സംസ്ഥാന ഭാഗ്യക്കുറി അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം പെയിന്റ്ംഗ് തൊഴിലാളിക്ക്. എടത്തല നൊച്ചിമ കുടിയിരിക്കൽ കൃഷ്ണകുമാറിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ബുധനാഴ്ചയായിരുന്നു അക്ഷയയുടെ നറുക്കെടുപ്പ്.
ആലുവ കൊടവത്ത് കോംപ്ലക്സിലെ എം.എസ്.എ ലോട്ടറി ഏജൻസിയിൽ നിന്നും വടക്കുംപുറം വി.കെ. സുനിൽ മുഖേനവിറ്റ എ.ടി 635622 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സ്ഥിരമായി ലോട്ടറിയെടുക്കുന്ന കൃഷ്ണകുമാറിന് മുമ്പും ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് ശാഖയിൽ കൈമാറി. വാടകവീട്ടിൽ കഴിയുന്ന കൃഷ്ണകുമാറിന്റെ സ്വന്തം കിടപ്പാടമെന്ന സ്വപ്നം ഇതോടെ സഫലമാകും. ഭാര്യ: അഞ്ജലീദേവി. മകൻ: യദുകൃഷ്ണ.