Month: June 2022
-
India
ഗുജറാത്ത് സന്ദര്‍ശനം: സതീശന്‍െ്‌റ ആരോപണം അസംബന്ധമെന്ന് യെച്ചൂരി
ദില്ലി: ഗുജറാത്ത് കലാപം സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍െ്‌റ പ്രസ്താവനയ്‌ക്കെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ഗുജറാത്ത് കലാപ സമയത്ത് മോദിയെ പേടിച്ച് മുങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം അസംബന്ധമാണെന്ന് യച്ചൂരി പ്രതികരിച്ചു. ഗുജറാത്ത് കലാപ സമയത്ത് താന്‍ മോദിയെ പേടിച്ച് മുങ്ങിയെന്നത് കെട്ടുകഥയാണ്. ദില്ലിയില്‍ അന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും യെച്ചൂരി പറഞ്ഞു. ഗുജറാത്ത് കലാപത്തിന് പിന്നാലെ ഇഹ്‌സാന്‍ ജഫ്രിയുടെ വിധവയെ സോണിയ ഗാന്ധി സന്ദര്‍ശിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു യെച്ചൂരിക്ക് എതിരായ വി ഡി സതീശന്റെ വിമര്‍ശനം. മോദിയെ പേടിച്ച് നേതാക്കള്‍ മുങ്ങിയെന്നാണ് ടീസ്ത വെളിപ്പെടുത്തിയതെന്നായിരുന്നു സതീശന്‍ വിശദീകരിച്ചത്. ശബാന ആസ്മി, രാജ് ബബര്‍, യെച്ചൂരി എന്നിവരെ പൗരാവകാശ പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദ് ഗുജറാത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇവരെ വിളിച്ച് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചതോടെ ഇവര്‍…
Read More » -
Kerala
ബഫര്‍ സോണിലെ സുപ്രീം കോടതി വിധി സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയത്; സ്വന്തം മന്ത്രിസഭയുടെ തീരുമാനത്തിന് എതിരെയാണ് സി.പി.എം ഹര്‍ത്താല്‍ നടത്തിയത്: വി.ഡി. സതീശൻ
തിരുവനന്തപുരം: ബഫര്‍ സോണിലെ സുപ്രീം കോടതി വിധി സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുപ്രീം കോടതി വിധി കേരളത്തിലെ ഇരുപതോളം പട്ടണങ്ങളെയും ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയും രണ്ടര ലക്ഷം ഏക്കര്‍ കൃഷിയിടത്തെയും ഗൗരവമായി ബാധിക്കും. ജനജീവിതത്തെയും അവരുടെ ഉപജീവനമാര്‍ഗങ്ങളെയും അവിടുത്തെ നിര്‍മ്മിതികളെയും പ്രതിസന്ധിയിലാക്കും. സുപ്രീം കോടതി വിധിയില്‍ സംസ്ഥാനങ്ങള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. സംസ്ഥാനത്തെ വനം സംരക്ഷിച്ചും കൃഷിയിടങ്ങളെയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെയും ഒഴിവാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. അതിന് ആവശ്യമായ എല്ലാ പിന്തുണയും പ്രതിപക്ഷം വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2011-ലെ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് പത്ത് കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കാനുള്ള തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. 2002 ലെ ബി.ജെ.പി സര്‍ക്കാരാണ് ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. നിങ്ങള്‍ക്ക് ബി.ജെ.പി എന്നു പറയുന്നതിനേക്കാള്‍ എളുപ്പമാണ് യു.പി.എ എന്നു പറയാന്‍. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പത്ത്…
Read More » -
Breaking News
മഹാരാഷ്ട്ര ക്ലൈമാക്‌സില്‍ വമ്പന്‍ ട്വിസ്റ്റ്: ഷിന്‍ഡെ മുഖ്യമന്ത്രി, ഫഡ്‌നാവിസ് മന്ത്രിസഭയിലേക്കില്ല; സത്യപ്രതജ്ഞ ഇന്ന് ഏഴിന്
മുംബൈ: ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും വമ്പന്‍ ട്വിസ്റ്റ്. പ്രതിപക്ഷനേതാവും ബി.ജെ.പി. എം.എല്‍.എയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നു കരുതിയിടത്തുനിന്ന് കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. വിമത ശിവസേനാ നേതാവ് ഏക്‌നാഫ് ഷിന്‍ഡെയാകും പുതിയ മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് ഏഴിന് ഷിന്‍ഡെ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും എന്നാണ് ഒടുവില്‍കിട്ടുന്ന റിപ്പോര്‍ട്ട്. ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതനീക്കമാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിന്‍ഡേയ്‌ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫഡ്‌നാവിസ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിന്‍ഡേയുടെ സര്‍ക്കാരാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രഖ്യാപനം. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ഷിന്‍ഡേയും ഫഡ്‌നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെന്ന് ഏകനാഥ് ഷിന്‍ഡേ പ്രതികരിച്ചു. രാത്രി 7 ന്…
Read More » -
VIDEO
വെട്ടിക്കുറക്കുമോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും?വീഡിയോ
വെട്ടിക്കുറക്കുമോ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും?വരുമാനത്തിന്റെ 75 ശതമാനവും ശമ്പളത്തിനും പെൻഷനും! https://youtu.be/tfC-XTQWXNg
Read More » -
India
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി , ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും , ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാത്രി ഏഴിന് ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്. ദേവേന്ദ്ര ഫഡ്നാവിനും ഏകനാഥ് ഷിൻഡെയും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ടിരുന്നു. ഷിൻഡെ മുംബൈയിൽ ദേവേന്ദ്ര ഫഡ്നാവിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇരുവരും രാജ്ഭവനിലെത്തിയത്. ഇതോടെ മഹാരാഷ്ട്രയിൽ ഏതാനും ദിവസങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് തിരശീല വീഴുകയാണ്. ശിവസേന സർക്കാരിൽനിന്ന് ഇടഞ്ഞ് വിമതപക്ഷത്ത് എത്തിയ ഏകനാഥ് ഷിൻഡെയും പ്രതിപക്ഷമായിരുന്ന ബിജെപിയും ചേർന്നാണ് പുതിയ സർക്കാർ രൂപീകരിച്ചത്. ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ച് മണിക്കൂറുകൾക്കകമാണ് ബിജെപി സർക്കാർ അധികാരത്തിലെത്തുന്നതെന്നും ശ്രദ്ധേയമാണ്. അതേസമയം ദേവേന്ദ്ര ഫഡ്നാവിനും ഏകനാഥ് ഷിൻഡെയും മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മറ്റ് മന്ത്രിമാരെ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും നേതാക്കൾ അറിയിച്ചു.
Read More » -
Kerala
അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ ഒന്നരപ്പതിറ്റാണ്ടായി വേട്ടയാടപ്പെടുന്ന സ്ത്രീ, തളര്‍ത്താമെന്നു വ്യാമോഹിക്കുന്നവര്‍ തളരും… നമുക്ക് കാണാം; വീണയ്ക്ക് പിന്തുണയുമായി മേയര്‍ ആര്യ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െ്‌റ മകള്‍ വീണയ്‌ക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ വീണയെ പിന്തുണച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. വീണ എന്ന സംരംഭക പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീയാണെന്നും ഒന്നര പതിറ്റാണ്ടായി അവര്‍ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുന്നെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആര്യ ആരോപിച്ചു. ഇന്നോളം ഉന്നയിക്കപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തില്‍ അവര്‍ക്കെതിരെ ഒരു പെറ്റികേസുപോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് വീണയ്‌ക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. അവരെ തളര്‍ത്താമെന്ന് വ്യാമോഹിക്കുന്നവര്‍ തളര്‍ന്നു പോകുകയേ ഉള്ളുവെന്നും ഇതൊന്നും കൊണ്ട് വീണ വിജയനെന്ന സ്ത്രീയെ തകര്‍ക്കാമെന്നോ തളര്‍ത്താമെന്നോ വ്യാമോഹിക്കുന്നവര്‍ തളര്‍ന്ന് പോവുകയേ ഉള്ളു. കാണാന്‍ പോകുന്ന പൂരം പറഞ്ഞ് നടക്കണ്ടല്ലോ. നമുക്ക് കാണാം…എന്നും ആര്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വീണയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് ആര്യയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ്. കേരളത്തില്‍ നടന്നിട്ടുള്ള വിവാദങ്ങളില്‍…
Read More » -
LIFE
കലാഭവൻ ഷാജോൺ ഇനി ഡി വൈ എസ് പി മാണി ഡേവിസ്,പ്രൈസ് ഓഫ് പോലീസ് തിരുവനന്തപുരത്ത് തുടങ്ങി
കലാഭവൻ ഷാജോൺ ഡി വൈ എസ് പി മാണി ഡേവിസാകുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള പ്രൈസ് ഓഫ് പോലീസ് സഞ്ചരിക്കുന്നത്. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ് ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , കോട്ടയം രമേഷ് , മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – എ ബി…
Read More » -
LIFE
പുതിയ സിനിമയുമായി രഞ്ജിത്ത് ശങ്കർ
“ഫോർ ഇയേഴ്സ് “. ഗായത്രിയുടെയും വിശാലും, അവരുടെ കോളേജ് സൂര്യോദയങ്ങൾ, കാന്റീനിലെ അസ്തമയങ്ങൾ, ഹോസ്റ്റൽ അർദ്ധരാത്രികൾ എന്നിവയെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ശങ്കർ ശർമ്മ നിർവ്വഹിക്കുന്നു.ശബ്ദമിശ്രണം-തപസ് നായിക്, പരസ്യകല-ഏന്റെണി സ്റ്റീഫൻ. അഭിനേതാക്കളുടെയും മറ്റു അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ ഉണ്ടാകും. പി ആർ ഒ-എ എസ് ദിനേശ്.
Read More » -
Local
ബി.എസ്.സി വിദ്യാര്‍ഥി തൂങ്ങിമരിച്ചു, ഗുരുവായൂർ സ്വദേശിയായ 21 കാരൻ കാസര്‍കോടാണ് ജീവനൊടുക്കിയത്
കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ പള്ളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൃശൂര്‍ ഗുരുവായൂരിലെ എം. മനോജ്കുമാറിന്റെയും ദീപയുടെയും മകന്‍ എം.എം ജിഷ്ണുകുമാര്‍(21) ആണ് ജീവനൊടുക്കിയത്. മനോജ്കുമാര്‍ മരപ്പണിക്കാരനാണ്. ചട്ടഞ്ചാല്‍ മാഹിനാബാദിലെ എം.ഐ.സി രണ്ടാംവര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയായിരുന്നു ജിഷ്ണുകുമാര്‍. ഇന്നലെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Read More »