NEWS

വെറും 50 പൈസ മുടക്കിയാൽ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സുമായി റെയില്‍വേ 

തിരുവനന്തപുരം : പലരും ഇന്ന് ഓണ്‍ലൈനായാണ് റയിൽവെ ടിക്കറ്റ് എടുക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സിനെ കുറിച്ച്‌ റെയില്‍വേ തന്നെ നമ്മെ ഓര്‍മിപ്പിക്കാറുണ്ട്. പക്ഷേ പലരും അത് പരിഗണിക്കാറില്ല. വെറും 50 പൈസ മുടക്കി 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സാണ് റെയില്‍വേ വാഗ്ദാനം ചെയ്യുന്നത്.

ട്രെയിന്‍ അപകടം വഴിയുണ്ടാകുന്ന മരണം, പൂര്‍ണമായ അംഗവൈകല്യം, ഭാഗികമായ അംഗവൈകല്യം, ആശുപത്രി ചെലവ് തുടങ്ങിയവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പരമാവധി ലഭിക്കുന്ന തുക 10 ലക്ഷമാണ്.

ട്രെയിന്‍ അപകടത്തില്‍പ്പെട്ടാല്‍ മരണമോ പൂര്‍ണമായ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപ ലഭിക്കും. ഭാഗികമായ അംഗവൈകല്യം സംഭവിച്ചാല്‍ 7.5 ലക്ഷം വരെയും ആശുപത്രി ചെലവുകള്‍ക്കായി 2 ലക്ഷം രൂപയും ലഭിക്കും. മൃതദേഹം കൊണ്ടു പോകുന്നതിനായി 10,000 രൂപയും ഇന്‍ഷുറന്‍സ് ലഭിക്കും.

യാത്രയ്ക്കിടെ ട്രെയിന്‍ പാതിയില്‍ റദ്ദാക്കിയാല്‍ റെയില്‍വെ ഒരുക്കുന്ന ബദല്‍ യാത്ര സൗകര്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാകും. തീവണ്ടി പാളം തെറ്റുക, കാലപം, മറ്റു യാത്രക്കാരുടെ ആക്രമണം തുടങ്ങിയവയിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ ഇന്‍ഷുറന്‍സ് നികത്തും.

 

 

 

 

എന്നാല്‍ വാതിൽക്കലും മറ്റും നിന്ന് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ (അപകടകരമാം വിധം യാത്ര) അപകടങ്ങൾക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.

Back to top button
error: