NEWS

നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഈ അടയാളങ്ങള്‍ പറയും

ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നു കയറാൻ കഴിയുന്ന നിരവധി ആപ്ലിക്കേഷനുകളും മാർഗ്ഗങ്ങളും ഇന്ന് ഇന്റര്‍നെറ്റില്‍ ഉണ്ട്.ഏതെങ്കിലും ലിങ്കില്‍ ക്ലിക് ചെയ്താല്‍ പോലും നിങ്ങളുടെ ഫോണില്‍ എളുപ്പത്തില്‍ അവർക്ക് കടന്നു കയറാൻ കഴിയും. നിങ്ങള്‍ ഒരു സ്മാര്‍ട് ഫോണ്‍ ഉപയോക്താവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമാണെങ്കില്‍, നിങ്ങളുടെ ഫോണിലും സ്പൈവെയര്‍ ആപ് മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍, സ്മാര്‍ട് ഫോണ്‍ ഹാക് ചെയ്യപ്പെടാം.അത്തരമൊരു സാഹചര്യത്തില്‍,ഫോണിന് സ്പൈവെയര്‍ ആപ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാകും.എന്നതിനെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.
 
 
ഈ ആപ്ലിക്കേഷനുകളില്‍ ചിലത് നിങ്ങളുടെ ഫോണിലെ സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റുചിലത് ഫോട്ടോ ഗാലറി, കോളുകള്‍, സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു.ഈ ചാരപ്പണി ആപ്ലിക്കേഷനുകളും ഉപകരണങ്ങളും അവയുടെ സ്വഭാവമനുസരിച്ച് ഫോണുകളില്‍ മറഞ്ഞിരിക്കും.അവ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.എന്നാല്‍, നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഈ അടയാളങ്ങള്‍ പറയും.
 
 
 
ഫോണിനെ ഒരു സ്പൈവെയര്‍ ആപ് ബാധിച്ചിട്ടുണ്ടെങ്കില്‍, ഫോണിന്റെ ബാറ്ററി വളരെ വേഗത്തില്‍ തീര്‍ന്നുപോകും. നിങ്ങളുടെ ഫോണിന്റെ ബാറ്ററി മുമ്ബത്തേക്കാള്‍ വേഗത്തില്‍ തീര്‍ന്നാല്‍, ഫോണിന് വൈറസ് അല്ലെങ്കില്‍ സ്പൈവെയര്‍ ആപ് ബാധിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അത് എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനാല്‍ പെട്ടെന്നു തന്നെ നിങ്ങളുടെ ഫോണിന്റെ പവര്‍ നഷ്ടപ്പെടുത്തിയേക്കാം.ബാക്ക്ഗ്രൗണ്ടിൽ  പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം പരിശോധിക്കുക.നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഏതെങ്കിലും ആപ്പ് ഉണ്ടെങ്കില്‍ ഉടൻ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്പീഡ് പെട്ടെന്ന് കുറഞ്ഞാല്‍ ശ്രദ്ധിക്കണം.ഇതും  സ്‌പൈവെയറിന്റെ പാരയാകാം.
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ തിരിച്ചറിയാത്തതോ ഡൗണ്‍ലോഡുചെയ്തിട്ടില്ല എന്നോ ഉറപ്പുള്ളതോ ആയ അപ്ലിക്കേഷനുകള്‍ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക.ഇത് ഒരു ഹാക്കറിന്റെ അല്ലെങ്കില്‍ സ്‌പൈവെയറിന്റെ പണിയാകാം.
 
 
നിങ്ങളുടെ ഡാറ്റ ഉപയോഗം പെട്ടെന്ന് വര്‍ദ്ധിച്ചാല്‍ ഉറപ്പാക്കാം ഏതോ സ്‌പൈ ആപ്പ് ഫോണില്‍ പ്രവര്‍ത്തിക്കുന്നു.ഇത് സാധാരണയേക്കാള്‍ കൂടുതലാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്ന മാല്‍വെയറുകളോ ആപ്ലിക്കേഷനുകളോ ബാക്ക്ഗ്രൗണ്ടില്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നുണ്ടാവും.


നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ പലപ്പോഴും സ്വയമേവ ഓണാകുകയോ ഓഫാകുകയോ ചെയ്യുകയാണെങ്കില്‍, സ്‌മാര്‍ട് ഫോണില്‍ ഒരു ക്ഷുദ്രവെയറോ സ്‌പൈവെയര്‍ ആപോ മറഞ്ഞിരിക്കാം.
 
 
ആപ്ലിക്കേഷനുകള്‍ അപ്രതീക്ഷിതമായി ക്രാഷ് ചെയ്യുന്നു അല്ലെങ്കില്‍ ലോഡുചെയ്യുന്നതില്‍ പരാജയപ്പെടുന്നു. പല സൈറ്റുകളും സാധാരണ കാണുന്നതിനേക്കാള്‍ വ്യത്യസ്തമായി കാണപ്പെടുന്നു. ഇത് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിന്റെ തെളിവാണ്.അല്ലെങ്കില്‍ മാല്‍വെയര്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണമേറ്റെടുത്തു എന്നതിന്റെ സൂചനയാണ്.
 
 
മണിക്കൂറുകളോളം ഗെയിമിംഗ്, നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഫോണുകള്‍ ചൂടാകും. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കാത്തപ്പോള്‍ പോലും നിങ്ങളുടെ ഫോണ്‍ വളരെ ചൂടാകുകയാണെങ്കില്‍, വൈറസ് ഉണ്ടെന്നു തന്നെ കൂട്ടാക്കണം.
 
 
നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനില്‍ ദൃശ്യമാകുന്ന ധാരാളം പോപ്പ്അപ്പുകള്‍ ഒരുതരം മാല്‍വെയര്‍ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനമാകാം.അത്തരം പോപ്പുകളിലോ, അവര്‍ നല്‍കുന്ന ലിങ്കുകളിലോ ഒരിക്കലും ക്ലിക്കുചെയ്യരുത്.

Back to top button
error: