്ലി അതിര്‍ത്തിയില്‍ നിന്നും കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂണ്‍ 17ന് രാവിലെ 9.30ന് വിനോദ് കുമാര്‍ ദുബെ തന്റെ ഭാര്യ സൊണാലി ദുബെയെ കൊലപ്പെടുത്തിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തില്‍ ഭാര്യയെ തലയണയുടെ സഹായത്തോടെ അടിച്ചും ഞെരിച്ചും കൊലപ്പെടുത്തി എന്ന് കണ്ടെത്തി.

    Read More »
  • Crime

    ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ 77 ലിറ്റർ വിദേശ മദ്യവും അരക്കിലോ ചന്ദനവുമായി അറസ്റ്റ് ചെയ്തു, യുവതി പിടിയിലായത് ആലപ്പുഴ മാരാരിക്കുളത്ത് നിന്ന്

       ചേർത്തല: കൊച്ചി സ്വദേശിയായ യുവതിയെ 77 ലീറ്റർ വിദേശമദ്യവും 30 ലീറ്റർ കോടയും 500 ഗ്രാം ചന്ദനത്തടിയുമായി പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് വാടക വീട്ടിൽനിന്നാണ് കൊച്ചി മുണ്ടൻവേലി കുട്ടത്തിപറമ്പിൽ സജിത (38) പിടിയിലായത്. കഴിഞ്ഞ ദിവസം കലവൂർ ലെപ്രസി ജംക്‌ഷന് സമീപത്തെ വീട്ടിൽ നിന്ന് 5 കിലോഗ്രാം ചന്ദനത്തടിയും 1,000 പാക്കറ്റ് നിരോധിച്ച പുകയില ഉൽപന്നങ്ങളും വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടിയുമായി പിടിയിലായ ദീപുമോനാണ് സജിതയ്ക്ക് മദ്യവും മറ്റും എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജില്ലാ നർകോട്ടിക് സെല്ലിന്റെ സഹായത്തോടെ മാരാരിക്കുളം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അര ലീറ്റർ 149 കുപ്പികളിലും 750 മില്ലിയുടെ 8 കുപ്പികളിലുമായിരുന്നു മദ്യം. പുതുച്ചേരിയിൽ നിർമിച്ച മദ്യം കടത്തിക്കൊണ്ടുവന്നതാണെന്നും പൊലീസ് പറഞ്ഞു. വാറ്റുപകരണങ്ങളും കണ്ടെടുത്തു. പുതുച്ചേരിയിൽനിന്ന് ട്രെയിനിലും മറ്റും മദ്യം എത്തിച്ചു വിൽക്കുകയായിരുന്നു എന്ന് പൊലീസ് സംശയിക്കുന്നു. ആവശ്യക്കാർക്ക് ദീപുമോനാണ് മദ്യം എത്തിക്കുന്നത്. സജിതയും…

    Read More »
  • Kerala

    ഖജനാവിൽ കാശില്ല, കഞ്ഞി കുടി മുട്ടും; പക്ഷേ 55 തരം പെൻഷനുകൾക്കായി സംസ്ഥാനം പ്രതിമാസം ചെലവിടുന്നത് 1500 കോടി രൂപ

    കേരളം സാമ്പത്തിക പ്രതിസന്ധി കൊണ്ടു വലയുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ സൂചിപ്പിച്ചതു പോലെ ശ്രീലങ്കയിലേതിനു സമാനമായ അവസ്ഥ.(പക്ഷേ പഴയ യു.ഡി.എഫ് ഭരണ കാലത്ത് ട്രഷറി പൂട്ടുക പതിവ് സംഭവമായിരുന്നു എന്ന സത്യം പ്രതിപക്ഷ നേതാവ് മറന്നു.) സങ്കീർണമായ ഈ അവസ്ഥയിലും പെൻഷനു വേണ്ടി പ്ര​തി​മാ​സം ഖജനാവിൽ നിന്ന് ചെ​ല​വി​ടു​ന്ന​ത് 1500 കോ​ടി​യോ​ളം രൂ​പ. സംസ്ഥാനത്ത് 55ത​രം പെ​ന്‍​ഷ​നുകളാണ് ന​ല്‍​കി വരുന്നത്. 1453.65 കോ​ടി രൂ​പ പെ​ന്‍​ഷ​നും 45.5 കോ​ടി രൂ​പ കു​ടി​ശ്ശി​ക​യും ചേ​ര്‍​ത്ത് 1499.155 കോ​ടി​യാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പൊതുപ്ര​വ​ര്‍​ത്ത​ക​നാ​യ എം.​കെ ഹ​രി​ദാ​സിനു ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ ട്ര​ഷ​റി വ​കു​പ്പ് വ്യ​ക്ത​മാ​ക്കിയതാണ് ഇത്. 2022 മാ​ര്‍​ച്ചി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്‌ പ്രതിമാസ പെൻഷനും കുടിശ്ശി​ക​യും ചേ​ര്‍​ത്ത് 1254.17 കോ​ടി​ രൂപയാ​ണ് ന​ല്‍​കിയത്. ആ​ശ്രി​ത പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന 1,43,862 പേ​രു​ണ്ട്. ഇ​വ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ നല്‍കാ​ന്‍ പ്ര​തി​മാ​സം 230.75 കോ​ടി​യാ​ണ് ആ​വ​ശ്യം. 2022 മാ​ര്‍​ച്ച്‌ കു​ടി​ശ്ശി​ക കൂ​ടി ചേ​ര്‍​ത്ത് ആ​ശ്രി​ത പെ​ന്‍​ഷ​നായി…

    Read More »
  • NEWS

    ചൂണ്ടയിടാന്‍ പോയ ആൾ പുഴയില്‍ വീണ് മരിച്ചു

    കാസർകോട് :ചൂണ്ടയിടാന്‍ പോയയാള്‍ പുഴയില്‍ വീണ് മരിച്ചു. കുമ്ബള റെയില്‍വേ സ്റ്റേഷന് സമീപം തട്ടുകട നടത്തിയിരുന്ന മൊയ്തു (53) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മൊഗ്രാല്‍ റെയില്‍ പാലത്തില്‍ നിന്ന് കൂട്ടുകാരോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ വേണ്ടി കയര്‍ ഉപയോഗിച്ചു താഴോട്ട് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ പൊട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. ഭാര്യ:നൂര്‍ജഹാന്‍. മക്കള്‍: അന്‍ഷാബ്, ഷാനിബ്, ഷബീബ്

    Read More »
  • NEWS

    പത്തനംതിട്ടയിൽ ബി.ജെ.പി പ്രവര്‍ത്തകന്‍റെ വീടും വാഹനവും അടിച്ച്‌ തകര്‍ത്തു

    പത്തനംതിട്ട: കോഴഞ്ചേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍റെ വീടും വാഹനവും അടിച്ച്‌ തകര്‍ത്തു.യുവമോര്‍ച്ച മണ്ഡലം പ്രസിഡന്‍റ് ദീപു ശ്രീഹരിയുടെ വീടിനും വാഹനത്തിനും നേരെയാണ് അക്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്.വീട് തകര്‍ത്തതിന് പിന്നാലെ ദീപുവിന്‍റെ ടിപ്പര്‍ ലോറിയും അക്ര‌മി സംഘം തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു. കോഴഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് നെജില്‍ കെ ജോണിന് ഇന്നലെ വെട്ടേറ്റിരുന്നു.രാത്രി പത്തുമണിയോടെ മൂന്ന് വാഹനങ്ങളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ നെജില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിനു പിന്നാലെയായിരുന്നു യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റിന്റെ വീടിനും വാഹനത്തിനും നേരെ ആക്രമണം ഉണ്ടായത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: