NEWS

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്എഫ്ഐ യുടെ പ്രതിഷേധത്തിനു ശേഷം ഡിസിസി പ്രസിഡന്റിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കോണ്‍ഗ്രസ് ഗൂഡാലോചന:അഡ്വ.കെ എസ് അരുണ്‍ കുമാർ

കൽപ്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അലങ്കോലമാക്കിയതിന് പിന്നിൽ കോണ്‍ഗ്രസ് ആണെന്ന് ആരോപണം.സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ എസ് അരുണ്‍ കുമാറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി കസേരയില്‍ ഒരു വാഴ ചാരിവെക്കുകയായിരുന്നുവെന്ന് അരുണ്‍ പറയുന്നു. മാധ്യമങ്ങളില്‍ ആദ്യം സംപ്രേഷണം ചെയ്ത വീഡിയോയില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി കാണുന്നില്ല. പിന്നെ എങ്ങനെയാണ് വയനാട് എംപിയുടെ ഓഫീസ് അലങ്കോലമായതെന്നും ഇതെല്ലാം ആരുടെയൊക്കെ തിരക്കഥയും സംഭാഷണവുമാണെന്നും അരുണ്‍കുമാര്‍ ചോദിക്കുന്നു.

ഓഫീസില്‍ എസ്‌എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധത്തിന് ശേഷം ഡിസിസി പ്രസിഡണ്ടിന്റ കാര്‍മ്മികത്വത്തില്‍ നടന്ന കോണ്‍ഗ്രസ്-മാധ്യമ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും അരുണ്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

ഈ വീഡിയോ ഇന്നലെ വയനാട് MP യുടെ ഓഫീസിലേക്ക് SFI പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി ഓഫീസില്‍ പ്രവേശിച്ച്‌ പ്രധാന കസേരയില്‍ ഒരു വാഴ ചാരിവെച്ച ഉടനെ മാതൃഭൂമി സംപ്രേക്ഷണം ചെയ്തതാണ്. അതായത് ഈ വിഡിയോ, സംഭവ ശേഷമുള്ള ഓഫീസിന്റെ യഥാര്‍ത്ഥ അവസ്ഥയാണ് ചിത്രികരിച്ചിരിക്കുന്നത്.

* മഹാത്മ ഗാന്ധിയുടെ ഫോട്ടോ താഴെ വീണിട്ടില്ല.

*മഹാത്മ ഗാന്ധിയുടെ ഫോട്ടോ ഉടഞ്ഞിട്ടില്ല.

* ഭിത്തിയിലുള്ള മറ്റു നേതാക്കന്മാരുടെ ഫോട്ടോക്കും ഒന്നും സംഭവിച്ചിട്ടില്ല.

* ഓഫീസിലെ കസേരകള്‍ക്ക് ഒരു സ്ഥാനമാറ്റം പോലും സംഭവിച്ചിട്ടില്ല.

* ഓഫീസ് ഫയലുകള്‍ ഒന്നും തന്നെ താഴെ വീണിട്ടില്ല.

* ഓഫീസില്‍ നാശനഷ്ടം ഉണ്ടാക്കിയതായി പിന്നീട് അവിടെ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി ഈ Live വാര്‍ത്ത പ്രക്ഷേപണം ചെയ്ത മാതൃഭൂമി പറയുന്നു.

* എന്നാല്‍ Live ചെയ്ത വീഡിയോയില്‍ ഓഫിസിലെ ഒരു നാശനഷ്ടവും കാണാന്‍ കഴിയുന്നില്ല .

* DCC പ്രസിഡണ്ട് അടക്കം സ്ഥലത്തുണ്ടായിന്നുവെന്ന് മാതൃഭൂമി ന്യൂസ് പറയുന്നു.

* SFI യുടെ പ്രതിഷേധം അവസാനിച്ച ശേഷം ഓഫീസ് ഷട്ടര്‍ താഴ്ത്തിയിരിക്കുകയായിരുന്നുവെന്ന് മാതൃഭൂമി ന്യൂസ് പറയുന്നു.

കോണ്‍ഗ്രസ് നേതാക്കളും SFI പ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു എന്നും മാതൃഭൂമി ന്യൂസ് പറയുന്നു.

* MP ഓഫീസിലെ ജീവനക്കാരും SFI പ്രവര്‍ത്തകരും തമ്മില്‍ കായിക ആക്രമണം എന്നും നടന്നില്ല മാതൃഭൂമി ന്യൂസ് പറയുന്നു.

പിന്നെ എങ്ങനെയാണ് വയനാട് MP യുടെ ഓഫീസ് അലങ്കോലമായത്?

ആരുടെയൊക്കെയാണ് കഥ?

തിരക്കഥ?

സംവിധാനം?

-അരുൺ കുമാറിന്റെ കുറിപ്പ് ഇങ്ങനെ നീളുന്നു.

 

 

എസ്എഫ്ഐയുടെ പ്രതിഷേധത്തിനു ശേഷം ഡിസിസി പ്രസിഡന്റിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കോണ്‍ഗ്രസ് – മാധ്യമ ഗൂഡാലോചന പുറത്തു കൊണ്ടുവരണം എന്നും അരുൺകുമാർ ആവശ്യപ്പെട്ടു.

Back to top button
error: