Month: June 2022

  • NEWS

    നിലത്തുമുട്ടുന്ന ചെവി; സിംബ നാട്ടില്‍ സെലിബ്രിറ്റി

    ലാഹോര്‍: നിലത്തുമുട്ടുന്ന ചെവിയുമായി നാടിന്‍െ്‌റയാകെ ഓമന സെലിബ്രിറ്റിയായി മാറി ഒരു ആട്ടിന്‍കുട്ടി. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കറാച്ചിയിലാണ് സിംബ ജനിച്ചത്, 19 ഇഞ്ച് വലിപ്പമുള്ള ചെവികളോട് കൂടിയുള്ള അവന്‍െ്‌റ ജനനം നാട്ടുകാരില്‍ ഏറെ കൗതുകമുണര്‍ത്തി. അവര്‍ അവന് സിംബ എന്നു പേരിട്ടു. സ്വാഹിലി ഭാഷയില്‍ അതിന്റെ അര്‍ത്ഥം സിംഹം എന്നാണ്. അധികം വൈകാത സിംബയുടെ പ്രശസ്തി എങ്ങും പരക്കുകയും ആടൊരു കൊച്ചു സെലിബ്രിറ്റിയായി മാറുകയുമായിരുന്നു.കണ്ടാല്‍ ഓമനത്തം തോന്നുന്ന ഈ ആടിന് ഏകദേശം രണ്ടാഴ്ച പ്രായമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവന്റെ ചെവികള്‍ വളരെ നീണ്ടതാണ്, അവന്‍ നടക്കുമ്പോള്‍ അവ തറയില്‍ മുട്ടുന്ന തരത്തിലാണുള്ളത്. പാകിസ്ഥാനിലെ നഗ്രയിലെ ഒരു ആട് ഫാമിലാണ് സിംബ ജനിച്ചത്. സിംബയുടെ ഉടമയുടെ പേര് മുഹമ്മദ് ഹസന്‍ നരേജോ എന്നാണ്. ഇതുവരെ വലിപ്പമുള്ള ചെവിയുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ആടുകളൊന്നും തന്നെ ഇല്ല. എന്നാല്‍, വലിയ ചെവിയുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ നായകളുണ്ട്.  …

    Read More »
  • NEWS

    ഇതാ പുതു ചരിത്രം: കൊളംബിയന്‍ ഭരണം ഇനി വിപ്ലവച്ചുവപ്പിന്‍ കീഴില്‍; ഭരണം പിടിച്ച് ഇടതുപക്ഷം

    ബൊഗോട്ട: ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ഇനി ഭരണം വിപ്ലവച്ചുവപ്പിന്‍ കീഴില്‍. ചരിത്രത്തിലാദ്യമായി കൊളംബിയന്‍ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു. മധ്യ-വലതുപക്ഷത്തെ തോല്‍പ്പിച്ചാണ് ഇടതുപക്ഷം ഭരണം പിടിച്ചെടുത്തത്. മുന്‍ വിമത നേതാവ് ഗുസ്താവോ പെട്രോ (62) നേരിയ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. കൊളംബിയയില്‍ ആദ്യമായി ഒരു കറുത്ത വര്‍ഗക്കാരി വൈസ് പ്രസിഡന്റായതിനും തെരഞ്ഞെടുപ്പ് സാക്ഷിയായി. 40 കാരിയായ ഫ്രാന്‍സിയ മാര്‍ക്വേസാണ് വൈസ് പ്രസിഡന്റ്. ലാറ്റിനമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണ് കൊളംബിയ. തെരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്തെ അരനൂറ്റാണ്ട് നീണ്ട സായുധ സംഘട്ടനത്തിന്റെ പേരിലുള്ള ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്നും പെട്രോവ പറഞ്ഞു. എം-19 പ്രസ്ഥാനത്തിന്റെ വിമതനായിരുന്നു പെട്രോ. ഇവരുമായി സഹകരിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊളംബിയയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷത്തെ വസതിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് പെട്രോ വിജയിച്ച ശേഷം പറഞ്ഞു. പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും ബഹുമാനവും സംവാദവും മാത്രമേ ഉണ്ടാകൂവെന്നും ആയുധം ഉയര്‍ത്തിയവരെയും ഭൂരിപക്ഷം കര്‍ഷകരെയും കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പെട്രോ…

    Read More »
  • Crime

    കന്നഡ നടന്‍ കുത്തേറ്റുമരിച്ചു; ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

    ബെംഗളൂരു: കന്നഡ നടന്‍ സതീഷ് വജ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ ആര്‍ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടില്‍ സതീഷിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സതീഷിന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കണ്ട അയല്‍വാസിയാണ് വീട്ടുടമസ്ഥനെ വിവരം അറിയിക്കുന്നത്. ഏഴ് മാസം മുമ്പ് സതീഷിന്റെ ഭാര്യ മരിച്ചിരുന്നു. ഇത് ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് ഭാര്യവീട്ടുകാര്‍ ആരോപിച്ചത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഭാര്യയുടെ മരണത്തിനു പിന്നാലെ കുട്ടിയെ അവരുടെ വീട്ടുകാരാണ് നോക്കിയിരുന്നത്. കുട്ടിയെ കാണാനായി സതീഷ് ഭാര്യവീട്ടില്‍ എത്തിയിരുന്നുവെന്നും കുട്ടിയെ തിരിച്ചു കിട്ടുന്നതിനു നിയമനടപടികള്‍ സ്വീകരിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച, ഭാര്യയുടെ ഇളയ സഹോദരനായ സുദര്‍ശന്‍ സുഹൃത്തായ നാഗേന്ദ്രയെയും സഹായത്തിനു കൂട്ടി സതീഷിന്റെ വീട്ടിലെത്തി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

    Read More »
  • LIFE

    മലയാളത്തില്‍ സജീവമാകാന്‍ ഭാവന; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം തുടങ്ങി

    കൊച്ചി: നടി ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഭാവന നായികയാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് രചനയും. സംവിധായകന്‍ തന്നെയാണ് എഡിറ്റിംഗും. അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹന്‍’ എന്ന…

    Read More »
  • NEWS

    പീഡനം, കവര്‍ച്ച, വഞ്ചന; പഞ്ചായത്തംഗം അറസ്റ്റില്‍

    കൊട്ടിയം: വിവാഹവാഗ്ദാനം നല്‍കി യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും ലൈംഗികമായി പീഡിപ്പിച്ചശേഷം ഉപേക്ഷിച്ചെന്നുമുള്ള കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍. ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ സി.പി.എം. അംഗം വടക്കേ മൈലക്കാട് കാറ്റാടിമുക്കില്‍ രതീഷ്‌കുമാര്‍ (45) ആണ് അറസ്റ്റിലായത്. പലപ്പോഴായി രണ്ടുലക്ഷത്തിലേറെ രൂപയും നാലുപവന്‍ സ്വര്‍ണവും ഇയാള്‍ കൈക്കലാക്കിയതായി യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഭാര്യയുടെ മരണശേഷം വിവാഹാഭ്യര്‍ഥനയുമായാണ് ഇയാള്‍ യുവതിയെ സമീപിച്ചതെന്ന് പോലീസ് പറഞ്ഞു. മേയ് മൂന്നിന് ഇയാള്‍ യുവതിയെ കൊണ്ടുപോയി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ രണ്ടുദിവസം താമസിപ്പിച്ചു. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോയി. അവിടെവെച്ച് രതീഷ് തനിക്ക് താലികെട്ടിയതായി യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരെയും കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഇവരെ കന്യാകുമാരിയില്‍നിന്ന് മേയ് 10-ന് പിടികൂടി കോടതിയില്‍ ഹാജരാക്കി. യുവതിയെ സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പില്‍ കോടതി പഞ്ചായത്ത് അംഗത്തിനൊപ്പം വിട്ടു. ഈ മാസം രണ്ടുവരെ യുവതിക്കൊപ്പം താമസിച്ചശേഷം ഇയാള്‍ കടന്നുകളഞ്ഞു. ശാരീരികാവശതയെ തുടര്‍ന്ന് യുവതി ആറിന് ജില്ലാ ആശുപത്രിയില്‍…

    Read More »
  • Crime

    കോഴിക്കോട്ട് ദുരൂഹ കവര്‍ച്ച; തടഞ്ഞുനിര്‍ത്തി കാറും നാലുലക്ഷവും കവര്‍ന്നു: പരാതിയില്ലെന്ന് ഡ്രൈവര്‍

    കോഴിക്കോട്: ബാങ്കില്‍നിന്ന് പണവുമായി മടങ്ങിയ ആളെ തടഞ്ഞ് കാറും പണവും ഉള്‍പ്പെടെ കവര്‍ന്നു. മാമ്പറ്റയിലാണ് പട്ടാപ്പകല്‍ ഡ്രൈവറെ ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് താമസിക്കുന്ന രണ്ട് പേര്‍ കാരശേരി ബാങ്കില്‍ നിന്ന് പണം എടുത്ത് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്ന് വന്ന് ഇടിച്ച് ഡ്രൈവറെ മര്‍ദ്ദിച്ച് പണം കവര്‍ച്ച നടത്തിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. നാല് ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്ന് ഇവര്‍ എടുത്തതായാണ് വിവരം. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ തന്നെ കവര്‍ച്ച നടത്തിയ സംഘവുമായി പണം നഷ്ടപ്പെട്ടവര്‍ തര്‍ക്കിച്ചിരുന്നു. പിന്നീടാണ് കാറില്‍ ഇടിച്ച് പണം തട്ടലും മര്‍ദ്ദനവും ഉണ്ടായത്. കവര്‍ച്ചാ സംഘം കാറും പണവും തട്ടിയെടുത്തശേഷം പിന്നീട് മണാശേരിയില്‍ കാര്‍ ഉപേക്ഷിച്ചെന്നും പൊലീസിന് മനസിലാക്കാനായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് തട്ടിപ്പിന് ഇരയായവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും…

    Read More »
  • India

    പ്രതാപം തിരിച്ചുപിടിക്കാന്‍ ടാറ്റ; 300 ചെറിയ ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ എയര്‍ ഇന്ത്യ

    മുംബൈ: സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍നിന്നു ടാറ്റായുടെ കൈകളിലേക്ക് എത്തിയപ്പോള്‍ പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. ഇതിന്‍െ്‌റ ഭാഗമായി മുന്നൂറ് ചെറിയ ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാനാണ് എയര്‍ ഇന്ത്യ തയാറെടുക്കുന്നത്. വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡറുകളില്‍ ഒന്നായിരിക്കും ഇത്. മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ എത്തിയതോടെയാണ് പുതിയ ചുവടുവെപ്പിന് ഒരുങ്ങന്നതെന്നാണ് റിപ്പോര്‍ട്ട്. കാരിയര്‍ എയര്‍ബസ് എസ് ഇ-യുടെ എ 320 നിയോ ഫാമിലി ജെറ്റുകളോ ബോയിംഗ് കമ്പനിയുടെ 737 മാക്സ് മോഡലുകളോ എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്‌തേക്കാം. അല്ലെങ്കില്‍ ഇവ രണ്ടും വാങ്ങിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ നീക്കത്തിലൂടെ എയര്‍ ഇന്ത്യയ്ക്ക് എതിരാളികളുമായുള്ള മത്സരത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. എയര്‍ ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്ന 737 മാക്സ് ജെറ്റുകള്‍ക്ക് ഒരു ഇടപാടില്‍ 10 ജെറ്റുകള്‍ കൈമാറുമ്പോള്‍ ഏകദേശം 40.5 ബില്യണ്‍ ഡോളര്‍ വിലവരും. അതായത് ഏകദേശം 400 കോടി രൂപ.…

    Read More »
  • NEWS

    കൊടും ചൂടില്‍ വലഞ്ഞ് പ്രവാസികള്‍; സൗദിയില്‍ താപനില 50 ഡിഗ്രിയിലേക്ക്

    റിയാദ്: സൗദി അറേബ്യയില്‍ ചൂട് വന്‍തോതില്‍ ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ഞായറാഴ്ച മുതല്‍ വരുന്ന ബുധനാഴ്ച വരെ രാജ്യത്ത് ചൂട് ഉയരുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയേക്കാമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഷര്‍ഖിയ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മദീനയ്ക്കും യാംബുവിനും ഇടയിലുള്ള ചില ഭാഗങ്ങളിലും പരമാവധി താപനില യഥാക്രമം 47,50 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ്, അല്‍ ഖസിം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. യുഎഇയിലും ചൂട് ഉയരുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ 48 ഡിഗ്രിയായിരുന്നു…

    Read More »
  • Kerala

    ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയുമാണ് ശസ്ത്രക്രിയ വൈകിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്ന് കൃത്യസമയത്ത് എത്തിയെങ്കിലും ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ഇന്ന് മരിച്ചു. ജീവന്‍ കൈയില്‍ പിടിച്ച് പോലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലര്‍ട്ട്…

    Read More »
  • Crime

    ആയുധവും സേനയും ഉണ്ടായിട്ടെന്തുകാര്യം! കണ്ണൂരെ സായുധപോലീസ് ബറ്റാലിയന്‍ ആസ്ഥാനത്തുനിന്ന് ചന്ദനമരം കടത്തി കള്ളന്മാര്‍

    ധര്‍മശാല(കണ്ണൂര്‍): സായുധ പോലീസ് സേനയുടെ ആസ്ഥാനത്തുകയറി കഴിവുതെളിയിച്ച് കള്ളന്മാര്‍. മാങ്ങാട്ടുപറമ്പിലെ സായുധ പോലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ വളപ്പില്‍നിന്ന് മുറിച്ചുകടത്തിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം. യന്ത്രവാള്‍ കൊണ്ട് ചന്ദനമരം പൂര്‍ണമായി മുറിച്ച് ചില്ലകള്‍പോലും സ്ഥലത്ത് ഉപേക്ഷിക്കാതെ വാഹനത്തില്‍ കടത്തിയതായാണ് കരുതുന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പരേഡ് ഗ്രൗണ്ടിനും കെ.എ.പി. ആസ്പത്രിക്കും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്തെ കെ.എ.പി. കോമ്പൗണ്ടിലെ ചന്ദനമരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മരത്തിന്റെ കുറ്റി മാത്രമേ ഇവിടെ അവശേഷിച്ചിട്ടുള്ളൂ. 24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പോലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പോലീസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തേയും പലതവണ കെ.എ.പി. ആസ്ഥാനത്തുനിന്ന് ചന്ദനമരം മോഷണം പോയിരുന്നെങ്കിലും പരാതിപ്പെടാതെ മൂടിവെച്ചതായും ആക്ഷേപമുണ്ട്. മരം മുറിച്ച സ്ഥലം ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയനിലയിലാണ്. കെ.എ.പി. നാലാം ബറ്റാലിയന്‍ അസി. കമാന്‍ഡന്റ് സജീഷ് ബാബു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

    Read More »
Back to top button
error: