കുറച്ചു കാലം മുമ്പാണ്. നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലെ ‘ആണ്ടേ ലോണ്ടേ’ എന്ന ഗാനം ആലപിച്ച് രമ്യ നമ്പീശന്‍ ഹിറ്റായി നിൽക്കുന്ന സമയം. വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് പല മേഖലകളിൽ നിന്നും ഒട്ടേറെ അഭിനന്ദനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു.
രമ്യ ഡ്രൈവിങ് പഠിക്കുന്നത് ആ കാലത്താണ്. ഒരുദിവസം വളരെ ആശങ്കയോടെ ക്ലച്ചും ഗിയറുമൊക്കെ മാറ്റി കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്ന സമയത്താണ് രമ്യക്ക് ഒരു കോള്‍ വന്നത്. ‘ഹലോ, ഞാന്‍ മമ്മൂട്ടിയാണ്’ വിളിച്ച വ്യക്തി പറഞ്ഞു. എന്നാല്‍ ഇങ്ങനെയുള്ള ധാരാളം വ്യാജ കോളുകള്‍ ലഭിച്ചിട്ടുള്ളതിനാലും ഡ്രൈവിങ്ങിന്റെ ടെന്‍ഷനില്‍ നിന്നതിനാലും രമ്യ നമ്പീശന്‍ വിചാരിച്ചത് തന്നെ ആരോ കബളിപ്പിക്കാൻ വിളിക്കുന്നതാവും എന്നാണ്. രമ്യ മറ്റൊന്നുമാലോചിക്കാതെ പൊട്ടിത്തെറിച്ചു;
‘ ഒന്ന് വെച്ചിട്ട് പോടോ.’
അല്പസമയത്തിന് ശേഷം മമ്മൂട്ടിയുടെ സഹായി ജോര്‍ജ് വിളിച്ചു പറഞ്ഞു, ‘മോളെ അത് ശരിക്കും മമ്മൂട്ടിയായിരുന്നു’ എന്ന്. അപ്പോഴുണ്ടായ അവസ്ഥ വിവരിക്കാന്‍ പറ്റില്ലെന്നാണ് രമ്യ പറയുന്നത്. പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക ഫോൺ എടുത്തില്ലെന്നും ഇനി സംസാരിക്കേണ്ട എന്ന് പറഞ്ഞെന്നും രമ്യ പറയുന്നു.
‘പിന്നീട് ഒരിക്കല്‍ ഒരു മീറ്റിങ്ങിന് പോയപ്പോള്‍ മമ്മൂക്കയെ കണ്ട് സോറിയൊക്കെ പറഞ്ഞു. അദ്ദേഹം, ‘ങാ സാരമില്ല’ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും ഞാന്‍ ശരിക്കും ചമ്മിപ്പോയിരുന്നു. പക്ഷെ, അദ്ദേഹത്തിന് ആ സംഭവത്തില്‍ എന്നോട് ചെറിയൊരു ദേഷ്യം തോന്നിയിരുന്നു എന്ന് തോന്നുന്നു’. രമ്യ പറയുന്നു.
തനിക്ക് സംഭവിച്ച അബദ്ധത്തെക്കുറിച്ച് ഇപ്പോഴാണ് താരം ഈ വെളിപ്പെടുത്തൽ നടത്തുന്നത്. വ്യാജ കോളുകള്‍ സര്‍വ്വസാധാരണമായ ഇക്കാലത്ത് സെലിബ്രിറ്റികളുടെ പേരില്‍ ആരോ വിളിച്ച് തന്നെ പറ്റിക്കാന്‍ ശ്രമിച്ചെന്നാണ് രമ്യ കരുതിയത്. എന്നാല്‍ വിളിച്ചത് യഥാര്‍ത്ഥ മമ്മൂട്ടി തന്നെ എന്നു മനസ്സിലായപ്പോൾ പിന്നെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിപ്പോയി നടി. ഒരു ടെലിവിഷൻ ചാനൽ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് രമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്
മലയാളികള്‍ക്ക് സുപരിചിതയായ സിനിമാതാരമാണ് രമ്യ നമ്പീശന്‍. അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകിയും ഗായികയും മോഡലും കൂടിയാണ് താരം. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ശേഷമായിരുന്നു ‘ആനച്ചന്തം’ എന്ന ചിത്രത്തിലൂടെ നായികയായി രമ്യ നമ്പീശന്റെ അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.