Month: June 2022
-
Crime
ബാങ്ക് മാനേജരെ വധിച്ചത് കശ്മീരിനെ മാറ്റാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ്; കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്
ദില്ലി: ജമ്മു കശ്മീരിൽ ബാങ്ക് മാനേജരായ രാജസ്ഥാൻ സ്വദേശിയെ വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ് എന്ന സംഘടന. വിജയ് കുമാറിനെ കൊലപ്പെടുത്തിയത് പാഠമാകണം. കശ്മീരിനെ മാറ്റാൻ ശ്രമിക്കുന്നവർക്ക് ഇതേ ഗതി വരുമെന്നും ഭീകര സംഘടന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. #WATCH | J&K: Terrorist fires at bank manager at Ellaqie Dehati Bank at Areh Mohanpora in Kulgam district. The bank manager later succumbed to his injuries. (CCTV visuals) pic.twitter.com/uIxVS29KVI — ANI (@ANI) June 2, 2022 ‘കശ്മീരിന്റെ സമൂഹിക മാറ്റത്തിനായി ശ്രമിക്കുന്ന പ്രദേശ വാസികളല്ലാത്തവർ വിജയ് കുമാറിന്റെ മരണത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണം. അത്തരക്കാർ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഇനിയും ഇതേ നിലപാട് തുടർന്നാൽ അടുത്തതായി കൊല്ലപ്പെടുന്നത് നിങ്ങളായിരിക്കും,’ – എന്ന ഭീഷണിയാണ് പത്ര പ്രസ്താവനയിൽ ഉള്ളത്. കുല്‍ഗാമില്‍ അരേ മോഹന്‍പുരയിലെ ബാങ്കില്‍ മാനേജരായിരുന്ന വിജയകുമാറിന്…
Read More » -
Crime
ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യ൦ റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന്മേൽ വിചാരണ കോടതിയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദിലീപിന്റെ വീട്ടുജോലിക്കാരൻ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നത് കളവാണെന്നും പ്രതിഭാഗം കോടതിയിൽ നിലപാടെടുത്തു. ഹ൪ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയിൽ നേരത്തെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം…
Read More » -
Crime
പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്നു കുട്ടികളെ കഴുത്തറുത്ത് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കെയ്റോ: ഈജിപ്തില്‍ മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികളെ കൊലപ്പെടുത്തിയ സ്ത്രീ ശേഷം ട്രക്കിന് മുമ്പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് കിഴക്കന്‍ കെയ്റോയിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ മിത് ടൊമാമയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ അമ്മ ട്രക്കിന് മുമ്പിലേക്ക് ചാടുന്നത് കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ സ്ത്രീ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കുകയാണ്. ഇതിന്‍റെ ഭാഗമായി പ്രതിയായ സ്ത്രീയുടെ മാനസികനിലയും പരിശോധിക്കുന്നുണ്ട്.
Read More » -
Kerala
‘സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല’; ഹൈക്കോടതിയില്‍ വീണ്ടും നിലപാടറിയിച്ച് കേന്ദ്രം
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നൽകിയത്. കെ റെയില്‍ കൈമാറിയ ഡിപിആർ അപൂര്‍ണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിൽവർലൈൻ സർവ്വേയ്ക്ക് എതിരായ വിവിധ ഹർജികളിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. സിൽവർലൈനിനുള്ള സമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല. സര്‍വേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
Read More » -
Kerala
