Month: June 2022
-
NEWS
മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി
മസ്‍കത്ത്: ഒമാനില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. മസ്‍കത്ത് വിലായത്തിലായിരുന്നു അപകടം. استجابت فرق الإنقاذ بإدارة الدفاع المدني والإسعاف بمحافظة #مسقط لحادث اصطدام قارب صيد قبالة شاطئ ولاية مسقط ،حيث تعاملت الفرق مع الحادث بالتعاون مع الصيادين ،وتقديم العناية الطبية الطارئة لثلاثة مواطنين ،ونقلهم إلى المستشفى لتلقي العلاج اللازم. pic.twitter.com/LeE5LoVEAR — الدفاع المدني والإسعاف – عُمان (@CDAA_OMAN) June 24, 2022 മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്താലായിരുന്നു രക്ഷാപ്രവര്‍ത്തനം എന്നും സിവില്‍ ഡിഫന്‍സ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. രക്ഷപ്പെടുത്തിയ മൂന്ന് പേര്‍ക്കും പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം ഇവരെ വിദഗ്ധ ചികിത്സക്കായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മൂവരും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യബന്ധനത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും കടലില്‍…
Read More » -
Careers
നേവല്‍ ഡോക്ക് യാര്‍ഡ്: 338 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ദില്ലി: നേവൽ ഡോക്ക് യാർഡ് 338 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 08, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ indiannavy.nic.in വഴി അപേക്ഷിക്കാം. തസ്തിക: അപ്രന്റിസ് ഒഴിവുകളുടെ എണ്ണം: 338 പേ സ്കെയിൽ: അപ്രന്റീസ്ഷിപ്പ് നിയമങ്ങൾ അനുസരിച്ച് ഒഴിവുകളുടെ എണ്ണം ഇലക്ട്രീഷ്യൻ: 49 ഇലക്ട്രോപ്ലേറ്റർ: 01 മറൈൻ എഞ്ചിൻ ഫിറ്റർ: 36 ഫൗണ്ടറി മാൻ: 02 പാറ്റേൺ മേക്കർ: 02 മെക്കാനിക്ക് ഡീസൽ: 39 ഇൻസ്ട്രുമെന്റ് മെക്കാനിക്ക്: 08 മെഷിനിസ്റ്റ്: 15 മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്: 15 പെയിന്റർ (ജനറൽ): 11 ഷീറ്റ് മെറ്റൽ വർക്കർ: 03 പൈപ്പ് ഫിറ്റർ: 22 മെക്കാനിക് : 08 ടെയിലർ (ജനറൽ): 04 വെൽഡർ (ഗ്യാസ് ആന്റ് ഇലക്ട്രിക്): 23 ഇലക്ട്രോണിക്സ് മെക്കാനിക്ക്: 28 ഷിപ്പ് റൈറ്റ് വുഡ്: 05 മേസൺ ബിൽഡിംഗ് കൺസ്ട്രക്ടർ: 08 I&CTSM: 03 ഷിപ്പ് റൈറ്റ് സ്റ്റീൽ: 20 റിഗ്ഗർ:…
Read More » -
Local
യുവ അഭിഭാഷക തൂങ്ങിമരിച്ചു, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്ടമി അജിത്ത് കുമാറാണ് (25) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഷ്ടമി വീടിനുള്ളിൽ തൂങ്ങിമരിച്ചതെന്നാണ് നിഗമനം. സംഭവസമയത്ത് അഷ്ടമി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ആറ് മണിക്ക് ശേഷം വീട്ടുകാരെത്തിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്. അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.അഷ്ടമിയുടെ ഫോൺ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. മരണം കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം. മരൂർ അഷ്ടമിയിൽ അജിത്ത് കുമാർ- റെന ദമ്പതികളുടെ മകളാണ് അഷ്ടമി.
Read More » -
Kerala
ബി.ജെ.പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
മലപ്പുറം: ബി.ജെ.പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂര്‍ ചമ്രവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കോട്ടക്കല്‍ മിംസില്‍ പ്രവേശിപ്പച്ചിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസിലെത്തിച്ചു. കരളിന് പരിക്കേറ്റിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ ഇതിന് മുന്നോടിയായുള്ള ചികിത്സയിലാണ് ഇപ്പോഴുള്ളതെന്ന് മിംസ് അധികൃതര്‍ പ്രതികരിച്ചു. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ ഇതിനുള്ള ചികിത്സയ്ക്ക് ശേഷമായിരിക്കും ശസ്ത്രക്രിയ. അതേസമയം, ശങ്കു ടി ദാസിനെ ഇടിച്ചത് അജ്ഞാത വാഹനമല്ലെന്ന് ബി.ജെ.പി. ഇടിച്ച ബൈക്കില്‍ ഉള്ള യുവാക്കള്‍ക്കും പരുക്കേറ്റു. നിസാര പരിക്കേറ്റ യുവാക്കള്‍ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അവര്‍ അറിയിച്ചത് അനുസരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയിലെ ബി ജെ…
Read More » -
Kerala
വി വേണു ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി; ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. വി വേണുവിന് ആഭ്യന്തര വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമനം നല്‍കി. ടിങ്കു ബിസ്വാളാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി. ആരോഗ്യ സെക്രട്ടറി ആയിരുന്ന രാജന്‍ ഖോബ്രഗഡെയെ ജല വിഭവ വകുപ്പിലേക്ക് മാറ്റി. ശര്‍മിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ പൂര്‍ണ്ണ ചുമതല നല്‍കി. എസ്സി – എസ്ടി സ്‌പെഷല്‍ സെക്രട്ടറിയായി എന്‍ പ്രശാന്തിനെ നിയമിച്ചു. ടികെ ജോസ് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനങ്ങളില്‍ മാറ്റം വന്നത്. നിലവില്‍ വി വേണു ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. ഇദ്ദേഹത്തിന് വിജിലന്‍സിന്റെയും പരിസ്ഥിതി വകുപ്പിന്റെയും ചുമതലയുണ്ട്. ഡോ എ ജയതിലക് എസ്സി എസ്ടി വകുപ്പ്, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാവും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഇഷിത റോയ്, നിലവില്‍ കൈകാര്യം ചെയ്യുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ചുമതലയും വഹിക്കണം. ഡോ രാജന്‍ ഖോബ്രഗഡെയ്ക്ക് കാര്‍ഷിക വകുപ്പിന്റെയും തീരദേശ ഷിപ്പിങ് ആന്റ് ഇന്‍ലാന്റ്…
Read More » -
Kerala
അതിജീവനത്തിന്റെ കരുത്തുമായി ജുമൈല; മലപ്പുറത്തെ ഹെവി ലൈസന്‍സുള്ള ആദ്യ യുവതി
മലപ്പുറം: ഹെവി ലൈസന്‍സുള്ള മലപ്പുറം ജില്ലയിലെ ആദ്യ വനിതയായതിന്റെ സന്തോഷത്തിലാണ് മാറാക്കര മരുതന്‍ചിറയിലെ ഓണത്തുകാട്ടില്‍ ഹാരിസിന്റെ ഭാര്യ ജുമൈല. അതിജീവനത്തിന്റെ കരുത്തുണ്ട് വളയം പിടിക്കുന്ന 39 കാരിയായ ജുമൈലയുടെ കൈകള്‍ക്ക്. കുട്ടിക്കാലത്ത് ചിറകു മുളച്ച സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമാണിതെന്ന് ജുമൈല പറയുന്നു. കുട്ടിയായിരിക്കേ സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ വണ്ടിയോടിക്കുന്നത് കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. ഡ്രൈവര്‍ വളരെ ലാഗവത്തോടെ ഗിയര്‍ മാറ്റലും, ക്ലച്ചും ബ്രേക്കും ആക്‌സിലറേറ്റര്‍ മാറ്റുന്നതുമെല്ലാം അന്താളിച്ച് നോക്കി നിന്നിട്ടുണ്ട്. അന്ന് മനസ്സില്‍ കയറി കൂടിയതാണ് വളയം പിടിക്കാനുള്ള മോഹം. പിന്നീട് കല്ല്യാണ ശേഷം ഭര്‍ത്താവിന്റെ പിന്തുണയോടു കൂടി 2009ല്‍ ഫോര്‍ വീലര്‍ ലൈസന്‍സ് നേടി. മാറാക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വൊളന്റിയറായി ജോലി തുടങ്ങിയതോടെ വാഹനത്തില്‍ ഡ്രൈവര്‍ ഇല്ലാത്ത സമയങ്ങളില്‍ അതിന്റെ ഡ്രൈവറായി മാറുകയും ചെയ്തു. ഡലീഷ്യ എന്ന യുവതി ടാങ്കര്‍ ലോറി ഓടിക്കുന്നതു സമൂഹമാധ്യമം വഴി അറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് ഹെവി ലൈസന്‍സ് സ്വന്തമാക്കണമെന്ന മോഹം. ചങ്കുവെട്ടിയിലെ ഡ്രൈവിങ്…
Read More » -
Kerala
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു; പ്രഖ്യാപനം നാളെ ഉച്ചയ്ക്ക്: ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നാളെ ഉയരും. 5 മുതല്‍ 10 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാട് പറഞ്ഞു. യൂണിറ്റിന് 15 – 50 പൈസ വര്‍ധിപ്പിക്കാനാണ് ആലോചന. ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടായേക്കും. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മിഷന്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കുക. ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാകുമിത്. കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന കൂടുതല്‍ എന്ന രീതിയിലാണ് പുതുക്കിയ നിരക്കുകള്‍. കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92…
Read More » -
Kerala
പഠനസമയത്ത് കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: പഠനസമയത്ത് കുട്ടികളെ മറ്റൊരു പരിപാടിയിലും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ ലൈബ്രറികളിലേക്ക് 10 കോടി രൂപയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്തെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. തളിര് സ്‌കോളര്‍ഷിപ്പ് 2022-23ന്റെ രജിസ്ട്രേഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി.രാധാകൃഷ്ണന്‍, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്.പ്രേംകുമാര്‍, ഡി.ഇ.ഒ. ആര്‍.എസ്.സുരേഷ്ബാബു, പ്രിന്‍സിപ്പല്‍ എ.വിന്‍സെന്റ്, അഡീഷണല്‍ എച്ച്.എം. വി.രാജേഷ് ബാബു, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഇ.ആര്‍.ഫാമില തുടങ്ങിയവര്‍ പങ്കെടുത്തു.
Read More » -
Kerala
അഗ്നിപഥ്: കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരം 27ന്
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം ജൂണ്‍ 27ന് സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സത്യാഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. സൈന്യത്തിന്‍റെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും. രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തില്‍ കടന്ന് കയറാനുള്ള സംഘപരിവാര്‍ നീക്കമാണ് അഗ്നിപഫ് പദ്ധതിയെന്നും കെപിസിസി ആരോപിച്ചു.
Read More »
