Month: June 2022
-
India
കശ്മീരില്‍ പ്രതിഷേധം പുകയുന്നു; സുരക്ഷിതത്വം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍
ഒരിടവേളയ്ക്ക് ശേഷം കശ്മീർ താഴ്‌വരയിൽ വീണ്ടും വെടിയൊച്ചകള്‍ ഉയരുന്നു. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി താഴ്വരയില്‍ ഭീതി പടര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാധാരണക്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. അധ്യാപികയുടെയും ബാങ്ക് മാനേജറുടെയും കൊലപാതകം ഇതാണ് കാണിക്കുന്നതെന്ന് കശ്മീര്‍ ഡിജിപി പറയുന്നു. ഇതിനിടെ കശ്മീരിലെ ഭീകരാക്രമണത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധമുയര്‍ന്നു. സുരക്ഷിതയിടങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകളാണ് തെരുവിലിറങ്ങിയത്. കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ അധ്യാപികമാരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. താഴ്വരയില്‍നിന്ന് ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉൾഗ്രാമങ്ങളിലേക്കോ സ്ഥലം മാറ്റമാവശ്യപ്പെട്ടാണ് കശ്മീരി പണ്ഡിറ്റുകളുടെ പ്രതിഷേധം. കശ്മീരിലും ദില്ലി ജന്തര്‍മന്ദിറിലും പ്രതിഷേധം അരങ്ങേറി. കോണ്‍സ്റ്റബിള്‍ ഗുലാം ഹസ്സന്‍ (മെയ് 8), സര്‍ക്കാര്‍ ക്ലാര്‍ക്ക് രാഹുല്‍ ഭട്ട് (മെയ് 12), കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് (മെയ് 13), വൈന്‍ ഷോപ്പ് ജീവനക്കാരന്‍ രഞ്ജിത്ത സിങ് (മെയ് 17), കോണ്‍സ്റ്റബിള്‍ സൈഫുള്ള ഖാദ്രി (മെയ്25), ടെലിവിഷന്‍ അവതാരക അമ്രീന്‍ ഭട്ട് (മെയ് 25), സ്കൂള്‍…
Read More » -
NEWS
ദൈവത്തിന്റെ അതിഥികളെ സ്വീകരിക്കാന്‍ സജ്ജം, രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യ വിദേശ ഹജ്ജ് വിമാനം സൗദിയിലെത്തി
ആഗോള വ്യാപകമായി പടർന്ന് പിടിച്ച കൊവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യ സുരക്ഷയുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്കുള്ള നിയന്ത്രങ്ങണൾ നീങ്ങിയതോടെ രണ്ട് വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം ആദ്യ വിദേശ ഹജ്ജ് വിമാനം സൗദിയിലെത്തി. ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘമാണ് ശനിയാഴ്ച്ച പ്രവാചക നഗരിയായ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മക്കയിൽ നിന്നും മദീനയിലെത്തിയ അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളെയും, സിദ്ധീഖുൽ അക്ബർ (റ)വിനെയും സ്വീകരിച്ച് മദീനാ നിവാസികൾ പാടിയ പ്രസിദ്ധമായ ‘ത്വലഅൽ ബദ്റു അലൈനാ മിൻ സനിയ്യാത്തിൽ വദാഇ വജബ ശുക്റു അലൈനാ മാ ദആ ലില്ലാഹി ദാഈ’ യെന്ന ഈരടികളുരുവിട്ടും, ശുദ്ധമായ പനിനീർ ജലം തെളിച്ചും, പൂക്കളും സമ്മാനങ്ങളും നൽകിയുമാണ് അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ചത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് അഥിയായ സന്തോഷമുണ്ടെന്ന് ഹജ്ജ് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി…
Read More » -
Crime
ഹൈദരാബാദ് കൂട്ടബലാത്സംഗം : പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി അറസ്റ്റിൽ, 5 പ്രതികളും പിടിയിലായി
ഹൈദരാബാദ്: കൂട്ടബലാത്സംഗക്കേസിലെ 5 പ്രതികളും അറസ്റ്റിലായി .പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി ഉള്‍പ്പെടെ 2 പേരെ ഇന്ന് അറസ്റ്റ് ചെയ്തു .കേസില്‍ അറസ്റ്റിലായ 3 പേർ പ്രായപൂർത്തിയാകാത്തവരാണ്. കൂട്ടബലാത്സംഗ കേസിൽ തെലങ്കാന കത്തുന്നു. പ്രതികൾ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരമാണ് അരങ്ങേറുന്നത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ മറച്ചുവച്ച് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എന്നാല്‍ പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പൊലീസ് ആവർത്തിക്കുന്നത്. കേസിൽ തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. പൊലീസ് അനാസ്ഥയുണ്ടായെന്ന ആരോപണം ശക്തമായതിനിടെയാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷനും സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേസിൽ…
Read More » -
NEWS
സ്ത്രീയെ ഇടിച്ചശേഷം നിര്‍ത്താതെപോയ സ്‌കൂള്‍ ബസ് പിന്തുടര്‍ന്ന് തടഞ്ഞ സ്വിഗ്ഗി ജീവനക്കാരന് ട്രാഫിക് പോലീസിന്റെ മര്‍ദ്ദനം; സസ്പെൻഷൻ
കോയമ്പത്തൂർ : സ്ത്രീയെ ഇടിച്ചശേഷം നിര്‍ത്താതെപോയ സ്‌കൂള്‍ ബസ് പിന്തുടര്‍ന്ന് തടഞ്ഞ സ്വിഗ്ഗി ജീവനക്കാരന് ട്രാഫിക് പോലീസിന്റെ മര്‍ദ്ദനം. ഫുഡ് ഡെലിവറി ജീവനക്കാരനായ എം. മോഹന സുന്ദരത്തെയാണ് പീളമേട് ഫണ്‍ മാളിന് സമീപം വെള്ളിയാഴ്ച വൈകീട്ട് ട്രാഫിക് പോലീസ് മര്‍ദ്ദിച്ചത്.നാഷണല്‍ മോഡല്‍ സ്‌കൂളിന്റെ ബസ് വഴിയരികില്‍ സ്ത്രീയെ തട്ടി വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന്,ഇയാൾ സ്കൂട്ടറിൽ പിന്തുടർന്ന് തടയുകയായിരുന്നു. അതിനിടെ, നിയമം കയ്യിലെടുക്കാന്‍ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ച് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് കോണ്‍സ്റ്റബിള്‍ സതീഷ് മോഹന സുന്ദരത്തെ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ പിടിച്ചു പറിക്കുകയും ചെയ്തു.കണ്ടുനിന്നവര്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്. ഇതെത്തുടർന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. തുടര്‍ന്ന്, ശനിയാഴ്ച വൈകിട്ടോടെ മോഹന സുന്ദരത്തിന്റെ പരാതി ലഭിച്ചതോടെ അന്വേഷണം നടത്തി പൊലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
Read More » -
NEWS
പശുവിന് ബേബി ഷവര്‍ ഒരുക്കി ഉടമ
അമരാവതി : പശുവിന് ബേബി ഷവര്‍ ഒരുക്കി ഉടമ.ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിലെ അദ്ദങ്കി പട്ടണത്തിലാണ് സംഭവം. ഗോനുഗുണ്ട സുബ്ബറാവുവിന്‍റേതാണ് പശു. ഇദ്ദേഹം 13 വര്‍ഷമായി പശുപരിപാലനം നടത്തിവരുന്നുണ്ട്. 32 പശുക്കളാണ് സുബ്ബറാവുവിന്‍റെ ഗോശാലയിലുള്ളത്. ഗര്‍ഭിണിയായ പശുവിന് ബേബി ഷവര്‍(സീമന്തം) ഒരുക്കിയ ചടങ്ങില്‍ മേഖലയിലെ നിരവധി പേരാണ് പങ്കെടുത്തത്. മഞ്ഞള്‍പ്പൊടിയും കുങ്കുമവും ചാലിച്ച് പശുവിന്‍റെ ദേഹത്ത് തേച്ചു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അവള്‍ക്ക് പുതുവസ്‌ത്രങ്ങളും നല്‍കി. വിവിധ കളറുകളിലുള്ള പൂക്കള്‍ ചാര്‍ത്തി അവളെ കൂടുതല്‍ സുന്ദരിയാക്കി. പുരോഹിതരുടെ സാന്നിധ്യത്തില്‍ അവര്‍ പ്രാര്‍ഥനയോടെ അവളെ പ്രദക്ഷിണം ചെയ്തു. തന്‍റെ സഹോദരിയുടെയോ മകളുടെയോ ബേബി ഷവര്‍ ആഘോഷിക്കുന്നത് പോലെയാണ് ഇത് നടത്തുന്നതെന്ന് സുബ്ബറാവു പറഞ്ഞു. മാത്രമല്ല ചടങ്ങ് നടത്താന്‍ ലഭിക്കുന്ന അവസരം പൂര്‍വ ജന്മ സൗഭാഗ്യമാണെന്നും മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ബേബി ഷവര്‍(സീമന്തം) ആഘോഷിക്കുന്നതെന്നും സുബ്ബറാവു പറഞ്ഞു.
Read More » -
NEWS
കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട ബിജെപി എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ്
ഹൈദരാബാദ്: കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട ബിജെപി എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ്. ബിജെപി എംഎല്‍എ രഘുനാഥ് റാവുവാണ് പെണ്‍കുട്ടിയുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പുറത്തുവിട്ടത്. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിലെ മുതിര്‍ന്ന നേതാവിന്റെ മകനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും ആരോപിച്ചായിരുന്നു ബിജെപി എംഎല്‍എയുടെ നടപടി. പ്രതിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണ് ചിത്രം പുറത്തുവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് റാവു പറഞ്ഞു. അതേസമയം ഇയാൾക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ ആവശ്യപ്പെട്ടു.വീഡിയോ പുറത്തുവിട്ടതോടെ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷയാണ് ബാധിക്കപ്പെട്ടത്. ബിജെപി, ടിആര്‍എസ് എംഐഎം കൂട്ടുകെട്ടിന്റെ അവിശുദ്ധബന്ധമാണോ വീഡിയോ പുറത്തുവിടാന്‍ കാരണമെന്നും അദ്ദേഹം ചോദിച്ചു.
Read More » -
NEWS
മുസ്ലീം സമുദായം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു:വിശ്വ ഹിന്ദു പരിഷത്ത്
ഹൈദരാബാദ്: രാജ്യത്ത് മുസ്ലീം സമുദായം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്.ശനിയാഴ്ച ഹൈദരാബാദില്‍ നടന്ന പരിഷത്തിലാണ് ഈ കുറ്റപ്പെടുത്തൽ. കഴിഞ്ഞ 20 വർഷത്തെ കണക്കെടുത്താൽ ബലാത്സംഗമായാലും തട്ടിക്കൊണ്ടുപോകലായാലും സ്വർണ്ണക്കടത്തായാലും വർഗ്ഗീയകലാപമായാലും അതിൽ ഏറ്റവും കൂടുതൽ പങ്ക് മുസ്ലീങ്ങൾക്കാണ്.കഴിഞ്ഞദിവസം പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ചെറുമകന് പങ്കുണ്ടെന്ന് ആരോപിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി രാജിവെക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത് സംസ്ഥാനത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.സംസ്ഥാനം ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണോ അതോ താലിബാനോ നിസാമോ ആണോയെന്ന് വി.എച്ച്.പി നേതാക്കള്‍ ചോദിച്ചു. കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. “കേസില്‍ അറസ്റ്റിലായവരെല്ലാം മുസ്ലീങ്ങളാണ്. ഇരുപത് വര്‍ഷമായി നടന്ന എല്ലാ കുറ്റകൃത്യങ്ങളും ബലാത്സംഗങ്ങളും ആ സംഘം കാരണമാണ്” വി.എച്ച്.പി നേതാവ് രാമരാജു ആരോപിച്ചു.
Read More » -
NEWS
വാട്ടര്‍ തീം പാർക്കിലെ സ്ലൈഡറില്‍ കൂടി താഴേക്ക് കുതിച്ചെത്തിയ യുവതി വന്നിടിച്ച് യുവാവിന് ദാരുണാന്ത്യം
അജ്‌മീർ : രാജസ്ഥാനിലെ അജ്‌മീറിൽ വാട്ടര്‍ സ്ലൈഡറില്‍ കൂടി താഴേക്ക് കുതിച്ചെത്തിയ യുവതി വന്നിടിച്ച് യുവാവിന് ദാരുണാന്ത്യം. അജ്‌മീറിലെ ബിര്‍ള വാട്ടര്‍ സിറ്റി പാര്‍ക്കിലാണ് സംഭവം.പാലി ജില്ലയിലെ റായ്‌പൂര്‍ സ്വദേശി മെഹബൂബ് ഖാനാണ് മരിച്ചത്.പൂളില്‍ നിന്നിരുന്ന മെഹബൂബിനെ യുവതിയുണ്ടായിരുന്ന സ്ലൈഡര്‍ വന്നിടിക്കുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വാട്ടര്‍ പാര്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്‌ചയാണ് അപകടത്തിന് കാരണമെന്ന് ഫയര്‍ ഓഫിസര്‍ സഞ്ജയ് ശര്‍മ പറഞ്ഞു. ചട്ടം അനുസരിച്ച് വാട്ടര്‍ സ്ലൈഡറുകള്‍ ഇറങ്ങുന്ന കുളത്തില്‍ ആളുകളെ അനുവദിക്കാന്‍ പാടില്ല. കൂടാതെ ബിര്‍ള വാട്ടര്‍ പാര്‍ക്കിന് അഗ്നിശമന വകുപ്പിന്‍റെ എന്‍ഒസി ഇല്ലെന്നും ഇതില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സ് ഡ്രൈവറാണ് മരിച്ച മെഹബൂബ്.
Read More » -
NEWS
കറൻസി നോട്ടുകളിലെ ഗാന്ധിജിയുടെ കുത്തക അവസാനിപ്പിക്കാൻ കേന്ദ്രം
ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഇറക്കുന്ന എല്ലാ നോട്ടുകളിലും പുഞ്ചിരിയോടെ ഇരിക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് ഉണ്ടായിരുന്നത്.എന്നാല്‍ ഇപ്പോഴിതാ ഗാന്ധിജിക്ക് ഒപ്പം രാജ്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ മറ്റു ചില നേതാക്കളുടെ ചിത്രവും നോട്ടുകളില്‍ കൊണ്ടുവരാന്‍ ആര്‍ ബി ഐ ആലോചിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആദ്യമായി രവീന്ദ്രനാഥ ടാഗോറിന്റെയും, എപിജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ നോട്ടുകളില്‍ ഉപയോഗിക്കുവാനാണ് ആര്‍ബിഐ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ ഗാനത്തിന്റെ രചയിതാവായ രവീന്ദ്രനാഥ ടാഗോറും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും മിസൈല്‍ മാന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന എപിജെ അബ്ദുള്‍ കലാമും ഗാന്ധിയ്‌ക്കൊപ്പം രാജ്യത്തിന്റെ നോട്ടുകളില്‍ ഇടം നേടിയേക്കും.പുതിയ സീരീസ് ബാങ്ക് നോട്ടുകളിലാവും ഈ മാറ്റം ഉണ്ടാവുക.ഇതാദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ നോട്ടുകളില്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എസ്പിഎംസിഐഎല്‍) ലഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Read More » -
Movie
നയൻതാരയോ വിദ്യാബാലനോ സാമന്തയോ ആരായിരിക്കും ‘പിങ്ക് പോലീസ്’, ഷാജി കൈലാസ് ഒരുക്കുന്ന ക്രൈം ത്രില്ലറിൽ നായികയാകാൻ നറുക്ക് വീഴുന്നത് ആർക്ക്…?
‘കാപ്പ’, ‘കടുവ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി ഷാജി കൈലാസ്. ‘പിങ്ക് പൊലീസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നായകിമാരായി നയന്‍താര, വിദ്യ ബാലന്‍, സാമന്ത എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ‘ചിന്താമണി കൊലക്കേസി’ന് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ‘പിങ്ക് പൊലീസ്’. ജി.ആര്‍ ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണമൊരുക്കുന്നത്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ‘പിങ്ക് പൊലീസ്’ നിര്‍മിക്കുന്നത്. ‘കാപ്പ’യ്ക്ക് ശേഷം ഷാജി കൈലാസ്, ജി ആര്‍ ഇന്ദുഗോപന്‍, തിയേറ്റര്‍ ഓഫ് ഡ്രീംസ് ഒന്നിക്കുന്ന ചിത്രം കൂടിയാണ് പിങ്ക് പൊലീസ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകും. ശരവണനാണ് ഛായാഗ്രഹണം. പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും ഡീനോ ഡെന്നീസ്-മമ്മൂട്ടി ചിത്രം എന്നീ പ്രോജക്ട്കള്‍ക്ക് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് പിങ്ക് പൊലീസ്.
Read More »