കുതിരവട്ടത്ത് ആത്മഹത്യയും കൊലപാതകവും അടിപിടിയും പതിവ് സംഭവങ്ങൾ. കഴിഞ്ഞ 3 മാസത്തിനിടെ രക്ഷപെട്ടത് 6 പേർ, ഒടുവിൽ സൂപ്രണ്ട് ഡോ. കെ.സി.രമേശനെ സസ്‌പെന്‍ഡ് ചെയ്തു
ഈയിടെ ഒരു അന്തേവാസി കുത്തേറ്റ് മരിച്ചു. പിന്നാലെ മഞ്ചേരി സ്വദേശിയായ മറ്റൊരന്തേവാസി ആത്മഹത്യ ചെയ്തു. ഇപ്പോൾ റിമാൻഡ് പ്രതി രക്ഷപ്പെടുന്നതിനിടയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ കേവലം വ്യർത്ഥമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ 3 മാസത്തിനുള്ളിൽ മതിൽ ചാടിയും ശുചിമുറിയുടെ ചുമർ സ്പൂൺകൊണ്ടു തുരന്നുമൊക്കെ 6 പേർ രക്ഷപെട്ടിട്ടും സുരക്ഷ വർധിപ്പിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ഫെബ്രുവരിയിൽ അന്തേവാസികൾ തമ്മിലുള്ള അടിപിടിക്കിടെ ഇതര സംസ്ഥാന യുവതി മരിച്ചതോടെ കുതിരവട്ടത്തെ സുരക്ഷ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും തീരുമാനം നടപ്പായില്ല. കഴിഞ്ഞ ദിവസം തടവു ചാടിയ റിമാൻഡ് പ്രതി ശുചിമുറിയുടെ ചുമർ തുരന്നാണു രക്ഷപ്പെട്ടത്. കുതിരവട്ടത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ ആർക്കു വേണമെങ്കിലും തുരന്നു പുറത്തു പോകാൻ കഴിയും. പഴകിയ കെട്ടിടങ്ങൾ അടക്കം പൊളിച്ചു മാറ്റി പുതിയവ…
Read More » -
NEWS
പി.ടിക്ക് ഞാൻ ഭക്ഷണം മാറ്റിവയ്ക്കുന്നു, അതുകൊണ്ട് വോട്ടു ചെയ്യണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല:ഉമ തോമസ്
കൊച്ചി : വോട്ടെടുപ്പ് കഴിഞ്ഞതോടെ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങളെ തള്ളിപ്പറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. പി.ടി.തോമസിനേയും തന്നേയും ചേർത്തുള്ള കമന്റുകൾ പുച്ഛിച്ച് തള്ളുന്നുവെന്ന് ഉമ പറഞ്ഞു.ഞാൻ പി.ടിക്കു ഭക്ഷണം മാറ്റി വയ്ക്കുന്നതാണ് ചിലരുടെ പ്രശ്നം. അതെന്റെ സ്വകാര്യ കാര്യമാണ്.എന്റെ പി.ടിക്ക് വേണ്ടി എന്തു ചെയ്യണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. അതിലൊന്നും ആരും കൈ കടത്തേണ്ടതില്ല. പി.ടിക്ക് ഞാൻ ഭക്ഷണം മാറ്റിവയ്ക്കുന്നു, അതുകൊണ്ട് വോട്ടു ചെയ്യണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല.ഇത്തരത്തിൽ ആക്രമിക്കുന്നത് ആരായാലും അത് വളരെ മോശമാണ്.അർഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയുന്നു. അവരോട് പുച്ഛമാണ് തോന്നുന്നത്’– ഉമ പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ ആദ്യം തന്നെ ഒരുപാട് അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.ഭർത്താവ് മരിച്ചാൽ സ്ത്രീകൾ ചിതയിൽ ചാടിയായിരുന്നു ശീലം എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് എടുത്തുചാടുന്നതെന്ന് വരെ കമന്റുണ്ടായി.വളരെ മോശപ്പെട്ട കാര്യമാണ് അത്. വിധവകളായ സ്ത്രീകൾ ഒരിക്കലും മുന്നോട്ട് വരരുതെന്ന് എന്നാണ് അവരുടെ ചിന്താഗതിയെങ്കിൽ അത് തിരുത്തപ്പെടേണ്ടതാണ് എന്നും ഉമ കൂട്ടിച്ചേർത്തു. തന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി…
Read More » -
NEWS
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങും
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഈ മാസം കൂടുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങും. അബുദാബിയിലേക്ക് ഇന്നു മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്നു ദിവസമാണ് സര്‍വീസ്. ഉച്ചയ്ക്ക് 1.35 ന് കണ്ണൂരില്‍നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 4.05 ന് അബുദാബിയിലെത്തും. എയര്‍ഇന്ത്യ എക്സ്പ്രസ് 24 മുതല്‍ എല്ലാ വെള്ളിയാഴ്ചയും മസ്കറ്റിലേക്ക് സര്‍വീസ് നടത്തും. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ നിലവില്‍ നടത്തുന്ന സര്‍വീസിന് പുറമെയാണിത്. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഗോ ഫസ്റ്റും (ഗോ എയര്‍) മസ്കറ്റിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ബംഗളൂരുവിലേക്ക് ഇന്‍ഡിഗോയുടെ അധിക സര്‍വീസ് ഇന്നു മുതല്‍ തുടങ്ങും. 150 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന എയര്‍ബസ് എ 320 വിമാനമാണ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുക. ബംഗളൂരുവിലേക്ക് നിലവില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. 80 പേര്‍ക്ക് യാത്രചെയ്യാവുന്ന എടിആര്‍-72 വിമാനമാണ് സര്‍വീസിന് ഉപയോഗിച്ചുവരുന്നത്. ഇതോടെ കണ്ണൂര്‍- ബംഗളൂരു സെക്ടറില്‍ ആഴ്ചയില്‍ 13 സര്‍വീസുകളാകും. ഏപ്രിലിലെ കണക്ക്…
Read More » -
NEWS
കെ എസ് ഇ ബിക്ക് പുതിയ ഡയറക്ടര്‍മാര്‍; വകുപ്പുകളിലും മാറ്റം
കെ എസ് ഇ ബിക്ക് പുതിയ ഡയറക്ടര്‍മാർ.ചീഫ് എന്‍ജിനീയര്‍മാരായിരുന്ന ഡോ. എസ്.ആര്‍. ആനന്ദ്, സി. സുരേഷ് കുമാര്‍ എന്നിവരെ കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍മാരായി നിയമിച്ചു. ട്രാന്‍സ്മിഷന്‍, സിസ്റ്റം ഓപ്പറേഷന്‍, പ്ലാനിംങ് & സേഫ്റ്റിയുടെ ചുമതല ഡോ. ആനന്ദിനും വിതരണവും സപ്ലൈ ചെയിന്‍ മാനേജ്മെന്റിന്റെ ചുമതല സുരേഷ് കുമാറിനുമാണ്. നിലവിലെ ഡയറക്ടര്‍മാരുടെ ചുമതലയിലും മാറ്റം വരുത്തിയിട്ടുണ്ട്. വി.ആര്‍. ഹരി ഐ.ആര്‍.എസ്.ന് ഫിനാന്‍സ്, ഐ.ടി., എച്ച്.ആര്‍.എം., ആര്‍. സുകുവിന് റിന്യൂവബിള്‍ എനര്‍ജി & എനര്‍ജി സേവിംങ്സ്, സൌര, നിലാവ് പദ്ധതി, സ്പോര്‍ട്സ് & വെല്‍ഫെയര്‍, ജി. രാധാകൃഷ്ണന് ജനറേഷന്‍ സിവില്‍, സിജി ജോസിന് ജനറേഷന്‍ ഇലക്ട്രിക്കല്‍ ചുമതലകളാണ് നല്‍കിയിട്ടുള്ളത്. 1990-ല്‍ ബോര്‍ഡ് സര്‍വ്വീസില്‍ പ്രവേശിച്ച ഡോ. എസ്.ആര്‍. ആനന്ദ് വിവിധ തസ്തികകളിലായി 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. ചീഫ് എന്‍ജിനീയര്‍, സിസ്റ്റം ഓപ്പറേഷന്‍ ആയി വിരമിച്ച ഇദ്ദേഹം നിരവധി വൈജ്ഞാനിക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂര്‍ സ്വദേശിയാണ്. ബി.എസ്.എന്‍.എല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.പി. ദീപയാണ്…
Read More » -
Kerala
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കേരള സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറായി എ.ജി.ഒലീനയെ നിയമിക്കാന്‍ തീരുമാനിച്ചു. തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ജനറലായി ഡോ. എം.ആര്‍. രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായി ജോണ്‍ സെബാസ്റ്റ്യനെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും. ഹൈക്കോടതി ഗവ. പ്ലീഡറായി എറണാകുളം കുമ്പളം സ്വദേശി എം. രാജീവിനെ നിയമിക്കാന്‍ തീരുമാനിച്ചു. കോട്ടയം ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടറായി ആര്‍പ്പൂക്കര സ്വദേശി സണ്ണി ജോര്‍ജ്ജ് ചാത്തുക്കുളത്തെ നിയമിക്കും.
Read More » -
NEWS
4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡോ.ജോ ജോസഫ് ജയിക്കുമെന്ന് സി എൻ മോഹനൻ
കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡോ ജോ ജോസഫ് ജയിക്കുമെന്ന് സി എൻ മോഹനൻ പറഞ്ഞു. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫിന് നേട്ടമുണ്ടാകും.നഗരസഭയിലും ലീഡ് കൂടും.പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്ക് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും സി എൻ മോഹനൻ പറഞ്ഞു.
Read More »