NEWS

ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ, എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക

പ്രായമായവരും ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രയാസമാണ് ഉറക്കകുറവ്. ഇതുമൂലം ജോലികളിലും മറ്റു ദിന ചര്യകളിലും ശ്രദ്ധിക്കാന്‍  കഴിയാതെ വരികയും അലസതയും ക്ഷീണവും അനുഭവപ്പെടുക മൂലം മാനസിക പ്രയാസത്തിലകപ്പെടുന്നു.പ്രശ്നം മൂര്‍ച്ചിക്കാനും.നിലനില്‍ക്കാനുമാണ് ഇത് കാരണമാവുക.

പകല്‍ കൂടുതല്‍ ഉറങ്ങിയാല്‍ രാത്രിഉറക്കകുറവുണ്ടാകും.ഉറക്കകുറവുള്ളവര്‍ പകല്‍ ഒരു നിലക്കും ഉറങ്ങാതെ നോക്കണം. വൈകുന്നേരം എന്തെങ്കിലും ശാരീരികാദ്ധ്വാനമുള്ള തൊഴിലിലോ വ്യായാമത്തിലോ ഏര്‍പ്പെടണം.പ്രഷര്‍ കൂടുതലായവരിലും ഉറക്കകുറവ് കാണാറുണ്ട്. അതുകൊണ്ട് പ്രഷര്‍ ചെക്ക് ചെയ്യുന്നത് നല്ലതാണ്. മനസംഘര്‍ഷമുണ്ടാക്കുന്ന ചിന്തകള്‍ക്ക് അവധി നല്കുക.അവ ഉറക്കം കളയും.വ്യായാമം. ധ്യാനം എന്നിവയിക്കാര്യത്തില്‍ സഹായിക്കും.

 

Signature-ad

എണ്ണ തലയില്‍  തേച്ച് ചെറുചൂടുവെള്ളത്തില്‍ കുളിക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും  പെട്ടന്ന് ദഹിക്കുന്ന തരത്തിലുള്ള ലഘു ഭക്ഷണം കഴിക്കുക.എന്തെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം മനസ്സിനെ അലട്ടുന്നുണ്ടെങ്കിൽ അത് നാളേക്ക് മാറ്റുക.പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല.

 

ഇതാ നല്ല ഉറക്കത്തിന് ചില വഴികൾ

കിടക്കുന്നതിന് മുൻപ് ഒരു ഗ്ളാസ് പാല് ചൂടോടെ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

ഇരട്ടിമധു അരടീസ്പൂണ്‍ പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കാം.

കരിംജീരകം പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കാം

ഒരു ജാതിക്കയരച്ച് തേനിലോ പാലി ലോ ചേര്‍ത്ത് കഴിക്കാം

അര ടീസ്പൂണ്‍ അമല്‍പൊരി വേര് തേനില്‍ ചാലിച്ച് കഴിക്കാം.

അമുക്കുരം.പൊടിച്ച് തേനും.നെയ്യും.ചേര്‍ത്ത് കഴിക്കുക. ഉറക്കം.ക്രമമായി തുടങ്ങിയാല്‍ മരുന്നുകള്‍.നിറുത്തുക.

റക്കക്കുറവ് ശരീരികമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.അത് പിന്നീട് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയും ചെയ്യും.

നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, പൊണ്ണത്തടി, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ചില ഭക്ഷണങ്ങള്‍ മനസ്സ് ശാന്തമാക്കുന്നതിനും ഉറക്കത്തിന്റെ ഗുണമേന്മവര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നുമെന്ന് വിദഗ്ധര്‍ പറയുന്നു. രുചി വര്‍ദ്ധന വരുത്തിയ ബദാമുകള്‍ എല്ലാര്‍ക്കും ഇഷ്ടമാണ്. ഉറക്കത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാകാനായി സഹായിക്കുന്ന ഒന്നാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് നിങ്ങളുടെ സുഖനിദ്രയ്ക്ക് വളരെ നല്ലതാണ്.

ഉറക്കം വരുത്താന്‍ മാത്രമല്ല ഏറെ നേരം ഉറങ്ങാനും ചെറിപ്പഴം സഹായിക്കും. അതിനാല്‍ ഉറക്കത്തിന് മുമ്ബ് ചെറിപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്.ഉറങ്ങുന്നതിന് മുമ്ബ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്.

അതിന്‍റെ കാരണം മറ്റൊന്നുമല്ല, പാല്‍ കുടിച്ചാല്‍ പെട്ടെന്ന് ഉറക്കം വരും എന്നതുകൊണ്ടുതന്നെയാണ്. ഉറക്കത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

 

 

പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‍നീഷ്യം ഉറക്കത്തിനാവശ്യമായ ഹോര്‍‌മോണുകളെ ഉണ്ടാക്കുന്നു. കാര്‍ബോഹൈഡ്രെറ്റില്‍ നിന്നുമാണ് 90 ശതമാനം കലോറിയും ഇവയ്ക്ക് ലഭിക്കുന്നത്. അതിനാല്‍ രാത്രി ഇവ കഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തിന് സഹായിക്കും.

Back to top button
error: