Month: June 2022
-
NEWS
മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്തി; ലീഗ് നേതാവിന്റെ മകൻ അറസ്റ്റിൽ
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 1.163 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണവുമായി മുസ്ലിം ലീഗ് നേതാവിന്റെ മകന് പിടിയില്‍. ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറിയും എസ്വൈഎസ് ജില്ലാ നേതാവുമായ എ.ബി.ഷാഫിയുടെ മകന് അബ്ദുള്‍ സല്‍മാനാണ് അറസ്റ്റിലായത്. ദുബായില്‍നിന്ന് തന്റെ മുത്തശിക്കൊപ്പം നാട്ടിലേക്കു വരികയായിരുന്ന സല്മാന് സ്വര്‍ണം കാപ്സ്യൂള്‍ മാതൃകയിലാക്കി മലദ്വാരത്തില്‍ വച്ചാണ് കടത്തിയത്. വിപണിയില്‍ 60.24 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
Read More » -
NEWS
കണ്ണൂര്‍ ഇരിട്ടിയിൽ ഭൂമിയില്‍ വിള്ളൽ കണ്ടെത്തി
കണ്ണൂര്‍: ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ആളുകളെ ഞെട്ടിച്ച് ഭൂമിയില്‍ വിള്ളല്‍. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. ജബ്ബാര്‍ക്കടവ് എരുമത്തടത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള ഭൂമിയിലാണ് വിള്ളല്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇരിട്ടി പൊലീസും ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി10 മീറ്ററോളം നീളത്തില്‍ രണ്ട് ഭാഗങ്ങളിലായാണ് വിള്ളല്‍ രൂപപ്പെട്ടത്.മുൻപ് ഈ സ്ഥലം താഴ്ന്ന പ്രദേശമായിരുന്നു.ഇവിടെ മണ്ണിട്ട് ഉയര്‍ത്തുകയായിരുന്നു.മഴ പെയ്തപ്പോള്‍ മണ്ണില്‍ വെള്ളമിറങ്ങി വിള്ളല്‍ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
NEWS
ഖത്തർ ലോകകപ്പ് ടിക്കറ്റുകൾ വാങ്ങാൻ അവസാന അവസരം, തീയതി പ്രഖ്യാപിച്ചു
ദോഹ:ഖത്തർ ഫിഫ ലോകകപ്പ് 2022ന്റെ ശേഷിക്കുന്ന ടിക്കറ്റുകൾ അടുത്ത ആഴ്ച വീണ്ടും വിൽപ്പനയ്‌ക്കെത്തും.ഈ ലോകകപ്പിൽ പങ്കെടുക്കാനുള്ള ആരാധകരുടെ അവസാന അവസരമാണിത്. FIFA.com/tickets വഴി ജൂലൈ 5 ചൊവ്വാഴ്ച 11:00 CET/ ദോഹ സമയം ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും. മൊത്തം 1.8 ദശലക്ഷം ടൂർണമെന്റ് ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു.ടിക്കറ്റിന് ഉയർന്ന ഡിമാൻഡുള്ള സാഹചര്യത്തിൽ, ക്യൂ മാനേജ്മെന്റ് സിസ്റ്റത്തിലാണ് ടിക്കറ്റുകൾ നൽകുക. ഓഗസ്റ്റ് 16ന് 11:00 CET/ദോഹ സമയം ഉച്ചയ്ക്ക് 12ന് വിൽപ്പന അവസാനിക്കും.
Read More » -
NEWS
ലോകകപ്പ്: 12,000 വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഖത്തർ
ദോഹ: 2022 ഫുട്‌ബോൾ ലോകകപ്പിനായി ഖത്തറിലെ അപ്പാർട്ട്‌മെന്റുകളിലും വീടുകളിലുമായി 65,000 മുറികൾ സജ്ജീകരിക്കുന്നതിനായി ബിഗ് ഹോട്ടൽ ഓപ്പറേറ്റർ 12,000 താൽക്കാലിക വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു.വീട്ടുജോലിക്കാർ, ഫ്രണ്ട് ഡെസ്ക് ജീവനക്കാർ, സൂപ്പർവൈസർ,കേറ്ററിംഗ്, ലോജിസ്റ്റിക്സ് വിദഗ്ധർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടൽ ഓപ്പറേറ്ററായ അക്കോറിനെ ഖത്തർ നിയമിച്ചിട്ടുണ്ട്.വീടുകളിലും അപ്പാർട്ടുമെന്റുകളിലും ഹോട്ടൽ ശൈലിയിലുള്ള മുറികൾ പ്രവർത്തിപ്പിക്കുക എന്നതാണ് അക്കോറിന്റെ ചുമതല. “65,000 മുറികൾ 600 ഹോട്ടലുകൾ തുറക്കുന്നതിന് തുല്യമാണ്.അതിനാൽ അത് സേവിക്കാൻ മതിയായ ആളുകളെ നിയമിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അകോർ ചെയർമാനും സിഇഒയുമായ സെബാസ്റ്റ്യൻ ബാസിൻ പറഞ്ഞു.
Read More » -
India
പിഎസ്എല്‍വി-സി53 ദൗത്യം വിജയം
ശ്രീഹരിക്കോട്ട: സിംഗപ്പൂരില്‍നിന്നുള്ള മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ സി53(പി.എസ്.എല്‍.വി.) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് പിഎസ്എല്‍വി-സി53 ദൗത്യം വിക്ഷേപിച്ചത്. ബഹിരാകാശ വകുപ്പിന്റെ കോര്‍പ്പറേറ്റ് വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് PSLV-C53. ഭൂമധ്യരേഖയില്‍ നിന്ന് 570 കിലോമീറ്റര്‍ ഉയരത്തില്‍ വിന്യസിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്. നാല് ഘട്ടങ്ങളുള്ള പിഎസ്എല്‍വി ദൗത്യത്തിന് 228.433 ടണ്‍ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എല്‍വി ദൌത്യം ഭ്രമണപഥത്തില്‍ എത്തിച്ചത്. DS-EO, NeuSAR (രണ്ടും സിംഗപ്പൂരില്‍ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിര്‍മ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ (NTU) 2.8 കിലോഗ്രാം സ്‌കൂബ്-1 എന്നിവയാണ് ഈ ഉപഗ്രഹങ്ങള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് എഎസ്ആര്‍ഒ ബ്രസീലിന്റെ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്. PSLVയുടെ…
Read More » -
LIFE
ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹസിക്കപ്പെട്ടു; അമ്മയെപ്പോലെ സൗന്ദര്യമില്ല, ആകര്‍ഷണമില്ല തുടങ്ങിയ കമന്റുകള്‍ ഏറെ വേദനിപ്പിച്ചു: താന്‍ ബോഡി ഷെയിമിങ്ങിന്‍െ്‌റ ഇരയെന്ന് ഖുശ്ബുവിന്‍െ്‌റ മകള്‍
ചെന്നൈ: ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ കുട്ടിക്കാലം മുതല്‍ പരിഹസിക്കപ്പെടുന്നതായി നടി ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മകള്‍ അനന്തിതയുടെ വെളിപ്പെടുത്തല്‍. താന്‍ ബോഡി ഷെയിമിങ്ങിന്‍െ്‌റ ഇരയെന്നും അനന്തിത പറഞ്ഞു. താരകുടുംബമായത് കൊണ്ടുതന്നെ എല്ലായ്പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശ വശവും അനുഭവിച്ചിട്ടുണ്ടെന്നും ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനന്തിത വെളിപ്പെടുത്തി. ‘സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ സജീവമായിരുന്നു. വളരെ പോസിറ്റീവോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹാസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ കമന്റുകള്‍ എന്നെ വളരെ വേദനിപ്പിച്ചു’, എന്ന് അനന്തിത പറയുന്നു. താനിപ്പോള്‍ ശരീരഭാരം കുറച്ചുവെന്നും താരപുത്രി പറയുന്നു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ലക്ഷ്യത്തിലെത്തിയതെന്നും എന്നിലെ മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവര്‍ ഉണ്ടെന്നും അനന്തിത പറയുന്നു. വര്‍ഷങ്ങളായി ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍…
Read More » -
Kerala
ശിക്ഷിച്ചത് വേണ്ടത്ര തെളിവില്ലാതെയെന്ന്; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍
കൊച്ചി: സെഷന്‍സ് കോടതി വിധിക്കെതിരേ അപ്പീലുമായി കൊല്ലത്തെ വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍. വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നാണ് കിരണിന്റെ വാദം. വിസ്മയയുടെ മരണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ച കിരണ്‍കുമാര്‍ നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി. സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനികൂടിയായ വിസ്മയ ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ മേയ് 24-നാണ് കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ…
Read More » -
Kerala
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട, ഇസ്തിരിപ്പെട്ടിയിൽ ഒളിപ്പിച്ച് കടത്തിയ1749.8 ഗ്രാം സ്വര്‍ണവുമായി വണ്ടൂര്‍ സ്വദേശി പിടിയിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്തിയ 1749.8 ഗ്രാം സ്വര്‍ണമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദി(39)ല്‍ നിന്ന് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ അബുദാബിയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് മുസാഫിര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്യുകയായിരുന്നു. തേപ്പുപെട്ടിയുടെ അസാധാരണ ഭാരത്തില്‍ സംശയംതോന്നി പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടത്. തുടര്‍ന്ന് മുസാഫിറിനെ അറസ്റ്റുചെയ്തു. ഇയാള്‍ സ്ഥിരമായി സ്വര്‍ണം കടത്തുന്ന ആളാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ബാഗേജില്‍ ചില സംശയങ്ങള്‍ തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് മുസാഫിറിനെ തടഞ്ഞുവച്ച് പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ബാഗിനുള്ളില്‍ നാലുകിലോയോളം ഭാരമുള്ള തേപ്പുപെട്ടി കണ്ടെത്തിയത്. സുഹൃത്തിന് നല്‍കാനാണ് ഇത് കൊണ്ടുവന്നതെന്നാണ് മുസാഫിര്‍ കസ്റ്റംസിനോട് പറഞ്ഞത്.
Read More » -
Crime
കടബാധ്യത: ലോണ്‍വച്ച പുരയിടത്തില്‍ വച്ച് ആസിഡ് കുടിച്ച് പോസ്റ്റ്മാന്‍ ആത്മഹത്യചെയ്തു
തിരുവനന്തപുരം: വിതുരയില്‍ കടബാധ്യതയെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആസിഡ് കുടിച്ച് ആത്മഹത്യചെയ്ത നിലയില്‍. വിതുര രേവതി ഹൗസില്‍ രാജേന്ദ്രന്‍ നായര്‍ (59) ആണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ നെടുമങ്ങാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ ആണ്. പാലോട് കാര്‍ഷിക വികസന ബാങ്കില്‍ നിന്നും രാജേന്ദ്രന്‍ നായര്‍ 6 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇത് മുതലും പലിശയും ചേര്‍ത്ത് നല്ല തുകയായി. രണ്ട് മാസം മുമ്പ് 50000 രൂപ ബാങ്കില്‍ അടച്ചതായാണ് വീട്ടുകാര്‍ പറയുന്നത്. മറ്റ് ആവശ്യങ്ങള്‍ക്ക് വസ്തു കരം തീര്‍ക്കാന്‍ കഴിയും എന്ന് അന്ന് ബാങ്കുകാര്‍ പറഞ്ഞിരുന്നതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇന്നലെ രാജേന്ദ്രന്‍ നായരുടെ ഭാര്യ തൊളിക്കോട് വില്ലേജ് ഓഫീസില്‍ കരം തീര്‍ക്കാന്‍ ചെന്നപ്പോള്‍ ബാങ്ക് അറ്റാച്ച് ചെയ്തിരിക്കുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ച് പറഞ്ഞു. ഇതറിഞ്ഞ രാജേന്ദ്രന്‍ നായര്‍ ഇന്നലെ രാത്രി 10 മണി ആയിട്ടും വീട്ടില്‍ എത്താത്തതിനാല്‍ വിതുര പോലീസില്‍ ബന്ധുക്കള്‍ ഇയാളെ കാണാനില്ലെന്നുകാട്ടി പരാതി നല്‍കി.…
Read More » -
Kerala
ഉമ്മന്‍ ചാണ്ടിയോട് സി.സി ടി.വി ദൃശ്യങ്ങള്‍ ചോദിച്ച പിണറായി ക്ലിഫ് ഹൗസിലെ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് നല്‍കണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രോട്ടോകോള്‍ പ്രകാരമുള്ള അനുവാദം വാങ്ങിയാണോ കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ കണ്ടത്? അനുവാദം വാങ്ങാതെയാണ് കണ്ടതെന്ന ആരോപണം വളരെ ഗുരുതരമാണ്. രാജ്ഭവനിലേക്ക് പോയ ഷാര്‍ജ ഭരണാധികാരി റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് പോയെന്ന ആരോപണവും സ്വകാര്യ ആവശ്യങ്ങള്‍ ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ ഉന്നയിച്ചെന്നതും അതീവ ഗൗരവ സ്വഭാവമുള്ളതാണ്. ഇതെല്ലാം ശരിയാണോയെന്ന് മുഖ്യമന്ത്രി തന്നെ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസിന്റെ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടി.വി ക്യാമറകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എം സെക്രട്ടറിയാണ് പിണറായി വിജയന്‍. ക്ലിഫ് ഹൗസിലെ സി.സി ടി.വി ക്യാമറകള്‍ പരിശോധിക്കണമെന്നാണ് സ്വപ്‌ന ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒരു കാലവും കണക്ക് ചോദിക്കാതെ കടന്നുപോകില്ല. അന്ന് ഉമ്മന്‍ ചാണ്ടിയോട് സി.സി ടി.വി ഫൂട്ടേജ് ആവശ്യപ്പെട്ട പിണറായി വിജയന്‍ ഇപ്പോള്‍ ക്ലിഫ് ഹൗസിലെ ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കട്ടേ. കെ.…
Read More »