NEWS

ഇത് പനിക്കാലം; ഒരു കാപ്പി മതി പനി മാറാൻ

തുളസിയില, പനിക്കൂർക്ക, ചുക്ക്, കുരുമുളക്…ഇതാ ഔഷധഗുണങ്ങൾ നിറഞ്ഞൊരു കാപ്പി….
ചേരുവകൾ
ചുക്ക് പൊടിച്ചത്  – ¾ ടീസ്പൂൺ കുരുമുളകു ചതച്ചത് – ½ ടീസ്പൂൺ ശർക്കര – 1  അച്ച് പനിക്കൂർക്ക ഇല –  2 എണ്ണം തുളസിയില  – 6 -7 എണ്ണം വെള്ളം – 3 കപ്പ് കാപ്പിപ്പൊടി – ¾ ടീസ്പൂൺ…
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കുക. ശേഷം ശർക്കര, പനിക്കൂർക്ക ഇല, തുളസിയില, ചുക്കുപൊടി, കുരുമുളക്  ചതച്ചത് ചതച്ചത് എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ശേഷം ചെറിയ തീയിൽ അഞ്ചുമിനിറ്റ് കൂടി കൂടി തിളപ്പിക്കാം. ശേഷം കാപ്പിപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം. ഒന്നുകൂടി തിളച്ചാൽ ചുക്കുകാപ്പി തയാർ.ശേഷം അരിച്ചെടുത്തു കുടിക്കാം.
 ജലദോഷം, തൊണ്ടവേദന, പനി… തുടങ്ങി എല്ലാത്തിനും വളരെ നല്ലതാണ് ഈ കാപ്പി.

Back to top button
error: