NEWS

തൃക്കാക്കരയിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ഡൊമിനിക് പ്രസന്റേഷൻ

കൊച്ചി: തൃക്കാക്കരയിൽ ഭൂരിപക്ഷം കുറയുമെന്ന് ഡൊമിനിക് പ്രസന്റേഷൻ.ഭൂരിപക്ഷം കുറയുമെങ്കിലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു.
‘ഈ തിരഞ്ഞെടുപ്പ് കൊണ്ട് സർക്കാർ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത്കൊണ്ട് പലർക്കും വോട്ട് ചെയ്യാൻ താത്പര്യ കുറവുണ്ടായിട്ടുണ്ട്.കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്കും വിഫോറിനും പതിനായിരത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്.അവരിൽ പലരും വോട്ട് ചെയ്യാൻ വന്നിട്ടില്ല’ ഡൊമനിക് പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന് ഒരു ഇളക്കൽ ഉണ്ടാക്കിയിട്ടുണ്ട്.അതിൽ കുറച്ചുവോട്ടുകൾ മറിഞ്ഞാൽ പോലും 5000 മുതൽ എട്ടായിരം വോട്ടുകൾക്ക് മുകളിൽ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യാജ അശ്ലീല വീഡിയോയും വോട്ട് കുറയ്ക്കാൻ കാരണമായി.
യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഭൂരിപക്ഷം കുറയുമെന്ന ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം.14329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021 പൊതുതിരഞ്ഞെടുപ്പിൽ പി.ടി.തോമസ് തൃക്കാക്കരയിൽ നിന്ന് ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: